Slider

കാലം

0
Image may contain: 1 person, ocean, outdoor and closeup

കാലം കുറെ ആയി ജുനൈദ് സുഹൈറാനെ നോക്കാന്‍ തുടങ്ങീട്ട് .
പക്ഷെ ഇത് വരെ അവളോട് അത് പറയാന്‍ ധൈര്യം ഉണ്ടായിട്ടില്ല.
ഇന്ന് എന്തായലും പറയാന്‍ തന്നെ തീരുമാനിച്ചു .നേരിട്ട് പറയാന്‍ കഴിയാത്തത് കൊണ്ട് നമ്മുടെ old ഫാഷന്‍ കത്ത് തന്നെ ശരണം.
കത്ത് കൊടുക്കാന്‍ പിന്നെ ഫാസിലുണ്ട്. പക്ഷെ ആ പഹയന്‍ക്ക് മിഠായി കിട്ടാത്തെ ഒരു കാര്യം നടക്കൂല .
ഇനി ഇപ്പൊ അതിന്‍ ആരുടെ അടുക്കല്‍ നിന്നാ കടം വാങ്ങാ
ഭാഗ്യം ജുബൈറിനോട് ചോദിച്ചപ്പോള്‍ തന്നെ അത് ok ആയി .
എന്ത് എഴുതും എന്നതായി അടുത്തത് .ആരോടാ ചോദിക്ക ഷക്കീറിനോടൊക്കെ ചോദിച്ചാല്‍ ക്ലാസ്സ് മുഴുവനും അറിയും .
പ്രേമനും വിബീഷും അവിടെ ഇരിക്കുന്നുണ്ട് അവരോട് ചോദിക്കാം
ജുനൈദ് അവരോട് കാര്യം അവതരിപ്പിച്ചു . ആദ്യം ഒന്ന് ആക്കിയെങ്കിലും അവര്‍ എഴുതി തന്നു.
" സുഹൈറ ഒരു പാട് കാലമായി നിനോട് പറയണമെന്ന് കരുതിയീട്ട് എന്തോ ഇന്നാണ് അതിന്‍ സാധിച്ചത് *നീ എന്‍റെ് സങ്കല്പത്തിലെ പെണ്ണാണ്* ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് .ഞാന്‍ നിന്‍റെ് മറുപടി പ്രതീക്ഷിക്കുന്നു .അടുത്ത ദിവസം തന്നെ തരണം
എന്ന്
ജുനൈദ് "
സ്കൂള്‍ കഴിഞ്ഞു എല്ലാവരും വീട്ടില്‍ പോകാന്‍ തുടങ്ങി ഫാസിലും ജുനൈദും സുഹൈറാനെ കാത്തു നില്‍ക്കാണ് . ആ വരുന്നു അവള്‍ കൂടെ കൂട്ടുക്കാരികളുണ്ട്.
ഫാസില്‍ അവളുടെ അടുത്തേക്ക് എത്തും തോറും ജുനൈദിന്‍റെ് ഹ്യദയം പട പടാന്ന് അടിക്കുക ആയിരുന്നു
ഫാസില്‍ ജുനൈദിനെ ചൂണ്ടി കത്ത് കൊടുത്തപ്പോള്‍ അവള്‍ ജുനൈദിനെ ഒന്ന് നോക്കി . അപ്പോ അവന്‍ക്ക് കത്ത് കൊടുക്കണ്ടിരുന്നില്ലാന്നായി.എങ്കിലും അവള്‍ അത് വാങ്ങിയപ്പോള്‍ ചെറിയ ഒരു സമാധാനമായി .
ആ സന്തോഷത്തില്‍ അവന്‍ വേഗം വീട്ടില്‍ പോയി.
അന്ന് രാത്രി അവന്‍ക്ക് ഉറക്കമെ വന്നില്ല .എന്തായിരിക്കും അവളുടെ മറുപടി എന്ന ചിന്ത ആയിരുന്നു .
അവന്‍ രാവിലെ നേരത്തെ തന്നെ സ്കൂളിലെത്തി അവളുടെ ക്ലാസ്സില്‍ പോയി നോക്കി പക്ഷെ അവള്‍ എത്തീട്ടില്ല.ബെല്ല് അടിക്കാന്‍ സമയമായി അവന്‍ അവന്‍റെ് ക്ലാസ്സിലേക്ക് പോയി .
Interval സമയത്ത് സുഹൈറ ഇങ്ങോട് വരുന്നത് കണ്ട് ജുനൈദ് ഒന്ന് നോക്കി അവളുടെ കയ്യില്‍ ഒരു പേപ്പറുമുണ്ട് .
നേരെ ജുനൈദിന്‍റെ് അടുത്ത് വന്ന് ചെറു പുഞ്ചിയോട് ആ പേപ്പര്‍ തന്ന് പോകുമ്പോള്‍ അവന്‍ അവളെ തന്നെ നോക്കി നിന്നു .
അവന്‍ വേഗം യാത്ഥാര്‍ത്ത്യതിലേക്ക് തിരിച്ച് വന്നു ആരും കാണാതെ കത്ത് തുറക്കുമ്പോള്‍ അവളുടെ ആ ചിരി അവന്‍ക്ക് ചെറിയ പ്രതീക്ഷ നല്‍കിയിരുന്നു
പക്ഷെ എഴുത്ത് കണ്ട് അവന്‍ ശരിക്കും നെട്ടി
"Sorry ജുനൈദ് *എനിക്കും സങ്കല്പങ്ങളുണ്ട്* "
😜😜😜😜😜
✍🏻 ബദറു വെങ്ങാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo