
ഇന്നലെപ്പെയ്ത മഴ തങ്ങിനിന്നു..
ഇലകളിൽ പുൽനാമ്പിൽപ്പുലരിയോളം.
പുലർകാലസൂര്യന്റെ കിരണമേറ്റ്...
നീർത്തുള്ളികൾ മാറി, രത്നങ്ങളായ്..!
ഇലകളിൽ പുൽനാമ്പിൽപ്പുലരിയോളം.
പുലർകാലസൂര്യന്റെ കിരണമേറ്റ്...
നീർത്തുള്ളികൾ മാറി, രത്നങ്ങളായ്..!
ഇന്നലെപ്പെയ്ത മഴയഭയം തേടി...
കര,കയ്യൊഴിഞ്ഞപ്പോൾക്കടലാഴത്തിൽ.
തിരകളായ് വന്നതിന്നാത്മാവിപ്പോൾ..
കരയെക്കളിയാക്കിത്തിരിച്ചുപോയി...!
കര,കയ്യൊഴിഞ്ഞപ്പോൾക്കടലാഴത്തിൽ.
തിരകളായ് വന്നതിന്നാത്മാവിപ്പോൾ..
കരയെക്കളിയാക്കിത്തിരിച്ചുപോയി...!
രാവിലെൻ ജാലകച്ചില്ലുകളിൽ..
ഇന്നലെപ്പെയ്യുമ്പോൾ,മുട്ടി മെല്ലെ..
വാതിൽ തുറന്നപ്പോൾ കുളിരുമായി
എന്നെപ്പൊതിഞ്ഞവളാർദ്രമായി..!
ഇന്നലെപ്പെയ്യുമ്പോൾ,മുട്ടി മെല്ലെ..
വാതിൽ തുറന്നപ്പോൾ കുളിരുമായി
എന്നെപ്പൊതിഞ്ഞവളാർദ്രമായി..!
ഇന്നലെപ്പെയ്ത മഴയമൃതമായി..
ചത്തുമലച്ച നദിയൊഴുകി വീണ്ടും...
പൂർണ്ണേന്ദുവോടിക്കിതച്ചുവന്നാനേരം
പുഴയുടെ മേനിയിൽച്ചേർന്നുറങ്ങാൻ.!
ചത്തുമലച്ച നദിയൊഴുകി വീണ്ടും...
പൂർണ്ണേന്ദുവോടിക്കിതച്ചുവന്നാനേരം
പുഴയുടെ മേനിയിൽച്ചേർന്നുറങ്ങാൻ.!
ഇനിയും വരാമെന്നുറപ്പുചൊല്ലീ...
ഇന്നലെപ്പെയ്ത മഴ മാഞ്ഞുപോയി..
ഇടനേരത്താ,മഴയോർമ്മകളിൽ...
വാനവും ഭൂമിയും വീണലിഞ്ഞു....!!
ഇന്നലെപ്പെയ്ത മഴ മാഞ്ഞുപോയി..
ഇടനേരത്താ,മഴയോർമ്മകളിൽ...
വാനവും ഭൂമിയും വീണലിഞ്ഞു....!!
By Yemyemmen
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക