ആറ്റിൽ നിന്നും കഴുകിക്കൊണ്ടുവന്ന തുണികൾ ഒന്നൊന്നായി ആ കുഞ്ഞു വീടിന്റെ മുറ്റത്തെ അയയിൽ വിരിക്കുകയായിരുന്നു അമ്മിണിയമ്മയും മരുമകൾ മായയും...
അപ്പോളാണ് ഒതുക്കുകല്ലുകൾ കയറി രവി വരുന്നത് കണ്ടത്...
ആദ്യം വളരെ സന്തോഷം തോന്നിയെങ്കിലും പെട്ടന്നാണ് കറിയൊന്നുമില്ലല്ലോ?..
പിന്നെങ്ങനാ ഊണ് കൊടുക്കാ എന്ന ചിന്ത അമ്മിണിയ്ക്ക് വന്നത്... സമയം പന്ത്രണ്ടായി
പിന്നെങ്ങനാ ഊണ് കൊടുക്കാ എന്ന ചിന്ത അമ്മിണിയ്ക്ക് വന്നത്... സമയം പന്ത്രണ്ടായി
" മോളെ മായെ".... അമ്മ നീട്ടി വിളിച്ചു.....
അലക്കാൻ കൊണ്ടുപോയ ബക്കറ്റും സോപ്പും കുളിമുറിയിലേക്ക് കൊണ്ടുവെക്കാൻ പോയ അവൾ, മുറ്റത്തേക്ക് വന്നു..
രവിയെക്കണ്ടതും അവളും വല്ലാണ്ടായി...
കുറേ അളക്കാനുള്ളൊണ്ട് രാവിലെപ്പോയതാ ആറ്റിൽ...
കറിയൊന്നും ഇല്ലല്ലോ അവൾ ഓർത്തു...
മായ അറിയാതെ ക്ലോക്കിൽ നോക്കി മണി പന്ത്രണ്ടര...
അടുക്കളെലാണേൽ പച്ചക്കറി ഒന്നും ഇരിപ്പില്ല, അവൾ കുഴഞ്ഞു.. തെക്കേലെ അപ്പുനെ വിട്ടു വാങ്ങിപ്പിക്കാൻ കാശൊന്നും കൈയിലില്ല താനും...
"ഇതെന്താ രണ്ടാളും ഇങ്ങനെ മിഴിച്ചുനിക്കണേ ".... അപ്പോഴേക്കും മുറ്റത്തെത്തിയ രവി ചോദിച്ചു...
ഹേയ്.... ഒന്നൂല്യ... പെട്ടെന്ന് രവിയെ പ്രതീക്ഷിച്ചില്ല... അമ്മ പെട്ടന്നങ്ങനെയാ പറഞ്ഞത്... അമ്മിണിയുടെ മകൾ ദേവി യുടെ ഭർത്താവാണ് രവി...
മായ കൊണ്ടുവന്ന ചായ, കൈയിൽ വാങ്ങി രവി ഉമ്മറത്തെ മരക്കസേരയിലോട്ടിരുന്നു...
"നമ്മടെ അല്ലിമോൾക്കൊരു സർട്ടിഫിക്കറ്റ് വാങ്ങാൻ ഇവിടെ വില്ലേജോഫീസില് വന്നതാ ഞാൻ.... നല്ല തിരക്കാർന്നു... ഞാൻ രാവിലെ വന്നതാ"..
ഈ സമയം ആകെ പകച്ചുകൊണ്ട്.. അടുക്കളയിൽ നിന്ന മായ, ഒന്നു തൊടിയിലേക്കിറങ്ങി....
കുലച്ചുവന്ന വാഴയുടെ കുടപ്പനൊരെണ്ണം അവൾ ചാടി ഓടിച്ചെടുത്തു... തൊട്ടിയിൽ കൊരുത്ത രണ്ടു മാങ്ങയവൾ വലിച്ചിട്ടു.. ഒരു തേങ്ങയും പൊതിച്ചെടുത്തു അവൾ അകത്തേക്ക് കേറി...
കൊത്തിയരിഞ്ഞ കുടപ്പൻ, വറവിട്ടത്തിലേക്കു കൊട്ടി, ഉപ്പും മഞ്ഞളുമിട്ടു തട്ടിപ്പൊത്തി അടച്ചിട്ടു... പെട്ടന്നു ചിരവിയെടുത്തത്തിലൊരു തേങ്ങാമുറിയുമായി അവൾ
അമ്മിക്കരികിലേക്കോടി, കുറച്ചു ഉള്ളിം, പച്ചമുളകും വെപ്പിലേം മറ്റും കൂട്ടി ചതച്ചെടുത്തു തോരനിലേക്കു ചേർത്തിളക്കി, മൂടി.... ബാക്കി തേങ്ങ ഉപ്പും, പുളിയും, മുളകും ചേർത്തരച്ചു കലക്കി, ഉണക്കമുളകും കടുകും വെപ്പിലേം വറവിട്ടു... മാങ്ങയെടുത്തു കൊത്തിയരിഞ്ഞു ഉപ്പും, മുളകും തിരുമ്മി വെച്ചതിലേക്ക് കൂടി അവൾ ആ കടുക് വറുത്തതിൽ ഇട്ടു... ചൂടായ ചട്ടിയിലൽപ്പം വെള്ളം ഒഴിച്ചു ചുറ്റിച്ചതും മാങ്ങയിലൊഴിച്ചു..... കുറച്ചെണ്ണ ചൂടാക്കി പപ്പടം കീറി വറുത്തു.. നാല് കൊണ്ടാട്ടമുളകും... തൊടിയിലേക്കില മുറിക്കാനോടി പോയി തിരികെ വന്നപ്പോളാണ് അടുക്കളയിൽ അത്ഭുതപ്പെട്ടു നിൽക്കണ അമ്മിണിയമ്മയെ കണ്ടത്.....

"രവിയേട്ടനെ ഉണ്ണാൻ വിളിച്ചോളൂ അമ്മേ "... മായ പറഞ്ഞു...
നല്ല വിശപ്പുണ്ടെന്നും പറഞ്ഞുകൈ കഴുകി ഉണ്ണാനിരുന്ന രവിയുടെ ഇലയിൽ മായ, ചോറു വിളമ്പി..
അരച്ചുകലക്കി ഒഴിച്ചു, തോരനും, അച്ചാറും, പപ്പടോം, കൊണ്ടാട്ടോം... വിളമ്പി
നല്ല വിശപ്പുള്ളരവി, അതെല്ലാം സ്വാദോടെ കഴിക്കുന്നത് കണ്ട് അമ്മിണിയുടെ കണ്ണു നിറഞ്ഞു...
" ഈ അടുത്തകാലത്തൊന്നും ഞാനിത്ര രുചിയോടെ കഴിച്ചിട്ടില്ല ".... എന്റമ്മയെ ഓർത്തു പോയി.... രവിയുടെ കണ്ണു നിറഞ്ഞു ....
എല്ലാം മായ മോളാ ഉണ്ടാക്കിയെ.... അമ്മിണി മായയെ തഴുകിക്കൊണ്ട് പറഞ്ഞു...
"എന്നാ ഞാനിറങ്ങട്ടെ "....അമ്മേ...
രവി അടുത്ത വണ്ടിപിടിക്കാനെന്നോണം തിടുക്കത്തിലിറങ്ങി....
രവി അടുത്ത വണ്ടിപിടിക്കാനെന്നോണം തിടുക്കത്തിലിറങ്ങി....
"ദേവിം പിള്ളേരേം കൂട്ടി ഒരീസം വരണേ.... " പോവാൻനേരം രവിയോടായ് പറഞ്ഞു .
അയാൾ പോകുന്നത് നിർവൃതിയോടെ നോക്കിനിന്നു അമ്മിണിയമ്മ..
അല്ലെങ്കിലും.. അപ്രതീക്ഷിത അതിഥികൾ വരുമ്പോ ചിലപ്പോ കൊടുക്കാൻ ഒന്നും കാണില്ല... മുന്തിയ വിഭവങ്ങളില്ലെങ്കിലും.. നമ്മൾ സ്നേഹത്തോടെ, ഇഷ്ടത്തോടെ മനസ്സറിഞ്ഞുണ്ടാക്കുന്ന ഓരോ കുഞ്ഞു കുഞ്ഞു വിഭവങ്ങൾ മതി അവരുടെ മനവും, വയറും നിറയാൻ.......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക