
അവൻ,
ഉയരമുള്ള ഒരു കുന്നിൽ,
ഒരു തേയിലത്തോട്ടത്തിൽ,
ഒരു ഇലയായി ജനിക്കാൻ തുടങ്ങുകയായിരുന്നു.
ശുദ്ധമായ വായു ,
നിഷ്കളങ്കതയുടെ ആവരണം പോലെ
അവനെ പൊതിഞ്ഞിരുന്നു.
ഏറ്റവും സുന്ദരമായ ബാല്യം !
ഉയരമുള്ള ഒരു കുന്നിൽ,
ഒരു തേയിലത്തോട്ടത്തിൽ,
ഒരു ഇലയായി ജനിക്കാൻ തുടങ്ങുകയായിരുന്നു.
ശുദ്ധമായ വായു ,
നിഷ്കളങ്കതയുടെ ആവരണം പോലെ
അവനെ പൊതിഞ്ഞിരുന്നു.
ഏറ്റവും സുന്ദരമായ ബാല്യം !
പച്ചില ഞരമ്പുകൾ ഉള്ള
സുന്ദരനായ ഒരു തളിരിലയായി വളർന്നത് പെട്ടെന്നാണ്.
ആകാശത്തിന്റെ നീലിമയിൽ സന്തോഷിക്കാനും
കാറ്റിന്റെ നേർത്ത വിരലുകളാൽ തഴുകപ്പെടാനുമാണ്
തന്റെ ജീവിതമെന്ന് കരുതിയിരുന്നു;
ദയയില്ലാത്ത ഏതോ കൈകൾ
അവനെ നുള്ളിയെടുക്കുന്നതു വരെ മാത്രം!
സുന്ദരനായ ഒരു തളിരിലയായി വളർന്നത് പെട്ടെന്നാണ്.
ആകാശത്തിന്റെ നീലിമയിൽ സന്തോഷിക്കാനും
കാറ്റിന്റെ നേർത്ത വിരലുകളാൽ തഴുകപ്പെടാനുമാണ്
തന്റെ ജീവിതമെന്ന് കരുതിയിരുന്നു;
ദയയില്ലാത്ത ഏതോ കൈകൾ
അവനെ നുള്ളിയെടുക്കുന്നതു വരെ മാത്രം!
ഇന്നും അവൻ ഉയരത്തിലാണ്;
അടുക്കളയിലെ
കൈ എത്തുന്ന ഉയരത്തിൽ തടി അലമാരയിൽ
ഒരു ചില്ലുകുപ്പിയിൽ ശ്വാസം മുട്ടിക്കിടക്കുന്നു.
കടന്നു വന്ന യാതനകൾ
അവന്റെ രൂപത്തിലും ഭാവത്തിലും
മാറ്റം വരുത്തിയിരിക്കുന്നു.
ഇന്ന് അവന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്താണ്?
അവനറിയില്ലായിരുന്നു;
തിളച്ചു മറിയുന്ന വെള്ളത്തിലേയ്ക്ക് വീഴുന്നത് വരെ!
അടുക്കളയിലെ
കൈ എത്തുന്ന ഉയരത്തിൽ തടി അലമാരയിൽ
ഒരു ചില്ലുകുപ്പിയിൽ ശ്വാസം മുട്ടിക്കിടക്കുന്നു.
കടന്നു വന്ന യാതനകൾ
അവന്റെ രൂപത്തിലും ഭാവത്തിലും
മാറ്റം വരുത്തിയിരിക്കുന്നു.
ഇന്ന് അവന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്താണ്?
അവനറിയില്ലായിരുന്നു;
തിളച്ചു മറിയുന്ന വെള്ളത്തിലേയ്ക്ക് വീഴുന്നത് വരെ!
ഇന്ന് അവൻ ഒരു കപ്പ് ചായയാണ് ;
കടുപ്പവും മധുരവും പാകത്തിനുള്ള
രുചിയുള്ള ചായ !
കുന്നിൻ മുകളിലെ തേയിലത്തോട്ടത്തിലെ കാറ്റിനേക്കാൾ
വലിയ കൊടുങ്കാറ്റ്
തന്റെ ചായക്കോപ്പയ്ക്കുള്ളിൽ തീർക്കുന്നവൻ!
കടുപ്പവും മധുരവും പാകത്തിനുള്ള
രുചിയുള്ള ചായ !
കുന്നിൻ മുകളിലെ തേയിലത്തോട്ടത്തിലെ കാറ്റിനേക്കാൾ
വലിയ കൊടുങ്കാറ്റ്
തന്റെ ചായക്കോപ്പയ്ക്കുള്ളിൽ തീർക്കുന്നവൻ!
എന്റെ ഉമ്മറപ്പടിയിൽ ഇരുന്ന്,
നിർത്താതെ പെയ്യുന്ന മഴ കണ്ട്,
ചൂടു ചായ ഊതി കുടിക്കവേ
പരിചയമില്ലാത്ത ഒരു ശബ്ദം കേൾക്കുന്നു.
"ഇന്നലത്തെ നീ മരിക്കുമ്പോൾ
നാളത്തെ നീ ജനിക്കുന്നു.
ഇന്ന് നീ ഒരു ആത്മാവാണ്,
ഏതു ഭ്രൂണത്തിലേക്ക് ചെന്ന് വീഴണമെന്ന്
തീരുമാനിക്കാൻ സമയമായി. "
നിർത്താതെ പെയ്യുന്ന മഴ കണ്ട്,
ചൂടു ചായ ഊതി കുടിക്കവേ
പരിചയമില്ലാത്ത ഒരു ശബ്ദം കേൾക്കുന്നു.
"ഇന്നലത്തെ നീ മരിക്കുമ്പോൾ
നാളത്തെ നീ ജനിക്കുന്നു.
ഇന്ന് നീ ഒരു ആത്മാവാണ്,
ഏതു ഭ്രൂണത്തിലേക്ക് ചെന്ന് വീഴണമെന്ന്
തീരുമാനിക്കാൻ സമയമായി. "
മഴയാണോ കാറ്റാണോ പറഞ്ഞത്?
ഞാൻ ചുറ്റും നോക്കി.
ഞാൻ കുടിച്ചു താഴെ വച്ച ചായക്കപ്പിൽ
തേയിലത്തരികൾ അപ്പോഴും ബാക്കി കിടക്കുന്നുണ്ടായിരുന്നു!!!
ഞാൻ ചുറ്റും നോക്കി.
ഞാൻ കുടിച്ചു താഴെ വച്ച ചായക്കപ്പിൽ
തേയിലത്തരികൾ അപ്പോഴും ബാക്കി കിടക്കുന്നുണ്ടായിരുന്നു!!!
By: resmi Anuraj
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക