രാത്രിയിൽ ആകാശത്തേക്ക് നോക്കിയിട്ടുണ്ടോ ?വെറുതെ നോക്കിയാൽ പോര....പകൽ വെയിൽ ബാക്കിയാക്കിയ ചെറുചൂടുള്ള ടെറസ്സിൽ മുകളിലേക്ക് നോക്കിയങ്ങനെ മലർന്നു കിടക്കണം... സുഖമുള്ള ചൂടിൽ പേശികളെല്ലാമയച്ചു ശരീരവും മനസ്സും ശാന്തമാക്കി അനന്ത വിഹായസ്സിലേക്ക് മിഴികൾ പായിക്കുമ്പോൾ കാണാം കണ്ണും ചിമ്മി നിൽക്കുന്ന നൂറായിരം നക്ഷത്രക്കുഞ്ഞുങ്ങളെ... നോക്കി നോക്കിയിരിക്കവേ ഭാരങ്ങളൊഴിഞ്ഞു അപ്പൂപ്പൻ താടിപോലെയാവുന്ന മനസ്സ്.. ഈ ആകാശക്കാഴ്ചയ്ക്ക് അനുനിമിഷം മാറ്റം വരുത്തിക്കൊണ്ട് ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന ഭൂമി... അതിലെ ഒരു പൊട്ടുപോലെ ഈ ഞാൻ...അനന്തമായി നീണ്ടു പരന്നു (പരന്നു എന്നു പറയാമോ ?ഭൂമി ഉരുണ്ടതാണല്ലോ !!) കിടക്കുന്ന ഈ പ്രപഞ്ചത്തിൽ എന്റെ അസ്ഥിത്വം എത്ര നിസ്സാരം... നിസ്സാരയായ എന്റെ ചിന്തകൾക്കും പ്രവൃത്തികൾക്കും ഈ ഉലകത്തിൽ എന്തെങ്കിലും ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുമോ ? ഞാനൊരാൾ വിചാരിച്ചാൽ എന്തു നടക്കാൻ...
അധ്വാനം നിറഞ്ഞ ഒരു പകലിന്റെ ക്ഷീണം നിദ്രയായ് വന്നു മിഴികളെ പുണർന്നതെപ്പോഴാണാവോ.. !!
എന്നെ വിളിച്ചുണർത്തിയാതൊരു നക്ഷത്രപ്പെൺകൊടിയാണ്... ! ഇളംനീല നിറം കലർന്ന വെള്ളിനിറമാർന്ന മേനിയുള്ള ... കരിനീല മിഴികളിൽ സ്വപ്‌നങ്ങളൊളിപ്പിച്ച മനോഹരി..അവളുടെയൊപ്പം ഭാരമില്ലാതെ ചലിക്കുന്ന ഞാൻ സ്വപ്നം കാണുകയാണോ ? ഇതുപോലൊരു അനുഭവം എനിക്കാദ്യമാണ്.. കവിളിൽ തലോടിയിരുന്ന കാറ്റെങ്ങുപോയി ?! അതുവരെ അനുഭവിച്ചിരുന്ന ഇളം ചൂടെവിടെ ?! ഇപ്പോൾ ചുറ്റിലും മരണത്തണുപ്പാണ്.. സാന്ദ്ര തമസ്സാണ്... ഘോരമായ നിശ്ശബ്ദതയാണ്...
നക്ഷത്രപെണ്ണും ഞാനുമിപ്പോ ഏതോ ഒരു പ്രതലത്തിൽ മുഖാമുഖം നിൽക്കുകയാണ്... എങ്ങുനിന്നോ വരുന്ന അരണ്ട വെളിച്ചത്തിൽ അവളുടെ മുഖം വിഷാദപൂർണ്ണമായി കാണപ്പെട്ടു ... കാരണമാരാഞ്ഞ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടവൾ പൊട്ടിക്കരയവേ പൊഴിഞ്ഞു വീണ കണ്ണീർ മുത്തുകൾ അവളുടെ തപിച്ചു നിൽക്കുന്ന മേനിയിൽ പതിച്ചു ബാഷ്പങ്ങളായി മാറിക്കൊണ്ടിരുന്നു... ആ നിൽപ്പിൽ ഞാൻ ആലോചിച്ചു പോയി... വിണ്ണിലുയർന്നു മിന്നിത്തിളങ്ങി കണ്ണുചിമ്മുന്ന നക്ഷത്രങ്ങൾക്കെന്തു ദുഃഖം ? ദുഃഖമത്രയും ഉടയോൻ മർത്യർക്കല്ലേ വച്ചു നീട്ടിയത് ?
എന്റെ മനോഗതം ഗ്രഹിച്ച താരകം വേദനവിങ്ങിയ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു തുടങ്ങി...
നിനക്കറിയുമോ... ഞങ്ങൾ താരകങ്ങൾ ഭൂമിയിലെ മനുഷ്യരെ നോക്കി അസൂയപ്പെടാറുണ്ട്.. സ്നേഹിക്കാൻ നിങ്ങൾക്കിണകളുണ്ട്.... താലോലിക്കാൻ ഓമന മക്കളുണ്ട്... ഇഷ്ടത്തിനു ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട്... ഇഷ്ടമുള്ളതെല്ലാം സൃഷ്ടിക്കാൻ പോന്ന ധിഷണയുണ്ട്...ജീവിക്കാൻ സുന്ദരമായ ഭൂമിയും.. ഒരർത്ഥത്തിൽ ദേവതുല്യരാണ് നിങ്ങൾ...
ഞങ്ങളോ..? കാറ്റും വെളിച്ചവുമില്ലാതെ തണുത്തുറഞ്ഞു ശ്‌മശാന മൂകമായ ഈ ശൂന്യാകാശത്തിൽ ജ്വലിക്കുന്ന കനലുകളും ഉള്ളിൽ പേറി അനുനിമിഷം കത്തിയെരിയുകയാണ്... എരിഞ്ഞടങ്ങുകയാണ്... പ്രണയം ഞങ്ങൾക്ക് അന്യമാണ് ... കുളിർമ്മയെന്തെന്നു ഞങ്ങൾ അറിഞ്ഞിട്ടില്ല... അളന്നു കുറിക്കപ്പെട്ട ഭ്രമണ പഥങ്ങളിലൊതുങ്ങുന്നവയാണ് ഞങ്ങളുടെ ചലനങ്ങൾ... സ്വതന്ത്രമായി ചിന്തിക്കാൻ ഞങ്ങൾക്ക് കഴിവില്ല..
മാനത്തു തിളങ്ങി നിൽക്കുമ്പോഴും താഴെ ഭൂമിയിലാണ് ഞങ്ങളുടെ മിഴികൾ... പ്രണയബദ്ധരായ കമിതാക്കളെ നോക്കി അസൂയപ്പെട്ടുകൊണ്ട്... ഓമൽകുരുന്നുകളെ താലോലിക്കാനാവാതെ നെടുവീർപ്പിട്ടുകൊണ്ട്... ഉത്സവരാവുകളെ കണ്ണിമയ്ക്കാതെ കണ്ടു മനം നിറച്ചു കൊണ്ട്... മരണവീടുകളെ നോക്കി കണ്ണീർ പൊഴിച്ചുകൊണ്ട്...
നിന്ന നിൽപ്പിൽ ഭൂമിയോട് പ്രണയമൂത്തു താഴേക്കു പാഞ്ഞ ഞങ്ങളുടെ ബന്ധുക്കൾ ഭൂമിയുടെ അന്തരീക്ഷത്തിൽ കത്തിചാമ്പലാകുന്നത് വേദനയോടെ ഞങ്ങൾ കണ്ടു നിന്നിട്ടുണ്ട്...

നിരാശയും ഇച്‌ഛാഭംഗങ്ങളും നിറഞ്ഞ ഈ ജീവിതം കോടാനുകോടി വർഷങ്ങൾ ജീവിച്ചു തീർക്കണം... ഒടുവിൽ ഇന്ധനത്തിലെ അവസാന കണികയും കത്തിതീർന്നു കഴിയുമ്പോൾ അവസാനിക്കുകയായി ഒരു നക്ഷത്രായുസ്സ്... ! ഇനിമേൽ അവിടെ നക്ഷത്രമില്ല... പകരം ഭയാനകമായ ഒരു തമോഗർത്തം.. !! സർവതും വിഴുങ്ങുന്ന വിശപ്പുമായി ... പ്രകാശം പോലും രക്ഷപെടാത്ത അന്ധകാരച്ചുഴി.. !! ഗുരുത്വാകർഷണം അതിന്റെ പരകോടിയിലെത്തുന്ന തികഞ്ഞ ശൂന്യത... !
അസംതൃപ്തമായ.. അഭിശപ്തമായ ഒരു ജീവിതത്തിന്റെ ബാക്കിപത്രം... ഒറ്റ വാക്കിൽ പറഞ്ഞാൽ തികഞ്ഞ പരാജയം..
ശബ്ദമിടറി വാക്കുകൾ മുറിഞ്ഞ താരക സുന്ദരിയെ ആശ്വസിപ്പിക്കാൻ അവളുടെ ചുമലിൽ സ്പർശിച്ച ഞാൻ പൊള്ളലേറ്റു ഞെട്ടി കൈ പിൻവലിക്കവേ താഴേക്ക് വീണു പോയി...
പകച്ച്.. വിളറി ഞെട്ടിയുണരുമ്പോ ടെറസ്സിൽ ഞാനൊറ്റക്കാണ്... കുളിർത്ത പാതിരാക്കാറ്റിലും ഞാൻ വെട്ടിവിയർത്തു... മെല്ലെ മെല്ലെ യാഥാർത്ഥ്യ ബോധത്തിലേക്ക് മടങ്ങിയെത്തവേ ഞാൻ കണ്ട വിചിത്ര സ്വപ്നം എന്നെ ചിന്താധീനയാക്കി...
നമ്മൾ മനുഷ്യർ എത്ര ഭാഗ്യം ചെയ്തവർ... എല്ലാ അർത്ഥത്തിലും സമ്പന്നർ...സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും വഴക്കിട്ടും ഇണങ്ങിയും കൊണ്ടും കൊടുത്തും വെട്ടിപ്പിടിച്ചും വിട്ടുകൊടുത്തും കരഞ്ഞും ചിരിച്ചും ഒരു മനുഷ്യായുസ്സ് എരിഞ്ഞു തീരുമ്പോൾ അവിടെ സംതൃപ്തിയുടെ നിറവുണ്ടാവുന്നല്ലോ... നമുക്കെല്ലാമുണ്ട്... നാം ധന്യരാണ്... സൃഷ്ടികളിലേക്കും ഭാഗ്യം ചെയ്തവർ... ഭൂമിയുടെ അവകാശികൾ...
അപ്പോഴാണ് ഇതേ നാണയത്തിന്റെ മറുവശം എന്റെ മുൻപിൽ തെളിഞ്ഞത്... അസൂയയും അസന്തുഷ്ടിയുമായി ജീവിക്കുന്ന മനുഷ്യരുമുണ്ടല്ലോ... ജീവിതത്തിൽ നല്ലതെല്ലാം നിഷേധിക്കപ്പെട്ടവർ... അല്ലെങ്കിൽ നല്ലതൊന്നും ചെയ്യാത്തവർ... അവർ ഒടുക്കം തമോഗർത്തങ്ങളായി പരിണമിക്കുന്നതിനു മുൻപേ നമുക്കവരെ ചേർത്തു പിടിക്കാം... ആദ്യം കൈപൊള്ളിയേക്കാം... സാരമില്ല... നമ്മുടെ സന്തോഷത്തിന്റെ... സംതൃപ്തിയുടെ ഒരു വിഹിതം അവർക്കും നല്കാം... അവരും പ്രകാശിക്കട്ടെ... ഇവിടെ നമുക്ക് തമോഗർത്തങ്ങൾ വേണ്ടേ വേണ്ട.. കാരണം ഈ പ്രപഞ്ചത്തിൽ ജീവിക്കാൻ കൊള്ളാവുന്ന ഒരേയൊരിടം നമ്മുടെ കൊച്ചു ഭൂമിയാണ്...
🌎 ഇവിടം നമ്മുടെ സ്വർഗ്ഗമാണ്... നമുക്കിവിടെ പുഞ്ചിരി മാത്രം മതി.. നക്ഷത്രങ്ങൾ നമ്മെ നോക്കി അസൂയപ്പെട്ടുകൊണ്ടേയിരിക്കട്ടെ.

By: Anju Antony
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക