Slider

വരൂ

0
Image may contain: 1 person, selfie and closeup

വരൂ, നമുക്കീ കല്പടവിലിരിക്കാം
പുഴയിലെ ഓളങ്ങളിൽ നോക്കി
ചെറുതായൊന്ന് മഴനനഞ്ഞ്
പ്രണയത്തെ ക്കുറിച്ചു പാടാം.
വരൂ, നമുക്കീ ജനലഴികളിൽ ചാരി നിന്ന്
ആകാശം നോക്കി കാണാം.
പിന്നെ, ആ ഒറ്റ നക്ഷത്രത്തെ നോക്കി
ഏകാന്തതയെ ക്കുറിച്ചു പാടാം.
വരൂ, നമുക്കീ ഇലപൊഴിച്ചു നിൽക്കുന്ന
മരത്തിന്റെ ചുവട്ടിലിരിക്കാം.
വല്ലാതെ ഒറ്റപ്പെട്ടു പോകുന്ന നിമിഷങ്ങളിൽ
മോഹഭംഗത്തെ ക്കുറിച്ചു പാടാം.
വരൂ, നമുക്കീ ചെമ്മൺ പാതയിലൂടെ
നടന്നു പോകാം.
വഴിയവസാനിക്കുമ്പോൾ രണ്ടായി പിരിഞ്ഞ്
വിരഹത്തെക്കുറിച്ചു പാടാം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo