Slider

അന്യംനിന്നവർ

0
അന്യംനിന്നവർ
തൊട്ടുകൂട്ടാൻ കറിയെടുക്കാൻ
വേലിയില്ലാത്ത അയൽവീട്ടിലേക്ക്
പിഞ്ഞാണവുമായി ഓടി,മകൾ .
ഇരുട്ടിന്റെ കൈകൾ അവളെ
തൊട്ടു കൂട്ടി.
ചോറു പാത്രത്തിന് മുന്നിൽ
നരച്ച കാലം മൂകതയും
അന്ധതയും ഒഴിച്ച് കുഴച്ച്
അച്ഛനെ ഊട്ടുന്നു.
ഉടഞ്ഞ പിഞ്ഞാണി മുറികൾ
അവൾ ഗാന്ധി പ്രതിമയിൽ
ഉരച്ച് കൂർമ്പിച്ചു കൊണ്ടിരുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo