യാത്ര,
വീണ്ടുമെന്നച്ഛന്‍റെ
കൈകളില്‍
ഞാനെത്തി പിടിക്കട്ടെ.
വീണ്ടുമെന്നച്ഛന്‍റെ
കൈകളില്‍
ഞാനെത്തി പിടിക്കട്ടെ.
കാലം,
ഇന്നെന്‍ കൈകളേ ശക്തം
എങ്കിലും
ദിശകാട്ടീടുവോരാക്കൈകളില്‍
എവിടെയോ
ഋതുക്കള്‍ കടന്നുപോം
ചുളിവുകള്‍,
പ്രകൃതി തന്‍ തെളിച്ചത്തില്‍
ഓടിക്കരേറിടാന്‍
ചൂണ്ടുന്ന
സ്നേഹചിഹ്നങ്ങള്‍,
ഇനിയും
പുതു കാഴ്ചകളേറിടും
ജീവിതപ്പാതയില്‍
കരുതലായ് പിന്തുടരും
നോട്ടങ്ങളില്‍,
തീരാത്തൊരു
വെമ്പലിന്‍ നേര്‍രേഖകള്‍.
ഇന്നെന്‍ കൈകളേ ശക്തം
എങ്കിലും
ദിശകാട്ടീടുവോരാക്കൈകളില്‍
എവിടെയോ
ഋതുക്കള്‍ കടന്നുപോം
ചുളിവുകള്‍,
പ്രകൃതി തന്‍ തെളിച്ചത്തില്‍
ഓടിക്കരേറിടാന്‍
ചൂണ്ടുന്ന
സ്നേഹചിഹ്നങ്ങള്‍,
ഇനിയും
പുതു കാഴ്ചകളേറിടും
ജീവിതപ്പാതയില്‍
കരുതലായ് പിന്തുടരും
നോട്ടങ്ങളില്‍,
തീരാത്തൊരു
വെമ്പലിന്‍ നേര്‍രേഖകള്‍.
തളം കെട്ടിടും
ഓര്‍മ്മതന്‍
ചിത്രപേടകങ്ങളില്‍
പതിവായി
കാര്‍ക്കശ്യത്തിന്‍
വാത്സല്യത്തുള്ളികള്‍,
വിണ്ടു കീറിയ
വാക്കുകളില്‍,
അരുമയേറും
പാഠങ്ങളും
അവയിലൂടുരുവാര്‍ന്നതോ
ഞാനുമെന്‍
ഭൂതവര്‍ത്തമാനങ്ങളും
ഇനി ഭാവിയും.
ഓര്‍മ്മതന്‍
ചിത്രപേടകങ്ങളില്‍
പതിവായി
കാര്‍ക്കശ്യത്തിന്‍
വാത്സല്യത്തുള്ളികള്‍,
വിണ്ടു കീറിയ
വാക്കുകളില്‍,
അരുമയേറും
പാഠങ്ങളും
അവയിലൂടുരുവാര്‍ന്നതോ
ഞാനുമെന്‍
ഭൂതവര്‍ത്തമാനങ്ങളും
ഇനി ഭാവിയും.
എല്ലാമീ
വിരല്‍ത്തുമ്പിലൂടരിച്ചിറങ്ങി
പൊടുന്നനെ
ആശുപത്രിച്ചുമരുകളെ
കടന്നേപോയ്,
മനസ്സിന്‍റെയടരുകളില്‍
തുടിക്കുന്നയാ
ചിന്താഖണ്ഡങ്ങള്‍,
വീണ്ടുമീ
ആകാശത്തിന്‍
ചെരിവിലൂടെ
പടര്‍ന്നിടുന്നു,
എന്‍ ലോകങ്ങള്‍ തന്‍
ചക്രവാളത്തില്‍
നിറമൗനം
വേരുകൾ തേടുന്നതേ
നിശ്ചയം.
വിരല്‍ത്തുമ്പിലൂടരിച്ചിറങ്ങി
പൊടുന്നനെ
ആശുപത്രിച്ചുമരുകളെ
കടന്നേപോയ്,
മനസ്സിന്‍റെയടരുകളില്‍
തുടിക്കുന്നയാ
ചിന്താഖണ്ഡങ്ങള്‍,
വീണ്ടുമീ
ആകാശത്തിന്‍
ചെരിവിലൂടെ
പടര്‍ന്നിടുന്നു,
എന്‍ ലോകങ്ങള്‍ തന്‍
ചക്രവാളത്തില്‍
നിറമൗനം
വേരുകൾ തേടുന്നതേ
നിശ്ചയം.
വാര്‍ദ്ധക്യമേകുമീ
സ്ഥലികളില്‍
വീണ്ടുമെന്നച്ഛനെന്നില്‍
നിറയ്ക്കുന്നതോ
പിന്നെയും
ജാഗ്രത തന്‍
വാത്സല്യമേകും
പിതൃത്വം.
സ്ഥലികളില്‍
വീണ്ടുമെന്നച്ഛനെന്നില്‍
നിറയ്ക്കുന്നതോ
പിന്നെയും
ജാഗ്രത തന്‍
വാത്സല്യമേകും
പിതൃത്വം.
ഞാനറിയുന്നതേ
എന്നച്ഛനിലേക്കുള്ള
വഴികളാ
വാര്‍ദ്ധക്യത്തിലൂടെ
തെളിവാര്‍ന്നതും,
വിടവുകളുള്‍ച്ചേരുന്നതും,
പകര്‍ന്നൊഴുകുന്ന
ജലാര്‍ദ്രതകളും,
മൗനത്താലെളുതാവുന്ന
സ്നേഹത്തിനാഴങ്ങളും.
പിന്നെ
ബാക്കിയാവും
നനവൂറും നോട്ടങ്ങളും
എന്നച്ഛനിലേക്കുള്ള
വഴികളാ
വാര്‍ദ്ധക്യത്തിലൂടെ
തെളിവാര്‍ന്നതും,
വിടവുകളുള്‍ച്ചേരുന്നതും,
പകര്‍ന്നൊഴുകുന്ന
ജലാര്‍ദ്രതകളും,
മൗനത്താലെളുതാവുന്ന
സ്നേഹത്തിനാഴങ്ങളും.
പിന്നെ
ബാക്കിയാവും
നനവൂറും നോട്ടങ്ങളും

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക