
ജീവിതത്തിന്റെ പടനിലങ്ങളിൽ
പൊരുതിത്തളർന്നു വീണ
നിസ്സഹായൻ...
ഈ ഞാൻ.
പൊരുതിത്തളർന്നു വീണ
നിസ്സഹായൻ...
ഈ ഞാൻ.
കൊടും വേദന
ഇപ്പോൾ ഒരു അനുഭവം അല്ല,
അതു ഞാൻ തന്നെയാണ്.
എന്റെ രൂപം തന്നെയാണത്.
ഞങ്ങൾ എന്നേ ഒന്നായിരിക്കുന്നു...
നിനക്കെന്നെ തിരിച്ചറിയാൻ
കഴിയാതിരുന്നത്
അതുകൊണ്ടാവാം..
ഇപ്പോൾ ഒരു അനുഭവം അല്ല,
അതു ഞാൻ തന്നെയാണ്.
എന്റെ രൂപം തന്നെയാണത്.
ഞങ്ങൾ എന്നേ ഒന്നായിരിക്കുന്നു...
നിനക്കെന്നെ തിരിച്ചറിയാൻ
കഴിയാതിരുന്നത്
അതുകൊണ്ടാവാം..
എന്നെ തേടുന്നതിന് മുൻപ്
നീ അറിയുക
എന്റെ ഭാവത്തെ
രൂപത്തെ....
നീ അറിയുക
എന്റെ ഭാവത്തെ
രൂപത്തെ....
എനിക്കായി
കാതോർക്കുന്നതിനു മുൻപ്
നീ അറിയുക
എന്റെ രോദനത്തിന്റെ
വിഹ്വലമായ താളം.
കാതോർക്കുന്നതിനു മുൻപ്
നീ അറിയുക
എന്റെ രോദനത്തിന്റെ
വിഹ്വലമായ താളം.
ഒരാലിംഗനം കൊതിക്കും മുൻപേ
കാണുക
ഈ മുറിവുകളും
രക്തം പുരണ്ട വസ്ത്രങ്ങളും.
കാണുക
ഈ മുറിവുകളും
രക്തം പുരണ്ട വസ്ത്രങ്ങളും.
ഇനിയും
ഒരു പുനഃസമാഗമം കൊതിക്കുന്നു നീ എങ്കിൽ
അറിയുക
വിധികളിൽ അനിവാര്യമായ
വേർപാടുകളെക്കുറിച്ച്...
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
സായ് ശങ്കർ, തൃശൂർ
ഒരു പുനഃസമാഗമം കൊതിക്കുന്നു നീ എങ്കിൽ
അറിയുക
വിധികളിൽ അനിവാര്യമായ
വേർപാടുകളെക്കുറിച്ച്...
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
സായ് ശങ്കർ, തൃശൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക