
അവള്‍ ''ഥാനി'' അരയ്ക്കൊപ്പം നീണ്ടുകിടക്കുന്ന ചെമ്പന്‍ തലമുടിയും വിടര്‍ന്ന പവിഴക്കണ്ണുകളുമുള്ള സുന്ദരീ................
ഭയലേശമില്ലാത്ത അവളുടെ ആ കണ്ണുകളില്‍ അവഞ്ജയും മനുഷ്യരോടുള്ള ഒരു തരം ഭീകരമായ വെറുപ്പും തളം കെട്ടി നിന്നിരുന്നു.........
സ്ത്രീസഹജമായ കുലീനതയോ ആര്‍ദ്രതയോ ഇല്ലാത്ത വരണ്ടുണങ്ങിയ പെണ്‍കുട്ടി.......അതായിരുന്നു ഥാനി,,,,,
Bsc human psychology first year student ,,,,,പഠിക്കാന്‍ മുന്നില്‍ത്തന്നെ.........
ജ്വലിക്കുന്ന വജ്രത്തേക്കാള്‍ സുന്ദരിയായിരുന്നു ഥാനിയുടെ അമ്മ!!! പാകിസ്ഥാന്‍ അതിര്‍ത്തിഗ്രാമമായ വാഹ്ഗയാണ് സ്വദേശം.....
അതിര്‍ത്തിയില്‍ യുദ്ധസമയത്ത് അവരുടെ കൂട്ടുകാരി,,, സ്വരക്ഷക്കുവേണ്ടി മനുഷ്യക്കടത്തുകാര്‍ക്ക് വിറ്റതാണ് ഥാനിയുടെ അമ്മയെ......
പലരാല്‍ പിച്ചിചീന്തപ്പെട്ട് അല്‍പപ്രാണനായ് കിടന്ന ഥാനിയുടെ അമ്മയെ രക്ഷിച്ചത് ലക്ഷ്മിയമ്മയാണ്...പാലക്കാട്ടെ അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരിയാണ് ലക്ഷ്മിയമ്മ......
ഥാനിയുടെ അമ്മയുടെ ജീവന്‍ മാത്രമേ ലക്ഷ്മിയമ്മയ്ക്ക് രക്ഷിക്കാനായുള്ളു....അവരുടെ മനോനില പൂര്‍ണമയും താളം മുറിഞ്ഞിരിന്നു.....
ചരിത്രത്തിന്റെ വിരസമായ ആവര്‍ത്തനം പോലെ അവര്‍ക്കു ഒരുണ്ണി ഥാനി പിറന്നു........
ആരുടെയൊക്കെയോ കാമവെറിയുടെ ബാക്കിപത്രമെന്നോണം പാപക്കനിയായ് അവള്‍ ജനിച്ചു....അവഗണനയുടെ തൊട്ടിലായിരുന്നു കാലം അവള്‍ക്കു കാത്തുവച്ചത്........
ഇടയ്ക്കെപ്പോഴോ മനോനില വീണ്ടടെടുത്ത അവര്‍ മുലപ്പാലിനൊപ്പം മനുഷ്യരോടുള്ള വെറുപ്പും മകളെ ഊട്ടി......
ഥാനി വളരുന്തോറുംഅവള്‍ക്ക് മനുഷ്യരോടുള്ള വെറുപ്പുംവളര്‍ന്നു.... ,,,താന്‍ പാപക്കനിയാണെന്ന ചിന്ത അവളോളം പഴക്കത്തില്‍ അവളില്‍ വേരൂന്നീ.....
വഴുവഴുപ്പുള്ള ഒരു കട്ടിക്കറ തന്റെ ശരീരത്തിനു ചുറ്റും ഉണ്ടെന്നും അതിന്റെ രൂക്ഷഗന്ധമാണ് മനുഷ്യപിശാചുക്കളില്‍ നിന്നും തന്നെ രക്ഷിക്കുന്നതെന്നുമുള്ള സ്വയംപ്രഖ്യാപിതമായ ഒരു സാങ്കല്‍പികതയില്‍ അവള്‍ ജീവിച്ചു.....
പുഞ്ചിരി എന്തെന്നറിയാതെ ആ പാകിസ്ഥാനി പെണ്‍കുട്ടി ഭൂമിയിലെ നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ പിന്നിട്ടു........
ഗസലുകളുടെ ആരാധികയാണ് ഥാനി,,,,,അഹമ്മദ് റുഷേദിയുടെയും ഗുലാം അലിയുടെയും സ്ഥിരം കേള്‍വിക്കാരി......
സംഗീതാരധനയും പൊള്ളുന്ന ജീവിതാനുഭവങ്ങളും അവളെ തികഞ്ഞൊരു കവിയത്രിയാക്കി....
കോളേജില്‍ കൂട്ടുകാരാരുമില്ലെങ്കിലും കോളേജ് മാഗസിന്‍ പബ്ലിഷിങ്ങ് സമയത്ത് ഥാനിയുടെ ചീത്തവിളിയും പുഛവും ഏറ്റുവാങ്ങി കൂട്ടുകൂടുവാന്‍ ഒരുപാട് പേര്‍ എത്തും,,,, മാഗസിനിലെ കവിതകോളം തികയ്ക്കുവാനാണത്....
#മനുഷ്യാനീപൊളിച്ചടര്‍ത്തിയവയെല്ലാംമുറിപ്പാടുകളായവശേഷിക്കുന്നുഏതുതൈലംപുരട്ടിയാലുംമായില്ലവയൊന്നും#
കോളേജിന്റെ മുമ്പിലെ മരത്തണലില്‍ ഇരിക്കുകയായിരുന്ന ഥാനി പെട്ടെന്ന് പിറകോട്ട് തിരിഞ്ഞൊന്നു നോക്കി.....
കുറിയ താടിയും കുസ്യതിക്കണ്ണുകളുമുള്ള പയ്യന്‍ അവനാണ് ആ കവിത ചൊല്ലിയത്......
എന്റെ പേര് മനു,,,,,, ത്യശ്ശൂര്‍കാരാനാ..... കോളേജ് മാഗസിനിലെ കവിത കണ്ടപ്പോള്‍ ഈ വരികള്‍ മനസ്സിലുടക്കി...കവിയത്രിയെക്കണ്ട് പറയാന്‍ വന്നതാ.....മനു ഇത് പറഞ്ഞു തീരുന്നതിനു മുമ്പ് ഥാനി പൊയ്ക്കഴിഞ്ഞിരുന്നു.......
പിന്നീടൊരിക്കല്‍,,,,
ഥാനി താന്‍ അന്നന്നെ ചമ്മിച്ചല്ലോ!!!!മറുപടി പറഞ്ഞാല്‍ ഞാന്‍ തിന്നൊന്നും ഇല്ലാട്ടാ......
എനിക്കാരോടും സംസാരിക്കുന്നതിഷ്ടമല്ല......ഇതും പറഞ്ഞ് മനുവിന്റെ മറുപടിക്കു കാത്ത നില്‍ക്കാതെ ഥാനി പോയി.....
പലപ്രാവശ്യം മനു ഥാനിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവളതൊന്നും ശ്രദ്ധിച്ചതേയില്ല......
ഥാനിയെ പിന്തുടര്‍ന്ന മനു അവസാനം ലക്ഷ്മിയമ്മ വരെയെത്തീ......
ആ കുട്ടി അങ്ങന്യാ മോനെ.. എല്ലാരൂടെ അയിനെ അങ്ങനെ ആക്കീന്നു പറഞ്ഞാല്‍ മതീ........പിഴച്ച പെറ്റത് ,,പാപക്കനി ഇതൊക്കെ കേട്ടല്ലേ അത് വളര്‍ന്നത്....അതൊന്ന് ചിരിച്ച് പോലും ഞാനിതു വരെ കണ്ടിട്ടില്ല്യാ.....
..ഥാനി..........,,,,
നിനക്കെന്തറിയാം മനു എന്നെക്കുറിച്ച്,,,,,,,,ഞാന്‍ മനുഷ്യരെ വെറുക്കുന്നൂ......
മനുഷ്യരെ വെറുക്കുന്നവരെന്തിനാ മനുഷ്യ മനശാസ്ത്രം പഠിക്കുന്നത്......!!! മനു ചോദിച്ചു.....
മനുഷ്യക്കൂട്ടത്തിലെ ചെന്നായ്ക്കളെയും ആട്ടിന്‍കുട്ടികളെയും തിരിച്ചറിയാന്‍....ഥാനി അമര്‍ഷത്തോടെ പറഞ്ഞു......
അപ്പോള്‍ മനുഷ്യരുടെ ചെന്നായ്ക്കള്‍ മാത്രമല്ലെന്നറിയാല്ലേ....!!!ഥാനിയുടെ അമ്മയെ രക്ഷിച്ച് ജീവനിലേക്ക് കൊണ്ടുവന്ന ലക്ഷ്മിയമ്മ ഒരു മനുഷ്യനല്ലേ.....!!
ഥാനി പെട്ടെന്ന് പൊട്ടിത്തെറിച്ചു...........
എന്റെ അമ്മയെ വിറ്റത് അവരുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്....അവരെല്ലാം കൂടെ അമ്മയുടെ മാംസം പങ്കിട്ടെടുത്തു.....ആ മാംസക്കൂടിനകത്തു ഒരു ജീവനുണ്ടെന്നോര്‍ക്കാതെ ആ ശരീരത്തെ അവര്‍ കശക്കിയെറിഞ്ഞു....ഇത് പറയുമ്പോഴേക്കും ഥാനി കല്ലുകള്‍ കൊണ്ട് അവളുടെ കൈയ്യില്‍ വലിയ മുറിവുണ്ടാക്കിയിരുന്നു......
മനു ഥാനിയെ ലൈബ്രറിയില്‍ കൊണ്ടുപോയി കൈയ്യിലെ മുറിവ് കെട്ടിക്കൊടുത്തു......
എന്താനാടോ കൈ മുറിച്ചത് ???
ഥാനി നനവാര്‍ന്ന പവിഴക്കണ്ണുകള്‍ മിഴിച്ച് മനുവിനെ നോക്കി....
നമുക്കിതൊക്കെ പയ്യെ ശര്യാക്കാടോ.....സാരല്യ....
ഞാന്‍ കൊണ്ടാക്കണോ ആശ്രമത്തിലേക്ക്,,?? മനു ചോദിച്ചു....
വേണ്ട ഞാന്‍ പൊക്കോണ്ട്....
മനു പിന്നെ ഇടക്കിടക്കെ ഥാനിയുടെ കൈയ്യിലെ മുറിവിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു......
ഒരു ദിവസം മനു കുറച്ചു സിഡികള്‍ കൊണ്ട്വന്നു ഥാനിക്ക് കൊടുത്തു....
തന്റെ വിടര്‍ന്ന കണ്ണുകള്‍ ഒന്നു കൂടെ മിഴിച്ച് ഥാനി മനുവിനെ നോക്കി....
എന്നെ നോക്കി്കൊല്ലണ്ടാ....കുറച്ചു ഗസലുകളാണ് ,,,തനിക്കിഷ്ടപ്പെടോന്ന് നോക്ക്,,,,,
ഥാനി മനുവിനോട് ചെറുതായി അടുത്ത് പെരുമാറാന്‍ തുടങ്ങീ.....
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം....
ഥാനി കണ്ണൊന്നടയ്ക്കോ....,,,മനു ചോദിച്ചു ,,
ഥാനി കണ്ണ് അടച്ചു....
മനു ഥാനിയുടെ കൈയ്യിലെ കെട്ടഴിച്ച്.....ആ കൈയ്യില്‍ ഒരു വള ഇട്ടു കൊടുത്തു...ഇറുകിക്കിടക്കുന്ന കല്ലുവച്ച ഒരു വള എന്നിട്ടാ കൈയ്യിലെ മുറിപ്പാടില്‍ അമര്‍ത്തിയൊന്നു ചുംബിച്ചു....
ഥാനി പെട്ടെന്ന് കണ്ണ് തുറന്നു.....
കളങ്കമില്ലാത്ത സ്നേഹത്തിന് ഏതു മുറിപ്പാടുകളെയും മായ്ക്കാന്‍ കഴിയും, ഥാനി,,,ഇതും പറഞ്ഞ് മനു നടന്നകന്നു.....
ആദ്യമായി ആകാശം കണ്ട കുഞ്ഞുപക്ഷിയുടെ കൗതുകത്തോടെ ആ വളയിലേക്കും നടന്നു പോകുന്ന മനുവിലേക്കും ഥാനി മാറി മാറി മിഴി പായിച്ചു.....
ആശ്രമത്തിലെത്തിയിട്ടും ആ വളയില്‍ തന്നെ നോക്കിയിരിക്കാരുന്നു...ഥാനി...
എന്താ കുട്ട്യേ തന്നെയിരുന്നു ചിരീക്കണേ...
ഒന്നുല്യാ ലക്ഷ്മിയമ്മേ,,,,ഥാനി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു....
ആദ്യമായി ആ പാകിസ്ഥാനി പെണ്‍കുട്ടിയുടെ മനോഹരമായ പുഞ്ചിരി കണ്ട്,,,,ലക്ഷ്മിയമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.......
ആ വളയിട്ട കൈകള്‍ നെഞ്ചോട് ചേര്‍ത്തുകൊണ്ട് അവള്‍ ഇങ്ങനെ കുറിച്ചു.....
#സ്നേഹംആരെയുംആര്‍ക്കുംഅടിമയാക്കുന്നലഹരിയാണ്#......
തന്റെ സാങ്കല്‍പികലോകത്തില്‍ പെട്ട് ഉഴലുമ്പോള്‍ വെറുപ്പിന്റെയും അവഞ്ജയുടെയും ലോകത്തേക്ക് താന്‍ തെന്നിപ്പോകുമ്പോള്‍ തന്നെ ചേര്‍ത്തുപിടിക്കാന്‍ ആരൊക്കെയോ ഉണ്ടെന്ന സമാധാനത്തോടെ ....അവള്‍ ഉറങ്ങാന്‍ കിടന്നു................................
By: Chinchu Antony
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക