Slider

തെരുവ് വേശ്യ

0
Image may contain: one or more people, selfie and closeup

നീളുന്ന പാത തന്നോരത്തു സന്ധ്യയില്‍
നീളെപ്പരക്കാന്‍, നിയോണ്‍ വെളിച്ചങ്ങളീ
നേരത്തു കണ്‍തുറന്നീടുന്ന മാത്രയില്‍
ചേരിയില്‍ നിന്നുയിര്‍ക്കുന്നു ഞാന്‍ പിന്നെയും...
കാമം കനക്കുന്ന കണ്ണുകള്‍ തേടിയും,
കാലണത്തുട്ടിന്‍ കണക്കുകള്‍ പേശിയും
രാവിലീ പട്ടണക്കോണുകള്‍ തോറുമെന്‍
നോവുകള്‍ വില്‍ക്കു൦, പ്രഭാതമെത്തും വരെ.!
അന്നന്നു കിട്ടുമാ ചില്ലറത്തുട്ടുകള്‍
അന്നത്തിനായ് ഞാന്‍ സ്വരുക്കൂട്ടിവയ്ക്കവേ
വന്നുചേരുന്നുണ്ട് പട്ടണം വാഴുമാ,
കണ്ണില്‍ ധാര്‍ഷ്ട്യത്തിന്‍ കടുംചുവപ്പേന്തി നീ..!
കീറിപ്പഴകി പറിഞ്ഞൊരെന്‍ ചേലയാല്‍
നീറിപ്പഴുത്തൊരീ യൌവ്വനച്ചേലുകള്‍
മൂടിക്കിടക്കേ, വരുന്നൊരാ നിദ്രയെ
പേടിപ്പെടുത്തി നീയെത്തുന്ന രാവുകള്‍..
.
ബീഡി നാറുന്ന നിന്‍ ചുണ്ടുകള്‍ കൊണ്ടെന്നെ
വേദനിപ്പിച്ചുലച്ചീടുന്ന രാത്രിയില്‍
തൂവുന്ന കണ്ണുനീരുപ്പിനാല്‍ നീറുവാ-
നാണെന്‍റെ ജന്മം, നിസ്സംഗമാം ജീവിതം.!

By HariMenon
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo