Slider

പുതു ശ്വാസം

0


ഒന്നിച്ചുള്ള യാത്ര പതിനൊന്നു വർഷം പിന്നിട്ടപ്പോൾ കഴിഞ്ഞ ദിവസം ഞാനൊരു വട്ടമേശ സമ്മേളനം വിളിച്ചു.. വട്ടത്തിലുള്ള ഊൺമേശയുടെ ചുറ്റും ഞാനും ഭാര്യയും മോളും ഇരിപ്പുറപ്പിച്ചു..അദ്ധ്യക്ഷത വഹിക്കാനായി ഞാൻ ഭാര്യയെ ക്ഷണിച്ചു...എന്തൊക്കെയാണ് അവൾ തട്ടിവിട്ടത്. സത്യത്തിൽ അദ്ധ്യക്ഷ പ്രസംഗമല്ല അധികപ്രസംഗമായിട്ടാണ് എനിക്ക് തോന്നിയത്....എന്തൊക്കെയാണ് അവളുടെ പരാതികൾ ഒാർക്കാൻ പോലും വയ്യ .... എത്ര സ്നേഹിച്ചാലും ഈ പെണ്ണുങ്ങളുടെ മനസ്സിൽ കുറെ സങ്കടങ്ങൾ ബാക്കിയുണ്ടാവും ആരും അറിയാതെ ഉള്ളിലൊളിപ്പിച്ച കൊച്ചു കൊച്ചു വിഷമങ്ങൾ...ഒടുവിൽ ഞാൻ ചോദിച്ചു
''നിന്നെ സ്നേഹിച്ചില്ലാന്നു വല്ല പരിഭവവും ഉണ്ടോടീ?''
അതു പറഞ്ഞപ്പോഴേക്കും ഞാനും ഒന്നു വല്ലാതെയായി
''ഇല്ല ഏട്ടാ ഒരിക്കലുമില്ല ഏട്ടൻ എന്നെ സ്നേഹിച്ചത്ര ഞാൻ സ്നേഹിച്ചിട്ടുണ്ടാവില്ല ''
അവൾ വിതുമ്പി...''ഏട്ടൻ ചോദിച്ചതുകൊണ്ടു മാത്രാ ഞാൻ ഇത്രയൊക്കെ പറഞ്ഞത് ....വിഷമമായോ ഏട്ടാ..''
''ഏയ് നീ പറഞ്ഞില്ലെങ്കിലാ എനിക്ക് വിഷമം എന്നോടെന്തും തുറന്നു പറയാലോ നിനക്ക് ....''
ഇതിനിടയിൽ മോളും അവളുടെ കൊച്ചു കൊച്ചു പരാതികൾ പറഞ്ഞു.
ശരിയാണ് ജീവിക്കാനുള്ള ഒാട്ടത്തിനിടയിൽ
വീട്ടിലുള്ളവരുടെ ചെറിയ വിഷമങ്ങൾ പൊതുവെ ആരും ശ്രദ്ധിക്കാറില്ല...
ആരും പരിപൂർണ്ണരല്ല എല്ലാവരിലും ഉണ്ട് ചെറിയ കുറ്റങ്ങളും കുറവുകളും....അത് തിരിച്ചറിയുകയും തിരുത്തുകയും വേണം...അപ്പോൾ ജീവിതം എത്ര സുന്ദരമായിരിക്കും.....
കൊച്ചു കൊച്ചു പിണക്കങ്ങൾക്കപ്പുറമുള്ള ഇണക്കങ്ങൾക്ക് എന്തു മധുരമാണെന്നോ....
എല്ലാ വീട്ടിലും വേണം ഇതുപോലുള്ള വട്ടമേശ സമ്മേളനങ്ങൾ....എല്ലാം തുറന്നുപറയാൻ.....
തെറ്റുകൾ തിരുത്താൻ....ഒന്നു പൊട്ടിക്കരയാൻ....
ഒന്നു ചേർത്തു പിടിച്ചു ''പോട്ടെടോ' എന്നു പറഞ്ഞാൽ തീരുന്ന നീർകുമിളകൾ മാത്രമാണ് പല പിണക്കങ്ങളും....!!
ഒരു കട്ടിലിൽ ഇരു രാജ്യങ്ങളാവാതിരിക്കാം... അതിർത്തികളില്ലാതെ സ്നേഹത്തിൻ്റെ പുതു ശ്വാസം തേടാം...!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo