എന്റെ മനസ്സിലെ ആശയത്തെ ഒട്ടും ചോരാതെ
ശ്യാമേട്ടൻ ,
Shyam M Menon Menon ഈണത്തിൽ ചൊല്ലാൻ പറ്റിയ ഒരു കവിതയാക്കി...
ശ്യാമേട്ടൻ ,
Shyam M Menon Menon ഈണത്തിൽ ചൊല്ലാൻ പറ്റിയ ഒരു കവിതയാക്കി...
ഓർമ്മപ്പീലികൾ __________________
കാലടിപ്പാടുകൾ വഴിപിരിഞ്ഞെങ്കിലും ..
കാലമേ നീയാണ് സാക്ഷി.
ഇനിയൊരു ബാല്യത്തിനുള്ളം കൊതിയ്ക്കിലും ഇനി അതില്ലെന്നതും സത്യം..!!!
പുസ്തകത്താളിലെ ആ മയിൽപ്പീലികൾ
ഇന്നും കൊതിപ്പൂ വെളിച്ചത്തിനായ് മുദാ
വർഷകാലത്തിന്റെ ഇടവേളയിൽ മനം,
തട്ടിത്തെറിപ്പിച്ച തൂ മഴത്തുള്ളി പോൽ
മിന്നുന്ന വർണ്ണങ്ങൾ തൻ വളപ്പൊട്ടുകൾ കാത്തോർത്തു വെച്ചൊരാ വിദ്യാലയാങ്കണം
നേരിന്റെ പാഠങ്ങൾ ചൊല്ലി പഠിപ്പിച്ചു
നേർവഴികാട്ടിയ നൽ ഗുരുസഞ്ചയം..
മാനതാരിലോടിമറഞ്ഞൊരാ പൂമുഖം ചേർത്തോർത്തു നോക്കിയൊരെന്നിലെ കൗതുകം കൂട്ടിക്കുഴച്ചന്നു നാം കഴിച്ചുള്ളൊരാ പാഥേയമെന്നപോൽ പശിയാറ്റി നിന്നിതാ
മായ്ച്ചു നോക്കീടിലും മായ്ക്കുവാനാകാത്ത സൗഹൃദത്തിൻ വർണ്ണ മധുരാക്ഷരങ്ങളെ നോക്കി ചിരിക്കുന്ന ഇന്നിന്റെ ബാല്യവും കൂപ്പുന്നു നമ്മൾതൻ പൊയ്പ്പോയ ബാല്യത്തെ
കണ്ണുനീർത്തുള്ളിയും പുഞ്ചിരിപ്പൂക്കളും കൂടിക്കലർന്നുള്ള തപ്തനിശ്വാസവും അറിയാതെ പൂത്തു കൊഴിഞ്ഞൊരു വാക പോൽ പറയാത്തൊരെന്നുടെ ആദ്യാനുരാഗവും

ഇഴചേരുമിനിയിവിടെ എന്നാത്മ ബന്ധനം ഞാനെന്ന നിഴലിന്റെ വേരുകൾ ചികയവേ ഇന്നലെകൾ നൊമ്പരകടലാസ്സു പോലെ ഈ അങ്കണം പൂകി ചിതറിത്തെറിച്ചുപോയ്...
By

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക