''ജീവിക്കാനറിയാത്തവൻ ,!!!
===============.
''പി,
എസ് ,സി , നടത്തിയ പോലീസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ നൂറിന് താഴെ പേര് വന്ന പിറ്റെ ദിവസമാണ് പെണ്ണു കാണാൻ പോയത്,
===============.
''പി,
എസ് ,സി , നടത്തിയ പോലീസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ നൂറിന് താഴെ പേര് വന്ന പിറ്റെ ദിവസമാണ് പെണ്ണു കാണാൻ പോയത്,
പെൺവീട്ടിൽ മിക്ചറും കൊറിച്ച് കട്ടൻ ചായയും കുടിച്ചിരുന്നപ്പോൾ ഫെയറാൻഡ് ലൗലി തേച്ച് വെളുപ്പിച്ച എന്റെ പൊടി മീശ വന്ന മുഖത്തേക്ക് നോക്കി ഒരു ദാക്ഷ്യണവുമില്രാതെ പെണ്ണിന്റെ ഫാദർ ഒരൊറ്റ ചോദ്യം !!
''എന്താ ജോലി ??
വായിനുളളിലുണ്ടായിരുന്ന മിക്ചറിനുളളിലെ പച്ച പട്ടാണി കടല അണ പല്ലിനിടയിൽ പെടാതെ നാക്കിനടിയിലേക്ക് ഊളിയിട്ടു ,
പുറകെ വായിലേക്ക് ചെന്ന കട്ടൻ ചായയോടൊപ്പം കക്ഷി തൊണ്ട വഴി സൂത്രത്തിൽ ആമാശയത്തിലേക്കും പോയി ,
ഇതൊന്നും ഞാനറിഞ്ഞില്ലെന്നാണ് പട്ടാണി കടല വിചാരിച്ചത് ,! മണ്ടൻ, !!!
പുറകെ വായിലേക്ക് ചെന്ന കട്ടൻ ചായയോടൊപ്പം കക്ഷി തൊണ്ട വഴി സൂത്രത്തിൽ ആമാശയത്തിലേക്കും പോയി ,
ഇതൊന്നും ഞാനറിഞ്ഞില്ലെന്നാണ് പട്ടാണി കടല വിചാരിച്ചത് ,! മണ്ടൻ, !!!
വീണ്ടും ഫാദർ വക ചോദ്യം, മുഖത്തേക്ക് വീണു,!
''എന്താ ജോലി ?
''എന്താ ജോലി ?
മറുപടി പറയാൻ തുനിയവേ ,
====='' അടുക്കളയിലെ പുകചുരുൾ കൊണ്ട് ആവരണം ചെയ്ത് ഒരു തല അടുക്കള വാതിലിനു മറവിൽ പ്രത്യക്ഷപ്പെട്ടു,, തട്ടമിട്ട തല, !!
====='' അടുക്കളയിലെ പുകചുരുൾ കൊണ്ട് ആവരണം ചെയ്ത് ഒരു തല അടുക്കള വാതിലിനു മറവിൽ പ്രത്യക്ഷപ്പെട്ടു,, തട്ടമിട്ട തല, !!
പുകയും തലയും കണ്ടപ്പോൾ ഞാൻ കരുതി അലാവുദ്ദീന്റെ അത്ഭുത വിളക്കിനുളളിലെ ഭൂതം പുറത്തേക്ക് വന്നതാണോ എന്ന് ,
പിന്നീടാണ് മനസിലായത്
അതാണ് പെണ്ണിന്റെ മദർ, !!
പെട്ടന്നാണ് ബ്രോക്കർ ചാടി പറഞ്ഞത്,
''പോലീസില് പേരുണ്ട്, !!
''ങെ, ഫാദർ ഞെട്ടി, പോലീസെന്ന് കേട്ടതേ മദറിന്റെ തല പുകയോടൊപ്പം അടുക്കള യിലേക്കും വലിഞ്ഞു, !!!
''പോലീസിൽ പേരുണ്ടെന്നോ, ??? പോലീസന്വേഷിക്കുന്ന വല്ല പീഡന കേസിലെ പ്രതിയോ മറ്റോ ആണ് ലവൻ '' എന്നാണ് ഫാദറും മദറും ചിന്തിച്ചത്, !!!
ആ ദാരുണ ചിന്തകളെ തകിടം മറിച്ച് ബ്രോക്കർ ഞൊടിയിടയിൽ പടക്കളത്തിൽ ചാടി വീണു, സംശയം തിരുത്തി, !
''പോലിസിന്റെ റാങ്ക് ലിസ്റ്റിൽ പേരുണ്ട്, !!!
'ജോലി കിട്ടുമോ ? ഫാദറിന് സംശയം, !
';കിട്ടിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല, !'' ബ്രോക്കർ മുറ്റത്തേക്ക് മുറുക്കി തുപ്പി കൊണ്ട് തട്ടിവിട്ടു,!!
''അതെന്താ, ജീവിക്കാനുളള വകയുണ്ടോ ?? ഫാദർ ചോദിച്ചു, !!
'; ഉണ്ടോന്നോ ഇവര് ഫാമിലി മൊത്തം ഗൾഫാ , ഇവനാണെങ്കിൽ പാസ്പോർട്ടിലും പേരുണ്ട്, , !!! ഒന്നുകിൽ പോലീസ്, അല്ലെങ്കിൽ ഗൾഫ്, രണ്ടിലൊന്നുറപ്പാ !!, !!!
*****
''രാവിലെ ജോലിക്ക് പോയി അന്തിക്ക് വീട്ടിലു വരുന്ന ഒരാള് , അതായിരുന്നു എന്റെ ആഗ്രഹം, !
ആദ്യരാത്രി ഞാൻ ലെെറ്റ് ഓഫാക്കി അവളുടെ അടുത്തേക്ക് തിരിഞ്ഞ് കിടന്നപ്പോഴാണ് അവളത് ് പറഞ്ഞത്, !!
ഒരൊറ്റ ഉറക്കം കൊണ്ട് ആദ്യരാത്രി ധിം ധരികിട തോം, അതു പോലെ തന്നെയായിരുന്നു പിന്നീടങ്ങോട്ടുളള ജീവിതവും,

ദാ പോയി, ദാ വന്നു, '' എന്ന് പറഞ്ഞതു പോലെ വർഷങ്ങൾ വരുകയും പോകുകയും ചെയ്തു, !!
അങ്ങനെ മാറി പോയ ഏതോ വർഷത്തിനൊപ്പം
എന്റെ പോലീസിന്റെ റാങ്ക് ലിസ്റ്റും തളളി പോയി, !!!
അങ്ങനെ മാറി പോയ ഏതോ വർഷത്തിനൊപ്പം
എന്റെ പോലീസിന്റെ റാങ്ക് ലിസ്റ്റും തളളി പോയി, !!!
അങ്ങനെ പോലീസ് ജോലിയും കട്ടപൊകയായെന്ന് നാട്ടിലും വീട്ടിലുമറിഞ്ഞപ്പോൾ ,
പഴയതു പോലെ വിരുന്നുകൾ കുറഞ്ഞു,
പഴയതു പോലെ വിരുന്നുകൾ കുറഞ്ഞു,
അഥവാ പോയാലും വിശേഷങ്ങൾ ചോദിക്കുന്നതും , സംസാരവും ഇല്ലാതായി !!!
താമസിയാതെ എന്നെ കുറിച്ച് ഒരഭിപ്രായവും തലപൊക്കി,,
''ജീവിക്കാനറിയാത്തവൻ ''!!
അതു കൊണ്ട് തന്നെ ,
ജീവിക്കാനറിയാത്തവൻ ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചു ,
ജീവിക്കാനറിയാത്തവൻ ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചു ,
അറബികളും, ദുരിതങ്ങളും തിങ്ങിപ്പാർക്കുന്ന
അനവധി ഗൾഫ് രാജ്യങ്ങളിലെ വിസ ഏജന്റുമാരെ നേരിൽ കണ്ടു ,
അനവധി ഗൾഫ് രാജ്യങ്ങളിലെ വിസ ഏജന്റുമാരെ നേരിൽ കണ്ടു ,
ഓരോ അറബിയേ കുറിച്ചും, തൊഴിലിനെ കുറിച്ചും ഏജന്റുമാർ വിവരിക്കുന്നതു കേട്ടാൽ തോന്നും ഇവന്മാര് അവിടെ അറബി വീട്ടിൽ ജനിച്ച് വളർന്നവരാണെന്ന്, !!
അങ്ങനെ ഞാനും ഒരു പ്രവാസിയായി,
ദെെവാനുഗ്രഹം കൊണ്ട് ,
പത്ത് കാശുണ്ടായി,
നാട്ടിലും വീട്ടിലും വിലയുണ്ടായി
മിണ്ടാൻ മടിച്ചവർ വാ തോരാതെ മിണ്ടി , ചിരിച്ചു, കെട്ടിപ്പിടിച്ചു, ഫോൺ നമ്പരും ആവശ്യപ്പെട്ടു, !!
ദെെവാനുഗ്രഹം കൊണ്ട് ,
പത്ത് കാശുണ്ടായി,
നാട്ടിലും വീട്ടിലും വിലയുണ്ടായി
മിണ്ടാൻ മടിച്ചവർ വാ തോരാതെ മിണ്ടി , ചിരിച്ചു, കെട്ടിപ്പിടിച്ചു, ഫോൺ നമ്പരും ആവശ്യപ്പെട്ടു, !!
ക്രമേണ ,
വീട് വച്ചു,
വിരുന്നുകൾ വർദ്ധിച്ചു,
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്തതായി,!!
ജീവിക്കാനറിയാത്തവൻ എന്ന് വിളിച്ചവർ മൊഴി മാറ്റി !!! അവൻ മിടുക്കനാ എന്ന് പറയാൻ തുടങ്ങി, !!
വീട് വച്ചു,
വിരുന്നുകൾ വർദ്ധിച്ചു,
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്തതായി,!!
ജീവിക്കാനറിയാത്തവൻ എന്ന് വിളിച്ചവർ മൊഴി മാറ്റി !!! അവൻ മിടുക്കനാ എന്ന് പറയാൻ തുടങ്ങി, !!
അപ്പോഴാണ് പുതിയൊരു അഭിപ്രായം അതേ ആളുകൾ പറഞ്ഞത്
ഇനിയെന്തിനാ ഗൾഫ് ??
വീടായി, കാശായി നാട്ടിൽ നിന്നൂടെ, ഭാര്യയ്ക്കു മക്കളോടുമൊപ്പം ജീവിച്ചൂടെ ''*
കേട്ട പാതി കേൾക്കാത്ത പാതി ഭാര്യയും ആ അഭിപ്രായത്തോട് പിന്താങ്ങി,!
അങ്ങനെ വിസ ക്യാൻസൽ,
പ്രതീക്ഷിച്ചതു പോലെ നാട്ടിൽ വരുമാനം അത്ര മെച്ചമായില്ല,
പോക്കറ്റ് ശൂന്യം
പണ്ട് ഗൾഫിൽ നിന്നപ്പോൾ പണം വായ്പ്പ കൊടുത്തവരോട് ഞാനും ചോദിച്ചു കുറച്ച് പണം, വായ്പ്പയായി !
പോക്കറ്റ് ശൂന്യം
പണ്ട് ഗൾഫിൽ നിന്നപ്പോൾ പണം വായ്പ്പ കൊടുത്തവരോട് ഞാനും ചോദിച്ചു കുറച്ച് പണം, വായ്പ്പയായി !
അവർ പണം തന്നില്ല,
പക്ഷേ,
പണ്ട് എന്നെ കുറിച്ച് അഭിപ്രായം പറഞ്ഞ അതേ ആളുകൾ
പുതിയൊരു അഭിപ്രായം പറഞ്ഞു,
പക്ഷേ,
പണ്ട് എന്നെ കുറിച്ച് അഭിപ്രായം പറഞ്ഞ അതേ ആളുകൾ
പുതിയൊരു അഭിപ്രായം പറഞ്ഞു,
ഗൾഫിൽ നല്ല ജോലി ഉണ്ടായിരുന്നവനാ
കണ്ടില്ലേ, അതും കളഞ്ഞ് തെക്ക് വടക്ക് നടക്കുന്നു വായ്പ്പയും ചോദിച്ച്, !!
ജീവിക്കാനറിയാത്തവൻ !!!
=============
(വിസ ക്യാൻസലാക്കിയ എന്റെ പ്രവാസി സുഹ്യത്തിന്, സമർപ്പിക്കുന്നു, )
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
21/07/2017_

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക