അന്തോണിയുടെ തിരിച്ചറിവ്
==================
മുറ്റത്തെ കയറ്റു കട്ടിലിൽ കിടന്നു അന്തോണി ചിന്തിക്കുവാൻ തുടങ്ങി...
ഏകാന്തതയുടെ തോഴനായി
യാത്ര തുടരവേ.... നിനച്ചിരിക്കാതെ ദൂരെ മിന്നി തെളിഞ്ഞൊരു വെളിച്ചം... മുമ്പെന്നോ കണ്ട വെളിച്ചം തന്നെ... അന്നത് പൊടുന്നനെ അണഞ്ഞിരുന്നു... അതൊരു നടുക്കം തന്നെയായിരുന്നു... അതുകൊണ്ടാകാം വെളിച്ചങ്ങളോട് അകൽച്ച പ്രാപിച്ചു ഇരുട്ടുമായി സഖ്യം പ്രാപിച്ചു യാത്ര തുടർന്നു പോന്നിരുന്നത്... ആൾക്കൂട്ടത്തിൻ നടുവിൽ പെട്ടുപോകുമ്പോൾ മുന്നിൽ കാണുന്ന മുഖങ്ങളെ നോക്കി മാത്രം ചിരിച്ചു വീട്ടിലേക്ക് അവരെ ക്ഷണിക്കാതെ അകൽച്ച പാലിച്ചു ഒരു യാത്ര... അതിനോട് പൊരുത്തപ്പെട്ടു വന്നതായിരുന്നു... അപ്പോഴാണ് ആ വെളിച്ചം പുതിയ നിറത്തിൽ തേടിയെത്തിയത്... സൂക്ഷിച്ചു നോക്കിയപ്പോൾ ആണറിഞ്ഞത് ഒരിക്കൽ എല്ലാമായിരുന്ന വെളിച്ചം ആയിരുന്നു അതെന്ന്... മനസ്സ് അറിയാതെ ആനന്ദസാഗരത്തിലേക്ക് കൂപ്പു കുത്തി. അന്ന് ആ വെളിച്ചത്തിന് ചൂട് കൂടുതൽ ആയിരുന്നു പക്ഷേ ഇന്ന് ചൂട് കുറവ് നല്ല പ്രകാശവും.... അതുകൊണ്ടായിരിക്കും ആ വെളിച്ചത്തിലേക്ക് വീണ്ടും അടുത്തത്... ആസ്വദിച്ചിരുന്നു ... ആ വെളിച്ചം തെളിയുന്നതിനായി കാത്തിരുന്നു... മുരടിച്ച മനസ്സിന്റെ വേരുകളിൽ ഉണർവ്വ് വന്നു... ഇരുണ്ടുപോയ മനസ്സിന്റെ ഉള്ളറകളിൽ ആ വെളിച്ചം പതിയെ വീശി തുടങ്ങി... ആ വെളിച്ചം തനിക്ക് എന്തൊക്കെയോ ആണെന്ന് തോന്നി തുടങ്ങിയിരുന്നു... പക്ഷേ വെളിച്ചത്തിന് ചുറ്റും വേലികൾ ഉണ്ടായിരുന്നു... കൂടുതൽ കൂടുതൽ അടുക്കവേ പൊടുന്നനെ വെളിച്ചത്തിന്റെ വേലിക്കെട്ടിൽ തട്ടി നിന്നു... വെളിച്ചത്തിനും ഒരുപക്ഷേ അപ്പോഴായിരിക്കും ഓർമ്മ വന്നത് താൻ വേലിക്കെട്ടിന് അകത്താണ് എന്ന്... അതോ അകത്തേക്ക് തള്ളിക്കയറാൻ ഒരിക്കലും വരില്ല എന്ന് വെളിച്ചം ചിന്തിച്ചോ ആവോ... എന്തായാലും തിരികെ നടക്കാൻ ആഗ്രഹിക്കുന്നു... പൊടുന്നനെ ഉള്ള ചിന്ത ആയതിനാലും ഇത്രനാളും വെളിച്ചത്തിൽ നടന്നതിനാലും ഇനി ഇരുട്ടിലേക്ക് തിരികെ വരുമ്പോൾ തപ്പിത്തടയൽ ഉണ്ടാകും ഉറപ്പാണ്... എങ്കിലും സാരമില്ല.. വിളക്ക്.... അതെന്നും തെളിഞ്ഞിരിക്കണം എങ്കിലേ ആ കുടുംബത്തിലെ ആളുകൾക്ക് വെളിച്ചം കാണൂ... അതുമല്ല ഇനിയും ഇരുട്ടിലൂടെ വരുന്നൊരു യാത്രികന് എങ്കിലും ഉപകാരപ്പെടുകയുള്ളൂ.... തന്റെ തെറ്റ് തന്നെയാണ്... വെളിച്ചം തനിക്ക് ആവശ്യമായിരുന്നു... പക്ഷേ അതിന് വേണ്ടി മറ്റൊരു പുരയിടത്തിൽ തെളിഞ്ഞു കത്തുന്ന വിളക്കിനെ മോഹിച്ചത് തന്റെ തെറ്റാണ്... എങ്കിലും ആ വിളക്കിന്റെ വെളിച്ചം അതൊരിക്കലും താൻ മറക്കുകയില്ല.... ആദ്യമായും അവസാനമായും തന്നെ മോഹിപ്പിച്ച ഒരേയൊരു വിളക്ക്.....

അന്തോണി ഒന്ന് നെടുവീർപ്പിട്ടു ശേഷം ഉറങ്ങാനായി തിരിഞ്ഞു കിടന്നു...
ജയ്‌സൺ ജോർജ്ജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക