Slider

എന്റെ മഞ്ഞുതുള്ളിക്ക്..

0
എന്റെ മഞ്ഞുതുള്ളിക്ക്..
വെൺതിങ്കൾമാഞ്ഞുപോയ
മാനത്തൂന്നെന്തിനോ
വെറുതെ പൊഴിയുന്ന 
തൂമഞ്ഞിൻതുള്ളികൾ
വിരഹാർദ്രമീമഴക്കുളിർച്ചൂടിഞാനും
പുലരിത്തണുപ്പിലൂടലയുന്നതെവിടെയോ
കാണാതെപോയൊരെൻ കാൽചിലമ്പൊച്ചകൾ
കാതോർത്തുമെല്ലെതേടുന്നതെന്തിനോ...
മരീചികതീർക്കുന്ന ഓർമ്മകൾക്കപ്പുറം
നീപാടുവാനായ് കൊതിക്കുന്നുവോ
അതിൽമനംപോലെനിറയുവാൻ
തുടിക്കുന്ന മാനസത്തെ അരുമയായോമനിച്ചു
പരിലസിക്കുന്നുവോ...
വഴിത്താരനീളെ തളിർമണിപ്പൂവുകളിൽ
നീയിരുന്നെത്തിനോക്കുന്നതറിഞ്ഞെന്നപോലെ
മുഖംകുനിച്ചെന്തിനോ നാണിച്ചുകൂമ്പിയ
മിഴികളെമെല്ലെമൂടിവെക്കുന്നുവോ
പുറത്തുനിന്നാരുംകാണാതിരിക്കുവാൻ
ഒരിക്കലുംതുറക്കാതെമറയ്ക്കുന്നുവോ...
ഇനി നീ മൂളുക എനിക്കുള്ളിലൊരിക്കലും
നിലയ്കാത്ത ശ്രുതിയിടുംപ്രണയഗീതം.
എനിക്കുള്ളിൽ നീയും നിനക്കുള്ളിൽഞാനും
നമുക്കൊന്നുചേരാനീ പുലരിക്കൂടും.
ലിൻസിഅരുൺ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo