
ഏറെയുണ്ടാൾക്കൂട്ടമെങ്കിലുമോർമ്മ-
യിലേകാന്തപഥികനായിന്നു യാത്ര
പരിഭവപ്പാത്രം നിറച്ചിട്ട മൊഴികളെ-
യൊരു ബലിക്കല്ലിൽ തകർത്തുടച്ച്
പരിഭവപ്പാത്രം നിറച്ചിട്ട മൊഴികളെ-
യൊരു ബലിക്കല്ലിൽ തകർത്തുടച്ച്
വഴിയമ്പലത്തിന്റെ തടവറച്ചുവരിൽ
കോറിയ നൊമ്പരച്ചിത്രങ്ങളിൽ നിറയു-
മെൻ മൊഴികളും,മഴവിൽനിറങ്ങളും മഴ-
പെയ്തുതോർന്നപ്പോൾ മാഞ്ഞപോലെ..
കോറിയ നൊമ്പരച്ചിത്രങ്ങളിൽ നിറയു-
മെൻ മൊഴികളും,മഴവിൽനിറങ്ങളും മഴ-
പെയ്തുതോർന്നപ്പോൾ മാഞ്ഞപോലെ..
ആവർത്തനങ്ങളിലിടറി വീഴുമ്പോൾ
നാം ആദ്യം മടുക്കുന്ന ചിത്രങ്ങളെ
പ്രണയിച്ചിരുന്നുവോയെന്നെങ്കിലും ഹൃദയം
അറിയാതെയുണരുന്ന അറയിലൊന്നിൽ
നാം ആദ്യം മടുക്കുന്ന ചിത്രങ്ങളെ
പ്രണയിച്ചിരുന്നുവോയെന്നെങ്കിലും ഹൃദയം
അറിയാതെയുണരുന്ന അറയിലൊന്നിൽ
ഏകാന്തതക്കൊരു രാഗമുണ്ടെന്നില-
തു ചൂടാറുവോളം നിറഞ്ഞു നിൽപ്പൂ..
അലസഗമനത്തിന്റെയാലസ്യവഴിയിലതു
സൗഗന്ധികം പോൽ വിരിഞ്ഞിരിപ്പൂ
തു ചൂടാറുവോളം നിറഞ്ഞു നിൽപ്പൂ..
അലസഗമനത്തിന്റെയാലസ്യവഴിയിലതു
സൗഗന്ധികം പോൽ വിരിഞ്ഞിരിപ്പൂ
വിലാപഗാനങ്ങൾക്ക് തിരശ്ശീല നീർത്തി
യൊരതിഗൂഡമായൊരെൻ ആത്മമൗനം
വിലയിടാതകലുന്നു ഏകാന്തപഥികൻ ഞാൻ,
യൊരതിഗൂഡമായൊരെൻ ആത്മമൗനം
വിലയിടാതകലുന്നു ഏകാന്തപഥികൻ ഞാൻ,
അന്തരാത്മാവിൻ സുഗന്ധമോർത്ത്...
© രാജേഷ്.ഡി...✍️
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക