Slider

ഇംഗ്ലീഷ് ടീച്ചർ

0

(ഇതെന്റെ കഥയല്ല, ജീവിതാനുഭവമാണ്)
ഞാൻ ഒന്നാന്തരം പെൺ ദാദയായിരുന്നു. ആൺകുട്ടികൾക്ക് വരെ എന്നെ പേടിയായിരുന്നു. ക്ലാസിൽ ഒന്നാമതായിരുന്നു ഞാൻ. അതിന്റെ അഹംങ്കാരവും കൈയ്യിൽ ഉണ്ട്. പക്ഷേ ഇംഗ്ലീഷ് അത്ര വലിയ പിടിയില്ലായിരുന്നു. കാരണം ഞാൻ മലയാളം മീഡിയത്തിലാ പഠിച്ചത്.
എട്ടാം ക്ലാസിൽ വച്ചാണു ഞാൻ ആദ്യമായി ടീച്ചറിനെ ശ്രദ്ധച്ചത്. വെളുത്തു മെലിഞ്ഞതായിരുന്നു ടീച്ചറിരുന്നത്. ടീച്ചർ ഒരു ഇംഗ്ലീഷുകാരിയാണെന്നാ ഞങ്ങൾ ഒക്കെ വിചാരിച്ചിരുന്നത്. സംസാരവും രൂപവും എല്ലാം അങ്ങനെയായിരുന്നു.
ടീച്ചറാദ്യമായി ക്ലാസിൽ വന്നു. സത്യത്തിൽ ഞങ്ങളുടെ തലയിൽ നിന്നു കിളി പറന്നു. വാ തുറന്നാൽ ഇംഗ്ലീഷ് മാത്രം പറയും. എനിക്ക് ഒരു വക മനസ്സിലായില്ല. ഓരോ വരിയും വായിച്ചു അതിന്റെ അർത്ഥം ഇംഗ്ലീഷിൽ തന്നെ പറഞ്ഞു തന്നു ടീച്ചർ. എന്റെ കഷ്ടകാലം തുടങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ!
ടീച്ചർ ഒരു ദിവസം എന്നെക്കൊണ്ട് പാഠം വായിപ്പിച്ചു. അന്ന് ജീവിതത്തിൽ ആദ്യമായി എനിക്ക് അടി കിട്ടി. എങ്ങനെ കിട്ടാതിരിക്കും? ഒ എൻ ഇ , വൺ എന്നതിനു പകരം ഞാൻ വായിച്ചത് ഓൺ എന്ന്. പിന്നെ ദിവസവും ഈ വായനാ കലാപരിപാടി അരങ്ങേറി കൂടെ നല്ല തല്ലും. അപ്പോഴാണ് ഒരു പ്രത്യേക തരം ചെടിയെ പറ്റി കേട്ടത്. അതിന്റെ ഇല തലയിൽ ചൂടിയാൽ ദേഹം വേദനിക്കില്ലത്ര. പക്ഷേ എനിക്ക് കിട്ടുന്ന അടിയുടെ എണ്ണത്തിൽ കാര്യമായ കുറവൊന്നും സംഭവിച്ചില്ല. പിന്നീടുളള പരിപാടി അമ്പലത്തലായിരുന്നു. ദൈവത്തെ പോയി മണിയടിച്ചു. ടീച്ചർ വരല്ലേ എന്ന് പ്രാർത്ഥിച്ചു. പറഞ്ഞിട്ടെന്താ കാര്യം. ടീച്ചർ എന്നും ക്ലാസിൽ വന്നു, പയറുമണി പോലെ ഓടിനടന്നു പഠിപ്പിച്ചു.
അങ്ങനെ 10 പാസ്സായി. ചുമ്മാതൊന്നുമല്ല ഫുൾ A+ ഓടെ. നാട്ടിലെ മുന്തിയ ഹൈയർ സെക്കഡറി സ്കൂളിൽ ചേര്‍ന്നു. അവിടുത്തെ ഇംഗ്ലീഷ് മലയാളം പോലെയായിരുന്നു. ഓരോ വരിയും വായിച്ചു അതിന്റെ മലയാളം പറഞ്ഞു തരും. എനിക്ക് അ രീതിയോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ഒരു ദിവസം ആ ടീച്ചറെന്നോട് ചോദിച്ചു.
"സുധ ടീച്ചർ പഠിപ്പിച്ച കുട്ടിയാണോ?"
ഞാൻ പറഞ്ഞു. " അതെ"
"അപ്പോ ഞങ്ങളുടെ പഠിപ്പിക്കൽ ഒന്നും ഇഷ്ടപ്പെടുന്നില്ലായിരിക്കും അല്ലേ?"
"അങ്ങനെ ഒന്നുമില്ല ടീച്ചർ"
അപ്പോഴാണ് എന്റെ ടീച്ചറിന്റെ മഹത്വം ഞാൻ മനസ്സിലാക്കി തുടങ്ങിയത്. പിന്നീടുളള ഒരോ ദിവസവും ഞാൻ എന്റെ ടീച്ചറിനെ കൂടുതൽ മനസ്സിലാക്കികൊണ്ടിരുന്നു. വലിയ സിബിഎസ്ഇ കുട്ടികളുടെ ഇടയിൽ ഞാൻ വേറിട്ടു നിന്നു. മറ്റ് ഗവണ്മെന്റ് സ്കൂളിൽ നിന്ന് വന്ന കുട്ടികൾ എന്നെ അത്ഭുതതോടെ നോക്കി. 'ഇവൾക്ക് എങ്ങനെ ഇങ്ങനെ ഇംഗ്ലീഷ് കൈകാരൃം ചെയ്യാൻ പറ്റുന്നു എന്ന് '.
വർഷങ്ങൾ കടന്നു പോയി. ഇന്ന് ഞാനൊരു വിദ്യാർത്ഥിയാണ്, നാളെ എന്റെ
പേരിന്റെ മുന്നിൽ Dr. എന്ന രണ്ടാരക്ഷരം ചേരും. ഇതിനെല്ലാം ഞാൻ കടപ്പെട്ട് ഇരിക്കുന്നത് ടീച്ചറിനോടാണ്.
എന്നെ തല്ലിപഠിപ്പിച്ചതിനു... എന്നെ ഇവിടെ എത്തിച്ചതിനു... എന്നെ സ്നേഹിച്ചതിനു... ഇപ്പോഴും എനിക്ക് തണലായി നിൽക്കുന്നതിനും...............


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo