Slider

അറിവ്

0


ഒരു ശരാശരി പെൺകുട്ടിയുടെ ഐഡിയിൽ ദിവസവും അടിഞ്ഞു കൂടിയിരിക്കുന്ന റിക്വസ്റ്റുകളെയും മെസ്സേജുകളെയും പുറത്തെടുത്താൽ അതൂഹിക്കാവുന്നതിലും അപ്പുറത്താവും.."
ഇതു കേട്ടപ്പോഴാണ് ഒരാശയം മനസ്സിലേക്കു വന്നതു..
ഇങ്ങനെ അടിഞ്ഞു കൂടുന്നവയെ എന്തുകൊണ്ടു വിപണനാടിസ്ഥാനത്തിൽ മൂല്യവർദ്ധിത ഉല്പന്നമായി വിനിയോഗിച്ചു കൂടാ..
അങ്ങിനൊരു ചിന്തയിൽ നിന്നാണു സ്ത്രീകൾക്കൊരു സ്വയം തൊഴിൽ അഥവാ വീട്ടിലിരുന്നും നിത്യവരുമാനമുണ്ടാക്കാം എന്നൊരാശയം രൂപീകരിച്ചെടുത്തത്..
നിങ്ങൾ ചെയ്യേണ്ടതെന്താന്നു വെച്ചാൽ നിങ്ങളുമായി അടുപ്പമുള്ള ആരൊടെങ്കിലും ബന്ധപ്പെട്ടു ഒരു ഇന്ഷുറൻസ് ഏജൻസി അല്ലെങ്കിൽ അതുപോലുള്ള നിക്ഷേപസമാഹരണ യൂണിറ്റുകളുടെയൊക്കെ ഭാഗഭാക്കായി പ്രവർത്തിക്കാനുള്ള മനസുണ്ടാക്കിയെടുക്കുക എന്നതാണു..
പിന്നീടു നിങ്ങളുടെ വാളിൽ അടിഞ്ഞു കൂടിയതും കൂടാനിരിക്കുന്നതുമായ മുഴുവൻ അസംസ്കൃത വസ്തുക്കളെയും നിരീക്ഷിച്ചു ദിവസേന കുറേശ്ശെയായി പുറത്തേക്കെടുക്കുക..
എന്നിട്ടു അതിലുള്ള 'ഗുഡ്മോർണിംഗ്' 'ഇന്നെന്താ ലഞ്ചിന്‌' 'രാത്രി നൈറ്റിയാണോ അതോ സാരിയാണോ' തുടങ്ങിയ മാലിന്യങ്ങളെ ക്ഷമാപൂർവം നീക്കംചെയ്ത് കാര്യങ്ങളവതരിപ്പിച്ചു നിങ്ങളുടെ ഉപഭോക്താവാക്കി മാറ്റാനുള്ള പ്രോസ്സസിംഗിലേക്കു കടക്കുകയെന്നതാണ്..
നൂറുശതമാനം വിജയം ഉറപ്പാക്കാവുന്ന ഒന്നല്ലെങ്കിലും ഇത്തരം ഇടപെടലുകളിലൂടെ കെട്ടിക്കിടക്കുന്ന വേസ്റ്റുകൾ ഒട്ടുമിക്കതും സ്വയം ഒഴിഞ്ഞുപോവുകയോ അല്ലെങ്കിൽ നിങ്ങൾക്കു വരുമാനത്തിനുതകുകയോ ചെയ്യുമെന്നുള്ള കാര്യത്തിൽ സംശയമില്ല..
തീരെച്ചെറിയ മുതൽമുടക്കിലൂടെ വൻലാഭം കൊയ്യാവുന്ന ഇത്തരം സംരംഭങ്ങൾ കണ്ടെത്തി വിജയിപ്പിക്കാനായാൽ അതു വലിയൊരു സാമ്പത്തിക കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുമെന്ന് തീർച്ച..
വാൽക്കഷ്ണം..
പണ്ടു ഭസ്മാസുരന് വരം ലഭിച്ചപ്പോൾ അതു പരമശിവനിൽ തന്നെ പ്രയോഗിക്കാൻ ശ്രമിച്ച കഥ കേട്ടിട്ടുണ്ട്..
അതുപോലെ നിങ്ങൾക്കു കിട്ടിയ ഈ അറിവ് എന്നിൽ പരീക്ഷിച്ചു വിജയിപ്പിക്കരുത് പ്ലീസ്..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo