Slider

വിത്തു ഗുണം പത്ത് ഗുണം

0
Image may contain: 1 person, closeup

അടക്കം പറഞ്ഞുവോയാ വിത്തുമണികൾ
മണ്ണിലലിഞ്ഞു ചേരുന്നതിനിടയിൽ.. ?
"ഇനിയുമൊരു പുതുനാമ്പായുയരണം
ഈ മണ്ണിൽ പിറവിയെടുക്കണം."
"അലിഞ്ഞലിഞ്ഞില്ലാതാവണം
ആരുമാരുമറിയാത്തവിധം."
ചോദിച്ചു പരസ്പരമാ നെൽച്ചെടികൾ
പിന്നെയും കേട്ടുവോരടക്കം പറച്ചിൽ.. ?
കേൾക്കുവാനായാ കുഞ്ഞു പൈതങ്ങൾ ചെവികൂർപ്പിച്ചതാ തണ്ടിനുള്ളിൽ.
"അലിഞ്ഞലിഞ്ഞില്ലാതായാൽ മാത്രം പോരാ
അഹം വെടിയണം നീരിൽ നനയണം
കൂടെയുള്ളവരെ ചേർത്തുനിർത്തണം."
"മധു നിറയ്ക്കണം തല കുനിയ്ക്കണം
കതിരോന്റെ ശോഭയിൽ
എരിയാനൊരുങ്ങണം."
മണ്ണിലേക്ക് നോക്കിയവരതാ പിന്നെയും
സ്വരോത്ഭവ സ്ഥാനം മനസ്സിലാക്കി
ഉള്ളിലുറച്ചതാം സന്ദേശവുമേന്തി
സന്തോഷത്താലവർ വീണ്ടുമിളകി.
കതിരായുയർന്നപ്പോൾ
ഭാരത്താൽ കുനിഞ്ഞപ്പോൾ
വീണ്ടുമവർ നോക്കിയാമണ്ണിലേക്ക്.
അതേ..
മണ്ണിലലിഞ്ഞു ചേരുന്ന
വിത്തുകളുടെ മനം തന്നെയാണ്
മധു നിറച്ചു തല കുനിച്ചു
നിൽക്കുന്ന നിറകതിരിനും..
**ജെയ്‌നി സ്റ്റീഫൻ**
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo