Slider

ആത്മാക്കളുടെ ഭാഷ

0
കഥ
ആത്മാക്കളുടെ ഭാഷ
(അബ്ബാസ്‌. എൻ. എം )
*********************************
ആത്മാവുകൾ സംസാരിക്കുന്നു അതായിരുന്നു ആ പ്രദേശത്തെ അന്ന് പുലർച്ചെ തൊട്ട്‌ മുഖ്യമായ ചർച്ച കവലകളിലും നാലാളു കൂടുന്നിടത്തെല്ലാം സംസാരം ഇത്‌ തന്നെ
സെക്കന്റ്‌ ഷോ കഴിഞ്ഞു വരിക യായിരുന്ന സുബിനും കൂട്ടുകാരുമാണു ആദ്യമത്‌ കേട്ടത്‌ പഴയ ആ കല്ലറക്കരികിൽ നിന്ന് സംസാരം അവ്യക്തമായ ഏതോ ഭാഷയിൽ ആരെല്ലാമോ സംസാരിക്കുന്നു കൂടെയുള്ള കുട്ടനാണു പറഞ്ഞത്‌ അത്‌ ആത്മാക്കളുടെ സംസാരമാണു ചിലസമയത്ത്‌ വെള്ള പുതച്ച രൂപങ്ങളെ കണ്ടിട്ടുണ്ടന്ന് സെലീമും കണാരനും സാക്ഷ്യപ്പെടുത്തി.
നാട്ടിലെങ്ങും സംസാരവിഷയം സ്കൂളും കടകളും അടച്ചു ആളുകൾ ചർച്ചകളിൽ മുഴുകി പ്രധാന രാഷ്ട്രീയ പാർട്ടികൾ പ്രതേക യോഗം ചേർന്നു ആ സ്ഥലത്തെ പുണ്യ സ്ഥലമായി പ്രഖ്യാപിച്ചു ഏറ്റടുത്ത്‌ സംരക്ഷിക്കണമെന്ന് സർക്കാറിനോട്‌ ആവിശ്യപ്പെടാൻ പ്രമേയം പാസാക്കി മത സംഘടനകൾ ആത്മാക്കൾ സംസാരിച്ച ഭാഷ സംസ്ക്യതമാണോ, അറബിയാണോ, ഹിബ്രു വാണോ എന്ന ചൂടുപിടിച്ച സംവാദത്തിൽ ഏർപ്പെട്ടു,
ഇതൊന്നും അറിയാതെ കള്ളൻ പവിത്രനും സഹായി ചന്ദ്രനും തലേന്നു രാത്രി കല്ലറക്കരികിൽ ഇരുന്നു അടിച്ച കാലികുപ്പിനോക്കി ആത്മാക്കളുടെ ഭാഷ സംസാരിച്ചു കൊണ്ടെയിരുന്നു.
#അബ്ബാസ് എൻ. എം
അബൂദാബി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo