Slider

രാമൻ മാഷ്

0
ഇനി ക്ലാസ് കട്ട് ചെയ്ത് പുതിയങ്ങാടി നേർച്ച കാണാൻ പോവോ എന്ന രാമൻ മാഷുടെ ചോദ്യത്തിന്.
മാഷ് വന്നിട്ടല്ലേ എന്നെ കണ്ടേ. എന്ന മറുപടിക്ക് .
എല്ലാർക്കും കയ്യിനിട്ട് രണ്ടണം കിട്ടിയപോൾ
ആഹാ തർക്കുത്തരം പറയുന്നോയെന്നോ..
കൈമാറ്റടാ എന്നും പറഞ്ഞ് 
എന്റെ ചന്തിക്കിട്ട് പെട്ടൊ.. പെട്ടൊ..ന്ന് മൂന്നെണം
കിട്ടിയതിന്റെ വേദന മാറിയ നാലാം നാളാണ്.
തിരൂർ സെന്റർ തീയേറ്ററിൽ ആറാം തമ്പുരാൻ
റിലീസായത്...
പിറ്റേദിവസം അളിയനും പെങ്ങളും വിരുന്ന് വരുന്നുണ്ടെന്നറിഞ്ഞ്. കോഴിയും പൊറാട്ടയും ബേക്കറിയും വാങ്ങാൻ ഉമ്മ തന്ന പൈസയിൽ നിന്നും കള്ളകണക്കുണ്ടാക്കി അടിവലി നടത്തിയ
മുപ്പത്തിയഞ്ച് രൂപ പോക്കറ്റിലായപ്പോൾ
ആറാം തമ്പുരാൻ കാണാതെ മനസമാധാനം കിട്ടൂലാന്നായി..
അങ്ങിനെ ഇന്റർവെൽ സമയത്ത് പാലൈസിനും ബസ്സിനുമുള്ള പൈസ ഹുസൈനും. ടിക്കറ്റിനുള്ള പൈസ ഞാനുമെടുക്കാമെന്ന തീരുമാനത്തിൽ.
പിറ്റേ ദിവസം
ബാഗിൽ കരുതിയ കുപ്പായമെടുത്തിട്ട് യൂണിഫോമിന്റെ കുപ്പായം ബാഗിലും തിരുകി ഞങ്ങൾ തിരൂരിലേക്ക് ബസ്സ്‌ കയറി ..
അറിയുന്ന ആരേലും കാണുമെന്ന പേടിയാൽ .ചുമരിന്റെ ഭാഗത്തേക്ക് മുഖം തിരിച്ച് ഒരു കൈകൊണ്ട് മുഖവും മറച്ച് അരമണികൂർ വരിയിൽ കാത്ത് കെട്ടിക്കിടന്നതിന്റെ ക്ഷീണ തീർക്കാൻ. ടിക്കറ്റെടുത്ത് ഉള്ളിൽ കയറി. മുന്നിലുള്ള സീറ്റിന്റെ മുകളിൽ കാല് നീട്ടി വെച്ച് . രണ്ട് കയ്യും മുകളിലേക്ക് ഉയർത്തി . ഒരു കോട്ടവായ് ഇട്ട് നിർവൃതി കൊള്ളുമ്പോഴാണ്..
ഹുസൈൻ എന്നെ ഞോണ്ടി ഞൊണ്ടി വിളിച്ച്
ചെവിയിൽ പറഞ്ഞത് .
നീക്കടാ .., ഞമ്മക്ക് മെല്ലെ സീറ്റ് മാറാം. ?
എന്താട പുല്ലേ..
ഈ സീറ്റെന്താ അനക്ക് പറ്റൂലേന്ന് ഞാനും..
അതല്ലടാ അന്റെ അപ്പർത്തിരിക്കുന്നത് ആരാന്നോക്കാ...
ങേ......!
ന്റെ സിവണേ....!
രാമൻ മാഷ് കടലയും കൊറിച്ച് കൊണ്ടിരിക്കുന്നു..
നാലിസം മുമ്പ് ചന്തിക്കിട്ട് മൂന്നെണ്ണം പൊട്ടി
യതാലോചിച്ചപോൾ ഉള്ളെന്ന് കാളിയെങ്കിലും...
ഞാൻ താഴേം മേലേം നോക്കാതെ .രാമൻ മാഷേ ഞോടി ഞോണ്ടി ഒരു ശോദ്യം.....
ആഹാ.. മാഷും ക്ലാസ് കട്ട് ചെയ്തല്ലേന്ന്...
പ്ലിംഗ്..
മാഷ് ഫ്‌ളാറ്റ്..
കൊറിച്ച് കൊണ്ടിരിക്കുന്ന കടലപ്പൊതിയിൽ നിന്നും അഞ്ചാർ മണികടല കയ്യിൽ തന്നിട്ട്
മാഷ് പറയാ പൊന്നുമോനെ നാളെ രക്ഷിതാവിനെ കൊണ്ട്‌ വന്നിട്ട്‌ ക്ലാസിൽ കയറിയാൽ മതി ...
ങെ🙄 ഞാനും പ്ലിഗ്‌ 😂
പ്രിയ സുഹൃത്തുകളെ ..
അതിനു ശേഷം സ്കൂൾ കഴിയുന്ന കാലമത്രയും ഫാൻസി കച്ചവടക്കാരൻ ഹമീദ്ക്ക എന്റെ ഇടക്കാല അമ്മാവനായി ജോലി അനുഷ്ടിച്ചിരുന്നു...😌
shihab mt
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo