Slider

ഞാൻ മരിച്ചു കൊള്ളട്ടെ

0
Image may contain: 1 person, smiling, closeup
കണ്ണീർകുടമൊന്നുടഞ്ഞാൽ
കടലും തോറ്റു പോകും പ്രിയരെ
കണ്ണിമകളടച്ചാർദ്രമായ് മിഴിനീരിനെയൊക്കെയും
ഘനീഭവിപ്പിക്കുന്നു ഞാൻ 
തമോജഡിലമായ എൻ
പ്രണയനഷ്ടങ്ങളെ
അനന്തമാംഉൻമാദ സ്വപ്നങ്ങളെ
ദൂരെ തെളിയുന്നതല്ല ഒരു മൺ
ചിരാതിനുള്ളിലെ ഒരിത്തിരി വെട്ടം പോലും
അറിയുന്നു ഞാനെന്നാലും
പൊൻവെയിലിൽ പൂത്ത മന്ദാരപ്പൂമാല
ഒന്നെന്റെ കൈകുമ്പിളിൽ ഭദ്രമായിരിക്കുന്നു
മഴമേഘങ്ങൾക്കുമപ്പുറം ശ്യാമാംബരങ്ങൾക്കുമപ്പുറം മലനിരകൾക്കുമപ്പുറം
കണ്ണയച്ച് ഞാൻ കാത്തിരിക്കുന്നു ഹിമശിഖരിപോലെ നീർമാതള പൂവ് പോലെ
പാതിരാ മുല്ല പോലെ ഘനശ്യാമമേഘം പോലെ ഒരു മയിൽ പീലി പാറുംപോലെ
നിന്നോടുള്ള എൻ പ്രണയം
നിൻ പാതയിൽ പൊഴിയുന്ന വാടാമല്ലിയോട്
നിന്നെ നനയ്ക്കുന്ന നിലാമഴയോടും
നിന്നെ പുതയ്ക്കുന്ന മഞ്ഞവെയിലിനോട്
നിന്നെ തഴുകുന്ന കാറ്റിനോടും പിന്നെ
നിൻമേൽ പതിക്കുന്ന മഞ്ഞുകണങ്ങളോടും
പ്രണയമാണെനിക്കെന്നും
മരണം പോലെ തീഷ്ണമാണതെങ്കിൽ
കാലം സാക്ഷി ഞാൻ മരിച്ചു കൊള്ളട്ടെ!


By Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo