
ഒരുവരിപോലും കുറിക്കുവാനാവാതെ
പുകമൂടിയിന്നെന്റെ കണ്ണിമകൾ ...
മഴനൂലുകൊണ്ട പകലുകളല്ലാതെ
മനസൊന്നുമോർക്കാൻ കൊതിക്കാറില്ല
ഇനിയെന്നുവരുമെന്റെ കരളിന്റെ തേരേറി
കനിവോടെയക്ഷരക്കുഞ്ഞുകൂട്ടം. ..
മഴമാറി വെയിലൊന്നു വന്നുചേർന്നെങ്കിലീ
മനസ്സിന്റെയീറൻ വലിഞ്ഞുതോരാൻ.
ഒരിക്കലും തോരാത്തമഴയൊന്നൊരുങ്ങുന്ന
തറിയാമതോർമ്മയിലിന്നും നടുക്കമായ്...
കരുതുന്നു ഞാനുംഒരുതുള്ളിപോലും
കളയാതെയുരുകുന്നു..കൊരുത്ത് വെക്കുന്നു
ചോർന്നങ്ങൊലിക്കുന്ന കരളിന്റെ
മൺകുടിലിറയത്തു പിന്നെയുംനോവോർമ്മകൾ...
ഇന്നത്തെ മഴയുമീ ഈറൻ തണുപ്പും
മതിയെനിക്കിനിയെന്നും എന്നുമെന്നും
വെയിൽവന്നുചേരേണ്ടമാനംതെളിയേണ്ട
പുകമൂടിയീജന്മം പൊലിഞ്ഞിടട്ടെ...
മറന്നതല്ല...മറക്കുന്നതില്ല
മരിക്കുന്നു പൊന്നേ...മനസ്സിലെന്നും
ഒളിക്കുന്നുഞാനെന്റെ ഉഷസ്സിലേക്കെന്തിനോ
മറയ്ക്കുവാനേറെയെന്നെന്തൊക്കെയോ
ഇരുട്ടിലുംകതിരവനുയിർത്തെണീക്കുന്നപോ
ലുദിക്കുന്നുപിന്നെയുംനീരൊഴുക്കുമായ് നീ
ഇത്തിരിദൂരം അകലേക്കുപോയതിനിത്രയും
ക്രൂരമായി ശിക്ഷിച്ചതെന്തിനേ...
ഒരുപിൻവിളിക്കായ് കാതോർത്തിരുന്നവൾ
ഇനിയെന്തുവേണമെന്നറിയാതെപോയവൾ..
ഇരുളിന്റെകൂട്ടിൽ തനിച്ചിരുന്നേകയായ്
ഒരുമാത്രനേരവും പിറുപിറുക്കുന്നവൾ...
ഭ്രാന്തിയെന്നോമനപ്പേരിട്ടുചൊന്നോരാൽ
വേലിപ്പുറത്തേക്കു വലിച്ചെറിയപ്പെട്ടവൾ
കാലം കഴിഞ്ഞു കണക്കുചോദിക്കുവാൻ
കാതരയായി കാത്തിരുന്നവൾ..
കനലായികാച്ചിയ ഓർമ്മകൾക്കുള്ളിലെ
മഴനൂലിനുള്ളിൽ കുടിൽകെട്ടിവാണവൾ
എല്ലാം തകർന്നില്ലേ...എല്ലാംമറന്നില്ലേ..
വീറിന്റെ വീഞ്ഞിൽ വിഷംകലർന്നില്ലേ..
അറിയില്ലയിനിയെനിക്കിനിയെന്തുവേണം
പുകമഞ്ഞുമൂടുന്നു പകലോർമ്മകൾ....
എല്ലാം മറന്നൂന്നു ഭാവിച്ചുഞാനെന്റെ
കുടിലിന്റെപടിവാതിൽ ചാരിയിന്നും
കവിളത്തുചാലുതീർത്തൊഴുക്കുന്നമഴനൂലു
ചെറുമണിത്തുള്ളികൾ തുടച്ചുമാറ്റുന്നു.
പെരുമഴക്കാലംഭയക്കുന്നു ഞാനിനി
കൊതിക്കുന്നതില്ലൊരുവെയിൽക്കാലവും.
പുകമൂടിയിന്നെന്റെ കണ്ണിമകൾ ...
മഴനൂലുകൊണ്ട പകലുകളല്ലാതെ
മനസൊന്നുമോർക്കാൻ കൊതിക്കാറില്ല
ഇനിയെന്നുവരുമെന്റെ കരളിന്റെ തേരേറി
കനിവോടെയക്ഷരക്കുഞ്ഞുകൂട്ടം. ..
മഴമാറി വെയിലൊന്നു വന്നുചേർന്നെങ്കിലീ
മനസ്സിന്റെയീറൻ വലിഞ്ഞുതോരാൻ.
ഒരിക്കലും തോരാത്തമഴയൊന്നൊരുങ്ങുന്ന
തറിയാമതോർമ്മയിലിന്നും നടുക്കമായ്...
കരുതുന്നു ഞാനുംഒരുതുള്ളിപോലും
കളയാതെയുരുകുന്നു..കൊരുത്ത് വെക്കുന്നു
ചോർന്നങ്ങൊലിക്കുന്ന കരളിന്റെ
മൺകുടിലിറയത്തു പിന്നെയുംനോവോർമ്മകൾ...
ഇന്നത്തെ മഴയുമീ ഈറൻ തണുപ്പും
മതിയെനിക്കിനിയെന്നും എന്നുമെന്നും
വെയിൽവന്നുചേരേണ്ടമാനംതെളിയേണ്ട
പുകമൂടിയീജന്മം പൊലിഞ്ഞിടട്ടെ...
മറന്നതല്ല...മറക്കുന്നതില്ല
മരിക്കുന്നു പൊന്നേ...മനസ്സിലെന്നും
ഒളിക്കുന്നുഞാനെന്റെ ഉഷസ്സിലേക്കെന്തിനോ
മറയ്ക്കുവാനേറെയെന്നെന്തൊക്കെയോ
ഇരുട്ടിലുംകതിരവനുയിർത്തെണീക്കുന്നപോ
ലുദിക്കുന്നുപിന്നെയുംനീരൊഴുക്കുമായ് നീ
ഇത്തിരിദൂരം അകലേക്കുപോയതിനിത്രയും
ക്രൂരമായി ശിക്ഷിച്ചതെന്തിനേ...
ഒരുപിൻവിളിക്കായ് കാതോർത്തിരുന്നവൾ
ഇനിയെന്തുവേണമെന്നറിയാതെപോയവൾ..
ഇരുളിന്റെകൂട്ടിൽ തനിച്ചിരുന്നേകയായ്
ഒരുമാത്രനേരവും പിറുപിറുക്കുന്നവൾ...
ഭ്രാന്തിയെന്നോമനപ്പേരിട്ടുചൊന്നോരാൽ
വേലിപ്പുറത്തേക്കു വലിച്ചെറിയപ്പെട്ടവൾ
കാലം കഴിഞ്ഞു കണക്കുചോദിക്കുവാൻ
കാതരയായി കാത്തിരുന്നവൾ..
കനലായികാച്ചിയ ഓർമ്മകൾക്കുള്ളിലെ
മഴനൂലിനുള്ളിൽ കുടിൽകെട്ടിവാണവൾ
എല്ലാം തകർന്നില്ലേ...എല്ലാംമറന്നില്ലേ..
വീറിന്റെ വീഞ്ഞിൽ വിഷംകലർന്നില്ലേ..
അറിയില്ലയിനിയെനിക്കിനിയെന്തുവേണം
പുകമഞ്ഞുമൂടുന്നു പകലോർമ്മകൾ....
എല്ലാം മറന്നൂന്നു ഭാവിച്ചുഞാനെന്റെ
കുടിലിന്റെപടിവാതിൽ ചാരിയിന്നും
കവിളത്തുചാലുതീർത്തൊഴുക്കുന്നമഴനൂലു
ചെറുമണിത്തുള്ളികൾ തുടച്ചുമാറ്റുന്നു.
പെരുമഴക്കാലംഭയക്കുന്നു ഞാനിനി
കൊതിക്കുന്നതില്ലൊരുവെയിൽക്കാലവും.
ലിൻസി
😢
😢
😢
ജൂലൈ മാസം..
6:7:32AM.
ജൂലൈ മാസം..
6:7:32AM.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക