Slider

ഈ അച്ഛന്റെ ഒരു കാര്യം

0

എങ്ങിനെ ചോദിക്കും , പക്ഷെ ചോദിക്കാതിരിക്കാൻ പറ്റുകയുമില്ല .ഇന്നലെ വൈകിട്ടു അച്ഛനുമായി പൊരിഞ്ഞ യുദ്ധം കഴിഞ്ഞതാണ് .അതങ്ങിനെ ആണു , വയസ്സ് 37 ആയെങ്കിലും അച്ഛൻ കൊണ്ട് വന്നു വയ്ക്കുന്ന മിലിട്ടറി കുപ്പിയിൽ നിന്നും കട്ട് കുടിച്ചാലേ ഒരു സുഖമുള്ളൂ . അതിനെ ചൊല്ലി മിക്ക ദിവസവും പൊരിഞ്ഞ വഴക്കും നടക്കും വഴക്കിനിടയിൽ അച്ഛൻ-മകൻ ബന്ധം ഒന്നും ഉണ്ടാകാറില്ല വായിൽ തോന്നുന്നതൊക്കെ വിളിക്കും . ഇന്നലെ വൈകിട്ടത്തെ വഴക്കിന്റെ ചൂടാറിയിട്ടില്ല .
രണ്ടും കല്പ്പിച്ചു ചോദിക്കാമെന്നു തന്നെ വച്ചു ജയൻ .രാവിലെ ഇന്റർവ്യൂനു പോകേണ്ടതാണ് ചൊവ്വാഴ്ച ആയതിനാൽ ബാർബർ ഷോപ്പ് ലീവും .ഷേവ് ചെയ്യുമ്പോളാണ് കണ്ടത് കഴുത്തിൻറെ പുറകിലെ രോമം വല്ലാതെ വളർന്നിരിക്കുന്നു ,വടിച്ചു കളയണം പക്ഷെ പരസഹായമില്ലാതെ രക്ഷയില്ല . വീട്ടിലുള്ള മറ്റുള്ളവർ ഒരു കല്യാണത്തിന് പോയതാണ് . അച്ഛൻ ഉമ്മറത്തിരുന്നു മാതൃഭൂമി വായിക്കുന്നു .മുഖത്തു അത്ര തെളിച്ചമില്ല .ഇന്നലത്തെ വഴക്കിന്റെതാവും
.
ആദ്യം ഒന്നു മുരടനക്കി പിന്നെ സാധാരണ പറയുമ്പോലെ "അച്ഛാ ഇതൊന്നു വടിച്ചു തരുമോ എന്ന് വളരെ വിനയത്തോടെ ചോദിച്ചു ".അച്ഛന്റെ മുഖത്തൊരു ഭാവ വ്യത്യാസവുമില്ല കണ്ണട ഒക്കെ വച്ചു എന്തിനും തയ്യാറായി ജയന്റെ അടുത്ത് വന്നു കൈ നീട്ടി ,ഷേവിംഗ് സെറ്റ് വാങ്ങി . ഇന്നലെ അച്ഛനെ വിളിച്ച പദങ്ങൾ ഓർത്തപ്പോൾ ജയന് വല്ലാത്തൊരു കുണ്ഠിതം തോന്നി . അച്ഛൻ പണി തുടങ്ങി ഒരു 5 മിനുടിനുള്ളിൽ സംഗതി ക്ലീൻ , ഒരു ക്ഷെവരക്കാരൻ ചെയ്യുന്നതിനെക്കാളും ഭംഗിയായി , അല്ല നല്ല സ്റ്റൈലായി ഷേവ് ചെയ്തിരിക്കുന്നു . എന്നിട്ട് ഷേവിംഗ് സെറ്റ് തിരിച്ചു കൊടുത്തു അച്ഛൻ 2 അടി മുമ്പോട്ടു വച്ചു .പിന്നെ എന്തോ ഓർത്തോ പോലെ ഷേവിംഗ് സെറ്റ് പിന്നെയും തിരിച്ചു വാങ്ങി ചെറിയ ചെറിയ മിനുക്ക് പണികൾ നടത്തി .
ജയനു വല്ലാത്ത ആത്മനൊമ്പരം തോന്നി , ഇന്നലെ അത്രക്കും ചീത്ത അച്ഛനെ വിളിക്കരുതായിരുന്നു . എല്ലാം കഴിഞ്ഞപ്പോൾ അച്ഛൻ ഒരു ചോദ്യം - "എങ്ങിനെ ഉണ്ട് ?" "അടിപൊളി ആയി അച്ഛാ " എന്ന് ജയൻ പറയവേ അവന്റെ മുഖത്തൊരു വിഷമം ഉണ്ടായിരുന്നു കാരണം ഇന്നലെ അച്ഛനെ വിളിച്ച തെറികൾ തന്നെ...... ,അതിനു മറുപടി അച്ഛന്റെ ഒരു ആത്മഗദം ആയിരുന്നു - "എല്ലാം കൊള്ളാം വൈകിട്ടു വെള്ളമടിച്ചു വന്നു നീ എന്നെ 'ക്ഷെവരക്കാരൻ നാറി ' എന്നു വിളിക്കതിരുന്നാൽ മതി" .
By
സുബീഷ് ഗോപി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo