Slider

ഇങ്ങനെയും ഒരു ഹർത്താൽ ദിനം

0


അതിരാവിലെ പൂവൻ കോഴിയുടെ ഉറക്കെയുള്ള കൂവൽ കേട്ടാണ് നമ്മുടെ കഥാനായകൻ ഉണർന്നത് ...
"
"കഥാനായകൻ " അയ്യേ അതെന്തൊരു പേര്.... ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്നാവും??? കാര്യമുണ്ട്.... നാളെ ആ പേര് പ്രശസ്തമായാലോ... നമുക്കവനെ "ഗുർഷി" എന്ന് വിളിക്കാം (നെറ്റി ചുളിക്കണ്ട.... ഞങ്ങടെ ബസ് ഡ്രൈവർ ബംഗാളി ഭായീടെ പേരാണിത് )
ഇന്നോരു ഹൽത്താലായിട്ട് ഈ പൂവൻ കോഴിക്ക് കൂവാതിരുന്നൂടേ... ഗുർഷി ചിന്തിച്ചു. അല്ലെങ്കിൽ തന്നെ പൂവൻ കോഴിക്ക് എന്ത് ഹർത്താലും പണിമുടക്കും ... ചുമ്മാ കൂവിയുണർത്തിയാ മതിയല്ലോ ....
പണിക്ക് പോവണ്ടല്ലോന്ന് ഓർത്തുകൊണ്ട് പുതപ്പിനുള്ളിൽ ഒന്നു കൂടി ചുരുണ്ടു കൂടവേയാണ് ഗുർ ഷിക്ക് ഒരു കാര്യം ഒർമ്മ വന്നത്...
ഹർത്താലാണ് ....റോഡിൽ വണ്ടികളൊന്നും കാണില്ല... ബൈക്കോടിക്കാൻ പഠിച്ചു വരുന്നതേയുള്ളൂ.... അനിയന്റെ ബൈക്ക് ഇരിപ്പുണ്ട് .... ഒന്നുകൂടി പ്രാക്ടീസ് ചെയ്യാം... ഇന്നാകുമ്പോ ക്രമസമാധാനം തകരുകയുമില്ല...
ഗുർഷി പതുക്കെ എഴുന്നേറ്റ് പല്ലു തേച്ച് കുളിച്ച് (പതിവില്ലാത്തതാണ് ഹർത്താലായതു കൊണ്ട് സമയം കിട്ടി) അമ്മയുണ്ടാക്കി വച്ച അപ്പവും മുട്ടക്കറിയും മൂക്കറ്റം തട്ടി....
മുറിയിൽ വന്ന് മുടിയൊക്കെ ചീകി റഡിയായി .... വണ്ടിയോടിച്ച് പഠിക്കുകയാണ് ഒരു സേഫ്റ്റിക്ക് വേണ്ടി ജീൻസ് ഇട്ടു കളയാം എന്നു ചിന്തിച്ചു ... പൊതുവേ മുണ്ടാണ് ഉടുക്കാറ്.... വണ്ടിയെങ്ങാനും മറിഞ്ഞാൽ വണ്ടി പിടിക്ക്യോ അതോ മുണ്ടു പിടിക്കോ.... പരീക്ഷണം വേണ്ട ... ജീൻസും ഷർട്ടും തന്നെ ഇട്ടു ...
പതിയെ അനിയന്റെ വണ്ടിയുമെടുത്ത് ഇറങ്ങി ... ആഹാ.... വഴിയിൽ ഒരു പൂച്ചക്കുഞ്ഞു പോലും ഇല്ല ... എന്താ സുഖം വണ്ടിയോടിക്കാൻ ....
അങ്ങനെ നമ്മുടെ കഥാനായകൻ മൂളിപ്പാട്ടൊക്കെ പാടിക്കൊണ്ട് വണ്ടിയോടിച്ച് വരവേ.... അതാ എല്ലാ ക്രമസമാധാനവും തകർത്തു കൊണ്ട് ഒരു ചേച്ചി റോഡിലൂടെ ഗുർഷിയുടെ നേർക്കതാ ഓടി വരുന്നു ....
"ചേച്ചി മാറി പോകൂ" ഗുർഷി വിളിച്ചു പറഞ്ഞു ...
ചേച്ചി മാറിയില്ല ... ഗുർഷിയുടെ നേരെ ഓടി വരികയാണ്.... എന്തൊക്കെയോ അലറി വിളിച്ച് പറയുന്നുണ്ട്... ഗുർ ഷിക്ക് ബാലൻസ് കിട്ടിയില്ല... ബൈക്ക് പാളിച്ച് സൈഡിലെ വേലിയോട് ചേർത്ത് ഇടിച്ചു നിർത്തി.... (മറിച്ചിട്ടു എന്നു വിചാരിക്കരുത്)... ഗുർഷി ചാടിയിറങ്ങി.... എന്നിട്ട് ചോദിച്ചു...
"ചേച്ചി എന്താ കാര്യ??? എന്താ കരയുന്നേ "??
ചേച്ചി വീണ്ടും കരയുന്നു ... അതിനിടെ പറഞ്ഞു "അയ്യോ എന്റെ കുഞ്ഞ് കിണറ്റിൽ വീണേ" .... ഇതു പറഞ്ഞതും ചേച്ചി റോക്കറ്റ് വിട്ട മാതിരി തിരിഞ്ഞോടി..... മിന്നൽ പോലെ ഗുർഷി ചേച്ചിയുടെ പുറകേയും ....
വേലിയും കടന്നങ്ങ് ചെന്നപ്പോൾ അടുത്തടുത്ത് മൂന്നാലു വീടുകൾ... ഗുർഷി ചുറ്റും നോക്കി.... ഒരു മനുഷ്യനെ പോയിട്ട് ഒരു ഈച്ചയെ പോലും കാണാനില്ല.... അതാ ആ വീടിന്റെ മുറ്റത്ത് കെട്ടാത്ത ഒരു കിണർ ..... ഗുർഷി ചേച്ചിയെ നോക്കി .... കാണുന്നില്ല...തൊട്ടപ്പു ത്ത് വിടിന്റെ പുറകിൽ ചേച്ചിയുടെ ഒച്ചയും നിലവിളിയും കേൾക്കാം.... തന്നെ വിളിച്ച പോലെ ആളെ വിളിച്ചു കൂട്ടുയാവും എന്ന് ഗുർഷി കരുതി
...
ഗുർഷി രണ്ടാമതൊന്നും ചിന്തിച്ചിച്ചില്ല... ഗുർഷിയുടെ
യുള്ളിലെ ധീരൻ സടകുടഞ്ഞെഴുന്നേറ്റു... ഒരു കുഞ്ഞിന്റെ ജീവനല്ലേ വലുത് ഗുർഷി ആ കിണറ്റിലേക്ക് ചാടി... (പതുക്കെ ഊർന്നിറങ്ങി ... ഒരു പഞ്ചു കിട്ടാൻ ചാടീന്ന് പറഞ്ഞതാ)
കിണറിന് കുറച്ച് ആഴമുണ്ടായിരുന്നു എങ്കിലും അധികം വെള്ളമൊന്നുമില്ലായിരുന്നു ... അരയ്ക്ക് മേൽ വെള്ളം ... ചെന്നതും ഗുർഷി കിണറ്റിൽ മുങ്ങിത്തപ്പി. മനുഷ്യക്കുഞ്ഞ് പോയിട്ട് അതിനകത്തൊരു കാക്കക്കുഞ്ഞ് പോലുമില്ല... ആകെ കിട്ടിയത് ഒരു തൊട്ടിയും രണ്ടു പിഞ്ഞാഞ്ഞ വും... കിണറ്റിലാകെ ചെളിയും ...ങേ ഇതെന്തു കഥ ?? ഗുർഷി ചിന്തിച്ചു ...
സീരിയൽ കഴിയുമ്പോൾ "ലാ '' ചേട്ടൻ ചോദിക്കണ മാതിരി ഒരുപാടു ചോദ്യങ്ങൾ ഗുർഷിയുടെ മനസിലേക്ക് ഓടി വന്നു.
"സത്യത്തിൽ കുഞ്ഞു കിണറ്റിൽ വീണു കാണുമോ??"
"ആ ചേച്ചി എന്നെ പറ്റിച്ചതാരിയിരിക്കുമോ "??
"അതുമല്ലെങ്കിൽ ആ ചേച്ചിക്ക് ഭ്രാന്തായിരുക്കമോ?"
പല വിധ ചിന്തകൾ കടന്നു കൂടി.... ഇപ്പോ ജീൻസ് കണ്ടു പിടിച്ചവനെ കണ്ടിരുന്നേൽ ഈ ചെളിയിൽ മുക്കി കൊല്ലായിരുന്നു ... മേലോട്ട് കേറാനും വയ്യ...മുണ്ടായിന്നേ പറിച്ചു കളയാമായിരുന്നു ...
എന്തു ചെയ്യും?? കരയ്ക്ക് കയറാനും വയ്യ... അവസാനം രണ്ടും കല്പിച്ച് ഗുർഷി ഉറക്കെ നിലവിളിച്ചു... "അയ്യോ ഞാൻ കിണറ്റിൽ വീണേ.... ആരെങ്കിലും ഓടി വരണേ.... എന്നെ രക്ഷിക്കണേ... "
എവിടെയോ ആളനക്കം കേൾക്കുന്നു... ഗുർഷി മേലോട്ട് നോക്കി.... ഒരു തല വന്ന് എത്തി നോക്കി... അവൻ വിളിച്ചു പറഞ്ഞു
"ദേടാ എല്ലാവരും ഓടി വാടാ ഈ കിണറ്റിലും ഒരുത്തൻ കിടക്കുന്നു" ....
കിണറിനു ചുറ്റും തലകളുടെ എണ്ണം കൂടി വന്നു.
ഒരു വലിയ വടം കിണറ്റിലേക്ക് ഇട്ടു കൊടുത്ത് എല്ലാവരും കൂടി ഗുർഷിയെ വലിച്ച് കരയ്ക്കു കയറ്റി.... ഹർത്താലായത് കൊണ്ടാവും ഒരു സമരത്തിനുള്ള ആർക്കാരുണ്ടായിരുന്നു അവിടെ...
ചെളിയിൽ കുളിച്ച് വന്ന ഗുർഷിയെ കണ്ടിട്ട് ആർക്കും ഒന്നും മനസിലായില്ല .... എല്ലാവരും അന്തം വിട്ട് ഗുർഷിയെ നോക്കി.... ഇവനെങ്ങനെ ആ കിണറ്റിൽ വന്നുവെന്ന് ....
ഗുർഷി ചുറ്റിനും നോക്കി ..... ദേ നിക്കുന്നു എന്നെ വന്ന് വിളിച്ച "ചേച്ചി ".... ചേച്ചിയും നമ്മുടെ കഥാനായകനെ അന്തം വിട്ടു നോക്കി... അപ്പോഴാണ് ഗുർഷി ആ കഴ്ച്ച കാണുന്നത് ... ചേച്ചിയുടെ ഒക്കത്ത് നനഞ്ഞ് കുളിച്ച് ഒരുത്തൻ ഇരിക്കുന്നു... ഒരു മൂന്നു മൂന്നര വയസു കാണും .... ചേച്ചിയുടെ ഒക്കത്തിരുന്ന് അവൻ
ആരോറൂട്ട് ബിസ്കറ്റു തിന്നുകയാണ്....
ഗുർഷിയെ കണ്ടപ്പോ അവൻ അവൻ ഒരു ചിരി പാസാക്കി.... എന്നിട്ട് ആ പാതി ബിസ്കറ്റ് ഗുർഷിയുടെ നേരെ നീട്ടി...
അവന്റെ ആ ചിരിയിലും ആ ബിസ്കറ്റ് വച്ചു നീട്ടലിലും എന്തോ പന്തികേട് ഗുർഷിക്ക് തോന്നി.... അവനെന്തോ മനസിലാക്കിയതുപോലെ .....
ചുറ്റും കൂട്ടിയവർ പലതും ചോദിച്ചു.... എങ്ങനെ വീണു കിണറ്റിൽ ??? തനിയെ വീണതാണോ ?? അല്ലെങ്കിൽ ആരെങ്കിലും തള്ളിയിട്ടതാണോ ?? ഇതെങ്ങനെ സംഭവിച്ചു...
അപ്പോഴാണ് ഗുർഷിക്ക് സ്ഥലകാലബോധം വന്നത്.... ബൾബ് മിന്നി മിന്നി കത്തിയത് ... ആ നഗ്ന സത്യം ഗുർഷിക്ക് മനസിലായത് ....
കുട്ടി വീണത് ആ ചേച്ചിയുടെ വീട്ടിലെ കിണറ്റിലാണെന്നും ..... ഓടി വന്ന വെപ്രാളത്തിന് താൻ ചാടിയത് അയൽവക്കത്തെ കിണറ്റിലാണെന്നും ...
പറ്റിയ അമളി ആരോടും പറയാതെ..... വേലിയിൽ ചാരി വച്ചിരുന്ന തന്റെ ബൈക്കുമെടുത്ത് ഗുർഷി പതിയെ നടന്നു നീങ്ങി.....
നോട്ട് ദി പോയിൻറ്:
ഗുർഷിയെ വിളിച്ചു കിണറ്റിൽ ചാടിച്ച ചേച്ചിക്കും .... തന്നെ കിണറ്റിൽ നിന്നു വലിച്ചു വലിച്ചു കേറ്റിയ ആൾക്കാർക്കും ... ഒന്നും മനസ്സിലായില്ലെങ്കിലും.... അന്നത്തോടെ ഗുർഷിക്ക് ഒരു കാര്യം മനസിലായി.....
" ആരോറൂട്ട് ബിസ്കറ്റ് കിണറ്റിൽ വീണവർക്ക് തിന്നാനുള്ളതാണെന്ന് "
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo