ചക്കവീഴും പോലെ
അടുക്കളഭാഗത്തു എന്തോ ശബ്ദം കേട്ടു.
അടുക്കളഭാഗത്തു എന്തോ ശബ്ദം കേട്ടു.
"എടിയെ എന്നതാ അവിടെ ശബ്ദം."
ഇവള് എവിടെപ്പോയി കിടക്കുകയാണ്.
പൂച്ചവല്ലതും കയറി മറിച്ചിട്ടോ ആവോ.
ഓടിച്ചെന്നു നോക്കുമ്പോൾ ബോധമില്ലാതെ നിലത്തുവീണുകിടക്കുന്ന എന്റെ കെട്ടിയോളെയാണ് കാണുന്നത്."
ഇവള് എവിടെപ്പോയി കിടക്കുകയാണ്.
പൂച്ചവല്ലതും കയറി മറിച്ചിട്ടോ ആവോ.
ഓടിച്ചെന്നു നോക്കുമ്പോൾ ബോധമില്ലാതെ നിലത്തുവീണുകിടക്കുന്ന എന്റെ കെട്ടിയോളെയാണ് കാണുന്നത്."
ഉരുക്കുപോലെ നിന്നവളാ ദാ കൂഴച്ചക്കപോലെ കിടക്കുന്നു.
മുഖത്തുവെള്ളം കുടഞ്ഞു.
മുഖത്തുവെള്ളം കുടഞ്ഞു.
" തലകറങ്ങിയതാണ് അച്ചായോ,".
"നിനക്കുവല്ലതും പറ്റിയോടി."
"എനിക്കൊന്നും പറ്റിയില്ല,എന്റെ കലം ഉടഞ്ഞു."
"നിന്റെയൊരു കലം."
നമുക്ക് ആശുപത്രിയിൽ പോകാം."
നമുക്ക് ആശുപത്രിയിൽ പോകാം."
"അതിനുള്ള അസുഖമൊന്നുമില്ല മനുഷ്യ."
"അത് നീ തീരുമാനിച്ചാൽ മതിയോ."
"വയസ്സാൻ കാലത്തു ഓരോന്നുവരുത്തി വെക്കാൻ."പിറുപിറുത്തുകൊണ്ടു ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ ഉലാത്തി.
"ജാനുവിന്റെ ഭർത്താവ് ആരാ."
നേഴ്‌സ് വിളിച്ചു ചോദിക്കുന്നുണ്ട്.
നേഴ്‌സ് വിളിച്ചു ചോദിക്കുന്നുണ്ട്.
"ഞാനാണെ."
"ആ ,ഞാനിങ്ങു കയറിവാ അകത്തേക്ക്."
" ...ഈകൊച്ചുകൊള്ളാലൊ."
"ഏട്ടത്തിക്ക് എത്രവയസ്സായികാണും മാഷെ."
"ചീട്ടിലെഴുതിയിട്ടുണ്ടല്ലോ കൊച്ചെ."
"എന്നാലും മാഷ് പറയു".ഡോക്ടർ കൊച്ചിന്റെയൊരു കാര്യം.
"അവൾക്കിപ്പോൾ അമ്പത്തിയഞ്ചു കഴിഞ്ഞു."
"മാഷിനോ".
"എനിക്കിപ്പോൾ അറുപതു കഴിഞ്ഞു."
ഡോക്ടർ കൊച്ചു കേൾക്കാത്ത രീതിയിൽ എന്തോ പിറുപിറുക്കുന്നുണ്ട്.
"എന്നതാ കൊച്ചെ ഒന്ന് ഉച്ചത്തിൽ പറയു."
"വയസ്സാൻ കാലത്തു ഇതിന്റെ വല്ലകാര്യവുമുണ്ടോ."
ഈ കൊച്ചു എന്നതാ പറയുന്നത്."ഒന്നുതെളിച്ചു പറയു.
"നിങ്ങളുടെ ഭാര്യ അമ്മയായി."
"അതെ അവള് അമ്മയാണ്.
രണ്ടു മക്കളുടെ 'അമ്മ.
അതിനിപ്പോൾ എന്നതാ കുഴപ്പം".
രണ്ടു മക്കളുടെ 'അമ്മ.
അതിനിപ്പോൾ എന്നതാ കുഴപ്പം".
"മാഷെ, മാഷ് മൂന്നാമത്തെ കുട്ടിയുടെ അച്ഛനാവാൻ പോവുകുന്നു."
"ഈശ്വയെ... ഉള്ളതാണോ മോളെ...
അച്ഛനാകാൻ പോകുന്നോ..."...
കുറച്ചുനേരം തല താഴ്ത്തിയിരുന്നു. ഇറുകണ്ണിട്ടു ഡോക്ടർ കൊച്ചിനെ നോക്കി.
അപ്പോഴും അവരുടെ ചിരി അവസാനിച്ചിട്ടില്ല...
അച്ഛനാകാൻ പോകുന്നോ..."...
കുറച്ചുനേരം തല താഴ്ത്തിയിരുന്നു. ഇറുകണ്ണിട്ടു ഡോക്ടർ കൊച്ചിനെ നോക്കി.
അപ്പോഴും അവരുടെ ചിരി അവസാനിച്ചിട്ടില്ല...
അകത്തുനിന്നു ഭദ്രകാളിയെപോലെ ഓള് തുള്ളിക്കോണ്ട് പുറത്തേക്കു വരുന്നതാണ് കാണുന്നത്...
"നിങ്ങളങ്ങു വീട്ടിലേക്കു വാ വെച്ചിട്ടുണ്ട്."
ഓള് ദേഷ്യത്തോടെ പറയുന്നവാക്കുകൾ.
മധുരവാക്കുളായി മാത്രമേ കാതുകളിൽ പതിയുന്നുള്ളു.ഓളെ പൊക്കിയെടുത്തു വട്ടം കറക്കിയാലോ.ആശുപത്രിയായിപ്പോയി...
ഓള് ദേഷ്യത്തോടെ പറയുന്നവാക്കുകൾ.
മധുരവാക്കുളായി മാത്രമേ കാതുകളിൽ പതിയുന്നുള്ളു.ഓളെ പൊക്കിയെടുത്തു വട്ടം കറക്കിയാലോ.ആശുപത്രിയായിപ്പോയി...
"മനുഷ്യ ഞാനെന്തു ചെയ്യും മക്കളോടും വീട്ടുകാരോടും എന്തുപറയും.നാട്ടുകാരുടെ മുഖത്തുനോക്കാൻ ഇനി പറ്റില്ല.
വയസ്സാൻ കാലത്തു നമ്മുക്ക് എന്തിന്റെ സൂക്കേടെന്നു എല്ലാവരും ചോദിക്കുള്ളു.
അയ്യേ നാണക്കേട്"
വയസ്സാൻ കാലത്തു നമ്മുക്ക് എന്തിന്റെ സൂക്കേടെന്നു എല്ലാവരും ചോദിക്കുള്ളു.
അയ്യേ നാണക്കേട്"
"ആർക്കു വയസ്സായെന്ന പറയുന്നത്.
നമുക്കോ,നമ്മൾ തെളിയിച്ചില്ലേടി ചെറുപ്പമാണെന്നു.കണ്ടോടി കൈയിലെ
മസ്സിൽ,തൊട്ടുനോക്കിയേ".
നമുക്കോ,നമ്മൾ തെളിയിച്ചില്ലേടി ചെറുപ്പമാണെന്നു.കണ്ടോടി കൈയിലെ
മസ്സിൽ,തൊട്ടുനോക്കിയേ".
"ഒന്നുപോ മനുഷ്യ,
ഒന്നുതൊട്ടുനോക്കിയതാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്.
ഇതിയാന് ഒരു നാണവും മാനവുമില്ലേ.
പേരക്കുട്ടികളെ കെട്ടിച്ചുവിടാറായി.
അപ്പോഴാ ഓരോ കൂത്തുംകൊണ്ടുവരുന്നത്.നമുക്ക് ഇതു വേണ്ടന്നുവെയ്ക്കാം അച്ചായോ."...
ഒന്നുതൊട്ടുനോക്കിയതാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്.
ഇതിയാന് ഒരു നാണവും മാനവുമില്ലേ.
പേരക്കുട്ടികളെ കെട്ടിച്ചുവിടാറായി.
അപ്പോഴാ ഓരോ കൂത്തുംകൊണ്ടുവരുന്നത്.നമുക്ക് ഇതു വേണ്ടന്നുവെയ്ക്കാം അച്ചായോ."...
"എടിയേ നിനക്ക് ഓർമ്മയുണ്ടൊ,
കല്യാണം കഴിഞ്ഞതിനു ശേഷം
ഗൾഫിലേക്ക് ഞാൻമടങ്ങിപോകുന്നത്.
പിന്നെ എഴുത്തിലൂടെ ആയിരുന്നു
നമ്മൾ മനസ്സ് പങ്കുവെച്ചത്.
അന്നത്തെ എഴുത്തുകൾ ഇപ്പോഴും
എന്റെ പെട്ടിക്കുള്ളിലുണ്ട്.
അത് വായിക്കുമ്പോൾ മനസ്സിനു
വല്ലാത്തൊരു സുഖമാ.
കല്യാണം കഴിഞ്ഞതിനു ശേഷം
ഗൾഫിലേക്ക് ഞാൻമടങ്ങിപോകുന്നത്.
പിന്നെ എഴുത്തിലൂടെ ആയിരുന്നു
നമ്മൾ മനസ്സ് പങ്കുവെച്ചത്.
അന്നത്തെ എഴുത്തുകൾ ഇപ്പോഴും
എന്റെ പെട്ടിക്കുള്ളിലുണ്ട്.
അത് വായിക്കുമ്പോൾ മനസ്സിനു
വല്ലാത്തൊരു സുഖമാ.
"അച്ചായോ,നിങ്ങള് പണിപറ്റിച്ചിട്ടു പോയി അല്ലെ."ആ വാക്കുകൾ ഇപ്പോഴും ഹൃദയത്തിൽ കിടപ്പുണ്ട്.നമ്മുടെ ആദ്യകുഞ്ഞു വയറ്റിൽ വന്നപ്പോൾ പറഞ്ഞ വാക്കുകളാണ്.
പിന്നെ എഴുത്തുകൾക്കായി കാത്തിരിക്കും.
മാസ്സങ്ങളാകും എഴുത്തു കൈയിൽ വരാൻ.
ഛർദിലായി കിടക്കുന്നതും.
ഇഷ്ടമുള്ള ആഹാരത്തെ കുറിച്ചും.
വയറു വീർത്തുവരുന്നതും എല്ലാം എഴുത്തിനുള്ളിലുണ്ടാകും.ആയിരം വട്ടം ആഗ്രഹിച്ചിട്ടുണ്ട് ഒന്നടുത്തുവരാൻ ആ വയറ്റിൽ തലവെക്കാനും,തലോടാനും."

"അച്ചായനെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല."
"എനിക്കറിയാം നിന്റെ മനോവിഷമം.
മുപ്പത് വർഷം പ്രവാസത്തിൽ എന്റെ ജീവിതം ഹോമിച്ചു.അഥിതിയായി കടന്നുവരുന്ന അച്ഛനായിരുന്നു മക്കൾക്ക്.
അവരുടെ കളിയും ചിരിയും കുസൃതിയും അനുഭവിച്ചറിയാൻ കഴിയാതെപോയ അച്ഛൻ.എനിക്കാ ഭാഗ്യം ദൈവമായി ഇപ്പോൾ കൊണ്ടു വന്നു.
ആഭാഗ്യത്തെവേണ്ടാന്നു മാത്രം പറയരുത്."

"അച്ചായോ."
"എടിയേ ഇങ്ങു അടുത്തേക്കുവന്നെ.
ഞാനിപ്പോഴാടി ജീവിതം ആസ്വദിക്കുന്നത്.
നിന്നോട് തല്ലുകൂടാതെ ഒരുദിവസംപോലും എനിക്ക് ഇരിക്കാൻ കഴിയില്ല.
പുറമെ ശരീരം
കൊണ്ട് നമുക്ക് പ്രായം തോന്നിക്കാം.
നമ്മുടെ മനസ്സിപ്പോഴും ചെറുപ്പമല്ലേടി."
ഞാനിപ്പോഴാടി ജീവിതം ആസ്വദിക്കുന്നത്.
നിന്നോട് തല്ലുകൂടാതെ ഒരുദിവസംപോലും എനിക്ക് ഇരിക്കാൻ കഴിയില്ല.
പുറമെ ശരീരം
കൊണ്ട് നമുക്ക് പ്രായം തോന്നിക്കാം.
നമ്മുടെ മനസ്സിപ്പോഴും ചെറുപ്പമല്ലേടി."
ഓളുടെ നാണത്താലുള്ള ചിരി ആയിരം
വട്ടം സമ്മതമറിയിക്കുന്നതായിരുന്നു.
ജീവിതം ആസ്വദിക്കാൻ പ്രായമൊരു വിലങ്ങുതടിയേ അല്ല.നമ്മുടെ മനസ്സ് പാകപ്പെടുത്തിയെടുക്കണം എന്നുമാത്രം.
വട്ടം സമ്മതമറിയിക്കുന്നതായിരുന്നു.
ജീവിതം ആസ്വദിക്കാൻ പ്രായമൊരു വിലങ്ങുതടിയേ അല്ല.നമ്മുടെ മനസ്സ് പാകപ്പെടുത്തിയെടുക്കണം എന്നുമാത്രം.
ബന്ധങ്ങളാൽ ബന്ധനങ്ങളാകരുത്
ജീവിതം.
ഒരുകുടക്കീഴിൽ നമുക്കുവേണ്ടി
ജീവിക്കാം ഇനിയുള്ളകാലം...
😘
ജീവിതം.
ഒരുകുടക്കീഴിൽ നമുക്കുവേണ്ടി
ജീവിക്കാം ഇനിയുള്ളകാലം...
അപ്പോഴും മനസ്സിൽ പലചോദ്യങ്ങൾ കടന്നുവന്നു കൊണ്ടിരുന്നു.
ഓൾക്ക്മാങ്ങ ഒരുപാട് ഇഷ്ടമാണ്.ഇനി എപ്പോഴാണാവോ പച്ചമാങ്ങാ കഴിക്കാൻ വാശിപിടിക്കുന്നത്.നമ്മൾ കുട്ടികളായി മാറുകയായിരുന്നു....
ഓൾക്ക്മാങ്ങ ഒരുപാട് ഇഷ്ടമാണ്.ഇനി എപ്പോഴാണാവോ പച്ചമാങ്ങാ കഴിക്കാൻ വാശിപിടിക്കുന്നത്.നമ്മൾ കുട്ടികളായി മാറുകയായിരുന്നു....
നാളെത്തന്നെ മരം കേറാൻ പഠിയ്ക്കണം....
ശരൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക