മിന്നലിന്‍റെ വെളിച്ചത്തില്‍ ഭീതി നിറഞ്ഞ മുഖത്തോടെ വിവേക് തന്‍റെ ജീവനുവേണ്ടി പോത്തിനോട് യാചിച്ചു .പോത്ത് തലക്കുലുക്കി കൊണ്ട് വിവേകിനെ വലയം വെക്കാന്‍ തുടങ്ങി .ഓടാന്‍ പറ്റാതെ ,എന്ത് ചെയ്യണം എന്നറിയാതെ അകലെ നിന്ന് ഓടിവരുന്ന ജീവനെയും പോലീസുക്കാരെയും നോക്കി വിവേക് .വിവേകിനെ വലം വെയ്ക്കുന്നതിനിടയില്‍ തല കുലുക്കികൊണ്ട് അലറുന്നുണ്ടായിരുന്നു പോത്ത് .ജീവനും പോലീസുക്കാരും അടുത്തെത്താറായപ്പോള്‍ പോത്ത് വലയം വെക്കുന്നത് നിറുത്തി പതിയെ വിവേകിന്‍റെ അടുത്തേയ്ക്ക് ചുവടുവെച്ചു .അതിന്‍റെ തല വിവേകിന്‍റെ മുഖത്തോട് ചേര്‍ത്ത് നിറുത്തി .വിവേക് പേടിച്ച് ഒരടി പിറകിലേക്ക് നീങ്ങി .മിന്നലിന്‍റെ വെളിച്ചത്തില്‍ ഒരു മയില്‍പ്പീലി പോത്തിന്‍റെ തലയ്ക്ക് മുകളില്‍ വായുവിലൂടെ വന്നുനിന്നത് വിവേക് കണ്ടു .അപ്പോഴേക്കും ജീവനും പോലീസുകാരും വിവേകിന്‍റെ അടുത്തേക്ക് എത്തിയിരുന്നു.നിലത്തേയ്ക്ക് വീഴാതെ വായുവില്‍ നില്‍ക്കുന്ന മയില്‍പ്പീലി കണ്ട് അവരും അമ്പരന്നു .പെട്ടന്ന്‍ വീണ്ടും ഇടിവെട്ടി ശക്തമായി മഴ പെയ്യാന്‍ തുടങ്ങി .മഴത്തുള്ളി പോത്തിന്‍റെ മുകളില്‍ പതിച്ചതും അതിന്‍റെ രൂപം മാറുവാന്‍ തുടങ്ങി .പോത്ത് നിന്നിടത്ത് പൂര്‍ണ്ണ നഗ്നനായി മയില്‍പ്പീലി കൈയില്‍ പിടിച്ചുകൊണ്ട് ഒരു വയസ്സനായ ഒരാള്‍ .എന്താണ് സംഭവിക്കുന്നത് എന്നറിയാതെ വിവേകും ജീവനും പോലീസുക്കാരും അമ്പരന്നു നില്‍ക്കെ അയാള്‍ ആ മയില്‍പ്പീലി വിവേകിന് നേരെ നീട്ടി .വിവേക് ചാടി കയറി അയാളുടെ കയ്യില്‍ കയറിപിടിച്ചു .ജീവനും പോലീസുക്കാരും അയാളുടെ നേര്‍ക്ക് ചാടിവീണു .അയാളുടെ കയ്യില്‍ നിന്ന് മയില്‍പ്പീലി നിലത്തുവീണു
“പരട്ടുകിളവാ….എന്ന കൊല്ലണമല്ലെ …...താനാരാടോ അനന്തഭദ്രത്തിലെ ദിഗംബരനോ രൂപം മാറാന്‍ “ വിവേക് പറയലും അയാളുടെ മുഖംനോക്കി ഒന്നുകൊടുക്കലും കഴിഞ്ഞിരുന്നു .അയാളുടെ ചുണ്ടില്‍ ചോര പൊട്ടി .അയാള്‍ വിവേകിനെ തുറിച്ചുനോക്കി .പോലീസുകാര്‍ കൈകള്‍ പിടിച്ചതുകൊണ്ട് അനങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് അയാള്‍ക്ക്
“എന്താടാ കിളവാ തുറിച്ച് നോക്കുന്നത് “അയാളുടെ മുഖത്ത് വീണ്ടും വിവേകിന്‍റെ കരങ്ങള്‍ പതിഞ്ഞു .അയാള്‍ ചിരിച്ചുകൊണ്ട് വായില്‍ നിന്ന് രക്തം അവന്‍റെ മുഖത്തേക്ക് തുപ്പി
“കണ്ടില്ലേ കിളവന്‍റെ അഹങ്കാരം …..പിടിച്ച് ജയില്‍ അടയ്ക്ക് സാറെ “ വിവേക് ജീവനെ നോക്കി പറഞ്ഞു
“അറസ്റ്റ് ഹിം “ പോത്തിന്‍റെ രൂപമാറ്റം കണ്ട് അമ്പരന്നു നില്‍ക്കുകയായിരുന്ന ജീവന്‍ പോലീസുകാരോടായി പറഞ്ഞു .പോലീസുകാര്‍ അയാളെ കൈവിലങ്ങിട്ട് ജീപ്പിലെയ്ക്ക് വലിച്ചുകൊണ്ട് പോയി .വലിച്ചുകൊണ്ട് പോവുമ്പോഴും അയാള്‍ വിവേകിനെ നോക്കുന്നുണ്ടായിരുന്നു അടങ്ങാത്ത പകയോടെയുള്ള ഒരു നോട്ടം
---------------------------------------------------
പോലീസ് സ്റ്റേഷന്‍

“ഇയാള്‍ക്ക് ഉടുക്കാന്‍ എന്തെങ്കിലും കൊടുത്ത് എന്‍റെ റൂമിലേക്ക് കൊണ്ടുവാ “ ജീവന്‍ ഒരു പോലീസുകാരനോട് പറഞ്ഞു .നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസുകാരന്‍ അയാളെ ജീവന്‍റെ റൂമിലേക്ക് എത്തിച്ചു.അയാളുടെ ചുണ്ടില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു
“ആരാണ് നിങ്ങള്‍? ...എന്തിനാണ് അജയെയും റോയിയെയും കൊന്നത് ?...എന്തിനാണ് വിവേകിനെ കൊലപ്പെടുത്താന്‍ നോക്കിയത് ? “ അയാള്‍ ജീവന്‍റെ ചോദ്യത്തിന് മറുപടി നല്‍കിയില്ല
“ഹേയ് മിസ്റ്റര്‍ ...നിങ്ങളോടാണ് ചോദിച്ചത് ….നിങ്ങളാണ് അവരെ കൊന്നതിന് പൂര്‍ണമായ തെളിവുകള്‍ ലഭിച്ചാണ് ഞാന്‍ ചോദിക്കുന്നത് ….ആരാണ് നിങ്ങള്‍ ? എന്താണ് നിങ്ങളുടെ പേര്‍ ? എന്തിനാണ് അവരെ കൊന്നത് ?...നിങ്ങള്‍ ഇനിയും വായ തുറന്നില്ലെങ്കില്‍ ….ഞങ്ങള്‍ക്ക് നിര്‍ബന്ധിച്ചു തുറപ്പിക്കെണ്ടിവരും ….അത് നിങ്ങള്‍ക്ക് അത്ര നല്ലതായിരിക്കില്ല …..പറയു ആരാണ് നിങ്ങള്‍ ? “ അയാള്‍ കുറച്ച് വെള്ളം വേണമെന്ന്‍ ആംഗ്യം കാട്ടി .ജീവന്‍ അയാള്‍ക്ക് ഒരു ഗ്ലാസ്സില്‍ വെള്ളം നല്‍കി.
“മണിയന്‍ ….മണിയന്‍ എന്നാണ് സാര്‍ എന്‍റെ പേര് ….ജനിച്ച സ്ഥലം കുറച്ച് വടക്കാണ് ….ഇവിടെ റബ്ബര്‍ ടാപ്പിങ്ങിനായി വന്നതാണ് “ അയാള്‍ സംസാരിക്കാന്‍ തുടങ്ങി
“ശരി …..എന്തിനാണ് അജയെയും റോയിയെയും നിങ്ങള്‍ കൊലപ്പെടുത്തിയത് “ .അയാള്‍ വെള്ളം ഗ്ലാസ്സ് പെട്ടന്ന്‍ മേശയില്‍ വെച്ചു .അയാളുടെ മുഖം മാറുന്നത് ജീവന്‍ ശ്രദ്ധിച്ചു .അയാളുടെ കണ്ണില്‍ നിന്ന് ഒരിറ്റ് കണ്ണീര്‍ തറയില്‍ വന്നുപ്പതിച്ചു .അയാള്‍ ലക്ഷ്മി എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കരയാന്‍ തുടങ്ങി
----------------------------------------------------
അജയ് കൊല്ലപ്പെടുന്നതിന് ഒരു മാസം മുന്‍പ്

“ലക്ഷ്മി …..ലക്ഷ്മി ……...എവിടെയാ നീ “ കയ്യിലൊരു പൊതിയുമായി മണിയന്‍ ലക്ഷ്മിയെ വിളിച്ചു
“ഞാന്‍ ഇവിടെ ഉണ്ട് ഏട്ടാ “ അടുക്കളയില്‍ നിന്ന് ലക്ഷ്മിയുടെ മറുപടി വന്നു
“നീയൊന്ന് ഇങ്ങോട്ട് വന്നേ “
“ഞാന്‍ ഇവിടെ തേങ്ങ അരയ്ക്കുകയാ ..ഇപ്പോ വരാന്‍ പറ്റില്ല “
“അതൊക്കെ പിന്നെ അരയ്ക്കാം ….നീയൊന്ന് ഇങ്ങോട്ട് വന്നേ വേഗം “
“ഈ മനുഷ്യന്‍റെ ഒരു കാര്യം “ ലക്ഷ്മി മണിയന്‍റെ അടുത്തേക്ക് വന്നു
“എന്തിനാ ഇങ്ങനെ കിടന്നുവിളിക്കുന്നത് ….എന്താണ് കാര്യം “ അവള്‍ കുറച്ച് ദേഷ്യത്തോടെ മണിയനോട് ചോദിച്ചു
“നീ ഒന്ന്‍ കണ്ണടച്ചേ “ മണിയന്‍ അവളോട് കണ്ണടയ്ക്കാന്‍ പറഞ്ഞു
“കണ്ണടയ്ക്കാനൊ …..ഏട്ടന്‍ ഒന്ന് മിണ്ടാതെ പോയെ …..എനിയ്ക്ക് അവിടെ ഒത്തിരി പണിയുണ്ട് ….കൊഞ്ചിക്കൊഞ്ചി നില്‍ക്കാന്‍ ഇപ്പോ സമയമില്ല “
“നീ കണ്ണടയ്ക്ക്ക് ….ഒരു കാര്യം ഉണ്ടന്നേ “ മണിയന്‍ ലക്ഷ്മിയോട് വീണ്ടും കണ്ണുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടു .മണിയന്‍ ആവശ്യപ്പെട്ടപ്പോലെ ലക്ഷ്മി കണ്ണുകള്‍ അടച്ചു .മണിയന്‍ കൈയില്‍ ഉണ്ടായിരുന്ന പൊതിയഴിച്ച് അതില്‍ നിന്ന് ചെറിയൊരു സ്വര്‍ണമാല പുറത്തേക്ക് എടുത്തു
“ഇനി കൈനീട്ടിയെ….” ലക്ഷ്മി കൈ നീട്ടി.മണിയന്‍ അവളുടെ കൈവെള്ളയില്‍ ആ സ്വര്‍ണമാല പതിയെ വെച്ചു .
“ഇനി കണ്ണ് തുറന്നോ “ അവള്‍ കണ്ണ് തുറന്നു
“ഇതാര്‍ക്കാ മണിയേട്ടാ …..എനിക്കാണോ ?”
“അതെ …...ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത എന്താണെന്ന് ഓര്‍മ്മയുണ്ടോ ലക്ഷ്മി ? ….ഇന്നേക്ക് മുപ്പത് കൊല്ലം കഴിഞ്ഞിരിക്കുന്നു എന്‍റെ താലി നിന്‍റെ കഴുത്തില്‍ വീണിട്ട് “
“എന്നാലും വേണ്ടായിരുന്നു മണിയേട്ടാ …...ഒരുപാട് കാശായി കാണില്ലെ ?”
“കൊച്ചുങ്ങള്‍ ഇല്ലാത്ത നമ്മള്‍ക്ക് എന്തിനാ സമ്പാദ്യം ലക്ഷ്മി….കാശൊന്നും നോക്കിയില്ല “ അത് പറഞ്ഞപ്പോള്‍ ലക്ഷ്മിയുടെ മുഖം വാടി .
“നീ ആ മാലയോന്ന് ഇട്ടുനോക്കിയെ ...ഭംഗിയുണ്ടോയെന്ന് നോക്കട്ടെ “
“ഞാന്‍ കൈ കഴുകിയിട്ടില്ല ഏട്ടാ ..”
“ഇവിടെ വാ ഞാന്‍ ഇട്ടുതരാം “മണിയന്‍ മാല അവളുടെ കഴുത്തിലെയ്ക്ക് ഇട്ടുകൊടുത്തു
“എങ്ങനെ ഉണ്ട് ഇഷ്ടായോ “
“ഇഷ്ടായി ഏട്ടാ ….ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഒരു സ്വര്‍ണമാല ….ഒരുപാട് ഇഷ്ടായി “ അവള്‍ ചിരിച്ചുകൊണ്ട് മണിയനോട് പറഞ്ഞു
“ഇന്ന് രാത്രി നമ്മുക്ക് പട്ടണത്തില്‍ നിന്ന് ഭക്ഷണം കഴിക്കാം ….നിന്‍റെ ഇഷ്ടപ്പെട്ട ലാലേട്ടന്‍റെ ഒരു പടവും ടാക്കിസില്‍ വന്നിട്ടുണ്ട് അതും കാണാം …..സന്തോഷമായോ “ ലക്ഷ്മി സന്തോഷമായെന്ന് തലയാട്ടി.

അന്ന് രാത്രി ടൌണില്‍ നിന്ന് വരുകയായിരുന്നു മണിയനും ലക്ഷ്മിയും .റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെയുള്ള ആ പാതയില്‍ അവര്‍ കൈകള്‍ പിടിച്ചുകൊണ്ട് നടന്നു
“മാല എനിയ്ക്ക് ഒത്തിരി ഇഷ്ടായി മണിയേട്ട “ മാലയില്‍ പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു
“അപ്പൊ നിന്‍റെ മണിയേട്ടനെ നിനക്ക് ഇഷ്ടായില്ലേ ഇത്രക്കാലമായിട്ടും….മാല മാത്രമാണോ നിനക്ക് ഇഷ്ടായത് “ മണിയന്‍ ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു
“പോ അവിടുന്ന് “ ലക്ഷ്മി മണിയന്‍റെ കൈയില്‍ നുള്ളികൊണ്ട് പറഞ്ഞു .അതിനിടയില്‍ രണ്ട് ബൈക്കുകള്‍ അവരെ കടന്ന് വേഗത്തില്‍ പോയി .പക്ഷെ മുന്നില്‍ പോയ ബൈക്ക് അവരെ കണ്ടപ്പോള്‍ പെട്ടന്ന്‍ ബ്രേക്കിട്ട് നിറുത്തി അത് കണ്ട് അതിന് പിന്നിലുള്ള മറ്റേ ബൈക്കും നിറുത്തി .പിന്നിട് അവരുടെ അടുത്തേയ്ക്ക് തിരിച്ച് വന്നു .മുന്നിലെ ബൈക്ക് ലക്ഷ്മിയുടെ അടുത്തേക്ക് പതിയെ വന്നു ബൈക്കിന്‍റെ പിറകില്‍ ഇരുന്നവന്‍ അവളുടെ കഴുത്തിലെ മാലയില്‍ കയറിപ്പിടിച്ചു .അതെ സമയം പിന്നില്‍ വന്നിരുന്ന ബൈക്കുക്കാരന്‍ ബൈക്ക് കൊണ്ട് മണിയനെ ഇടിച്ച് തെറിപ്പിച്ചു . ലക്ഷ്മി മാലയില്‍ മുറുക്കിപ്പിടിച്ചു .ബൈക്കില്‍ ഇരുന്നവന്‍ അവളെ തള്ളി താഴേയ്ക്ക് ഇടാന്‍ നോക്കിയെങ്കിലും മാലയില്‍ അവളുടെ പിടിത്തം ശക്തമായിരുന്നു .പെട്ടന്ന്‍ പിറകില്‍ നിന്ന് മണിയനെ ഇടിച്ചിട്ട അതെ ബൈക്കുക്കാരന്‍ അവളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .അവള്‍ തെറിച്ചു റോഡില്‍ വീണു. സഹായത്തിനായി അവള്‍ മണിയനെ വിളിക്കുന്നുണ്ടെങ്കിലും ഇടിയുടെ ആഘാതത്തില്‍ അയാളുടെ കാലുകള്‍ ഒടിഞ്ഞ് എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം അയാളും അവളെ നോക്കി കരയുകയായിരുന്നു .ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടശേഷം ബൈക്കില്‍ നിന്ന് ഒരുവന്‍ ഇറങ്ങി ലക്ഷ്മിയുടെ അടുത്തേക്ക് നടന്നു .അയാള്‍ അവളുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാനോരുങ്ങി .തലയില്‍ നിന്ന് ചോര ഒലിക്കുന്നുണ്ടെങ്കിലും ലക്ഷ്മി പരമാവധി ശക്തിയില്‍ മാല മുറുക്കിപ്പിടിച്ചു .അപ്പോള്‍ വേറെയൊരുത്തന്‍ മണിയന്‍ നോക്കിനില്‍ക്കെ ലക്ഷ്മിയുടെ തലയില്‍ വലിയൊരു കല്ല് എടുത്ത് വളരെ ശക്തിയില്‍ ഒരറ്റയടി .ഒരു പിടച്ചില്‍ മാത്രം പിന്നെ അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു .
മണിയന്‍ ലക്ഷ്മിയെന്ന് വിളിച്ച് ഉറക്കെ കരഞ്ഞെങ്കിലും കാര്യമുണ്ടായില്ല .അവര്‍ അവളുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചെടുത്തു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോയി.മണിയന്‍ ഇഴഞ്ഞുകൊണ്ട് ലക്ഷ്മിയുടെ അടുത്തേക്ക് നീങ്ങി.അയാള്‍ ലക്ഷ്മി ലക്ഷ്മിയെന്ന് വിളിച്ചു നോക്കിയെങ്കിലും ലക്ഷ്മി മരിച്ചിരുന്നു .
“ലക്ഷ്മി ……….” അയാളുടെ നിലവിളി റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ മാത്രമായി അവസാനിച്ചു

-------------------------------------------
“അതെ അതിലെ രണ്ടുപേരെ ഞാന്‍ തന്നെയാ കൊന്നത് ………നാടിന്‍റെ പുരോഗതിയ്ക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെട്ടവരെയല്ല ഞാന്‍ കൊന്നത് ….പോക്കറ്റ് മണിക്കും കഞ്ചാവിനും മദ്യത്തിനും വേണ്ടി എന്ത് തോന്ന്യാസവും തെണ്ടിത്തരവും ചെയ്തിരുന്ന ക്രിമിനലുകളെയാണ് …..ഇനി ഒരുത്തന്‍ കൂടി ബാക്കിയുണ്ട് …...അവനെ …..അവനെ …..എന്‍റെ ലക്ഷ്മിയെ …..തീര്‍ക്കും അവനെയും ഞാന്‍ “ മണിയന്‍ വല്ലാത്തൊരു പ്രതികാരം നിറഞ്ഞ ഭാവത്തോടെ ജീവനോട് പറഞ്ഞു
“സോറി മണിയന്‍ ….സംഭവിക്കാന്‍ പാടില്ലാത്തതാണ് താങ്കള്‍ക്ക് സംഭവിച്ചത് …. ഒന്ന് ചോദിച്ചോട്ടെ ….. പോത്തിന്‍റെ രൂപത്തില്‍ വന്നാണ് നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിരിക്കുന്നത് …...നിങ്ങള്‍ എങ്ങനെ പോത്തായി മാറുന്നു ? “ ജീവന്‍ ഒരു സംശയത്തോടെ മണിയനോട് ചോദിച്ചു .അത് കേട്ടതും അയാള്‍ അട്ടഹസിക്കാന്‍ തുടങ്ങി
“പറയു ….എങ്ങനെയാണ് നിങ്ങളൊരു പോത്തായി മാറിയത് “
“പണ്ട് …..ജാതിവ്യവസ്ഥയും നിറത്തിന്‍റെ അടിസ്ഥാനത്തില്‍ വിവേചനവും നിലനിന്നിരുന്ന കാലത്ത് …..തന്നെ ദ്രോഹിച്ച ജന്മിമാരെയും ഉന്നത ജാതിയില്‍പ്പെട്ടവരയും തിരിച്ചൊന്നും ചെയ്യാനാകാതെ മനംനൊന്ത് ഒരു പാണന്‍ തന്‍റെ വിഷമം പറയാനും പ്രാര്‍ത്ഥിക്കാനും വേണ്ടി കളിമണ്ണ്‍ കൊണ്ടൊരു രൂപം ഉണ്ടാക്കി .തന്‍റെ കറുത്ത നിറം ആ രൂപത്തിന് കിട്ടാനായി തീയില്‍ ചുട്ടെടുത്ത് കറുപ്പ് നിറം വരുത്തി ആ രൂപത്തെ പാണന്‍ ഉപാസിക്കാന്‍ തുടങ്ങി .പ്രാര്‍ത്ഥനയുടെ ശക്തികൊണ്ട് ഉപാസനമൂര്‍ത്തി പാണന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.തന്‍റെ വിഷമം അറിയിച്ച പാണന് മൂര്‍ത്തിയൊരു വിദ്യ പറഞ്ഞു കൊടുത്തു ….തന്നെ ദ്രോഹിക്കുന്നവരെ തിരിച്ചും എന്തെങ്കിലും ചെയ്യാനുള്ള ഒരു വിദ്യ …….ഒടിവിദ്യ …..ഒടിമരുന്ന് ചെവിയുടെ പിന്നില്‍ പുരട്ടിയാല്‍ നമ്മള്‍ വിചാരിക്കുന്ന രൂപത്തിലേയ്ക്ക് മാറുവാനാകും ….ഇരുട്ടില്‍ മാത്രമേ ഈ വിദ്യ ഫലിക്കുകയുള്ളൂ ……ഇഷ്ട രൂപത്തില്‍ വന്ന് വടിയോ വടിപ്പോലെ എന്തെങ്കിലും എടുത്തുകൊണ്ട് ശത്രുവിനെ നോക്കി ഒരു മന്ത്രംചൊല്ലിയാല്‍ ശത്രുവിന്‍റെ നട്ടെല്ലും അസ്ഥികളും ഒടിഞ്ഞ് പോകും …..അതുകൊണ്ടാണ് ഇതിനെ ഒടിവിദ്യ എന്ന് പറയുന്നത് …. .ഈ മൂന്ന് പേരേ എന്‍റെ ഈ ശരീരംകൊണ്ട് ഒന്നും ചെയ്യാനാകില്ല എന്നറിയാം ….വയസ്സായില്ലേ ….അവരെ നേരിടാനുള്ള ശക്തിയില്ല ഈ ശരീരത്തിന് …...എന്‍റെ ലക്ഷ്മിയെ കൊന്നവരെ വെറുതെ വിടാനും ഞാന്‍ ഒരുക്കമായിരുന്നില്ല .....അത് കൊണ്ടാണ് ഒടിവേഷം കെട്ടിയതും കൊലനടത്തിയതും ...പക്ഷെ ഇന്നലെ ...മഴ പെയ്തപ്പോള്‍ മഴത്തുള്ളികള്‍ ചെവിയുടെ ഭാഗങ്ങളില്‍ വീണതുകൊണ്ട് ഒടിമരുന്ന് ഒലിച്ചുപോയി …. അങ്ങനെയാണ് മനുഷ്യ രൂപത്തില്‍ നിങ്ങള്‍ എന്നെ പിടിച്ചതും ….. അവന്‍ രക്ഷപ്പെട്ടതും “ മണിയന്‍ പറഞ്ഞുനിര്‍ത്തിയതും ജീവന്‍റെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി
“ഓ മൈ ഗോഡ് ...എപ്പോ….ഇതാ പുറപ്പെടുകയാണ് “ ജീവന്‍ ഫോണിലൂടെ പറഞ്ഞു .
“ഹോസ്റ്റലില്‍ നിന്നാണ് കോള്‍ …..വിവേക് കൊല്ലപ്പെട്ടു “ ജീവന്‍ മണിയനോട് പറഞ്ഞു .അത് കേട്ടപ്പോള്‍ അയാള്‍ അട്ടഹസിച്ചുകൊണ്ട് പറഞ്ഞു
“ഒടിയന്മാര്‍ ഇനിയും ജനിക്കും “

(അവസാനിച്ചു )
(കുട്ടികാലത്ത് കേട്ട പല കഥകളിലെ ഒന്നായിരുന്നു ഒടിയന്‍ കഥകള്‍ .അതാണ് ഇങ്ങനെ ഒരു കഥ എഴുതാന്‍ പ്രചോദനവും .പിന്നെ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ചോദിച്ചാല്‍ എനിയ്ക്കും ഉത്തരമില്ല .ഒരു നുണ കഥയായോ കെട്ടുകഥയായോ എങ്ങനെ വേണമെങ്കിലും കാണാം.പക്ഷെ കഥകള്‍ എപ്പോഴും ലോജിക്കിന്‍റെ അപ്പുറമാണല്ലോ എന്നും.നെല്ലിക്കയുടെ എല്ലാ ഭാഗങ്ങളും വായിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി...അടുത്ത കഥകള്‍ക്കും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാകുമെന്ന വിശ്വാസത്തോടെ…. )
ലിജിന്‍ ജോണ്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക