ഇര
*********
അന്നൊരു ഞായറാഴ്ച ആയിരുന്നു. ഞാനും എന്റെ ശരത്ത് എന്ന് പേരുള്ള ഒരു കൂട്ടുകാരനും കൂടി നമ്മുടെ സ്വന്തം പുഴയായ വാമനപുരംആറ്റിന്റെ കരയിൽ ഇരുന്നും ചൂണ്ട ഇടുക എന്ന കർമ്മത്തിൽ ഏർപെട്ടിരിക്കുകയാണ്.മിക്ക അവധി ദിവസങ്ങളിലും ഉള്ള കലാപരിപാടിയാണ് ഇതെങ്കിലും സമയം പോകുന്നതും, മീനിന് കുശലമായ തീറ്റ കിട്ടുന്നതും അല്ലാതെ നമുക്ക് ഇതുവരെയും ഒരു മീനിനെ കിട്ടിയിട്ടില്ല. ഭഗവാനെ ഇന്നെങ്കിലും ഒരു മീനിനെ കിട്ടണേ എന്ന് ഇതുവരെയും പ്രാർത്ഥിച്ചിട്ടില്ല കാരണം നമ്മുടെ ദൈവങ്ങൾ എല്ലാം വെജിറ്റേറിയൻ മാരാണല്ലോ അപ്പോൾ പിന്നെ അവരോടു പ്രാർത്ഥിച്ചിട്ട് എന്ത് കാര്യം. എന്തായാലും നമ്മൾ രണ്ടും ചൂണ്ടയും ഇട്ട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കുറച്ചപ്പുറത്തായി മണലൂറ്റുന്നതിന്റെ എന്തോ പ്രശ്നവുമായി കുറച്ചു പോലീസ്‌കാരും നില്പുണ്ട്.

"ഡിനു അണ്ണാ...... വല്ലോം കിട്ടിയോ" എന്ന് ചോദിച്ചു കൊണ്ട് നമ്മളെക്കാളും അഞ്ചാറ് വയസ്സ് പ്രായം കുറഞ്ഞ വേറൊരു കൂട്ടുകാരൻ കൂടി അങ്ങോട്ട് വന്നു . അവന്റെ പേര് എന്തായാലും ഞാൻ ഇവിടെ പറയുന്നില്ല.
"ഇല്ലടാ ഒന്നും കിട്ടിയില്ല"...... എന്ന മറുപടി ഞാൻ കൊടുത്തു.
"അണ്ണാ എന്താ അവിടെ കുറെ പോലീസ് നിൽക്കുന്നത്.".. അവൻ ആശ്ചര്യത്തോടെ ചോദിച്ചു......
"നീ പോയി തിരക്കിയിട്ടു വാ" എന്ന മറുപടിയാണ് ശരത്ത് അവനോടു പറഞ്ഞത്. അവൻ വീണ്ടും കൊണ കൊണാ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു..
" എന്റെ പൊന്നോ ഇ അലപ്പ് നീ ഒന്ന് നിർത്തു ഇര കോർത്തു ഇട്ടേക്കേണ് ചൂണ്ടയിൽ..."
പെട്ടന്ന് അവൻ ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റ്കൊണ്ട് ചോദിച്ചു "എന്തെരണ്ണാ നിങ്ങള് പറഞ്ഞത്"......
"മണ്ടാ...... ഇര കൊരുത്ത് ഇട്ടേക്കേണെന്നു" വീണ്ടും ഞാൻ പറഞ്ഞു.
" അണ്ണാ ഇതൊക്കെ പതുക്കെ പറ പോലീസ് ആങ്ങണം കേട്ടാൽ പണിപാളുമേ .. നിങ്ങൾ ന്യൂസ് ഒന്നും കേട്ടിലല്ലേ..". അവൻ പറഞ്ഞു നിർത്തി.
ഇനിയിപ്പം ആറ്റിൽ നിന്നും മീൻ പിടിക്കണത് സർക്കാർ നിരോധിച്ചാ എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട്.... ഞാൻ ചോദിച്ചു" നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ...".
" അണ്ണാ ഇന്നത്തെ ന്യൂസിൽ പറയുകയുണ്ടായി ഇരയുടെ ഫോട്ടോ എടുക്കാൻ ഗൂഢാലോചന നടത്തിയതിനാണ് പ്രമുഖ നടനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന്.... . അപ്പോൾ ഒരു കാര്യം ചിന്തിക്കണും ഇരയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിന് വലിയൊരു നടനെ ജാമ്യമില്ലാതെ അറസ്റ്റ് ചെയ്യാമെങ്കിൽ..... ഇരയെ ചൂണ്ടയിൽ കൊരുത്തു ആറ്റിലേക്ക് നിങ്ങൾ എറിയുന്ന കാര്യം പോലീസാങ്ങണം അറിഞ്ഞാൽ നിങ്ങളയൊക്കെ പിടിച്ച് തൂക്കിക്കൊന്നു കളയും.... "
അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയതും ചിരിക്കണോ കരയണോ എന്നറിയാതെ ഞാനും ശരത്തും പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു....
ഡിനുരാജ് വാമനപുരം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക