സിഗരറ്റ്
എന്റെ കുട്ടികാലത്തെ ഏറ്റവും വലിയ കൗതകങ്ങളിൽ ഒന്നായിരുന്നു സിഗരറ്റ്
പറമ്പിൽ പണിക്കു വന്നിരുന്ന പദ്മനാഭൻ ചേട്ടൻ ബീഡി ആണ് വലിക്കുക കെട്ടു ബീഡി കെട്ടഴിച്ചു ഒരെണ്ണം എടുത്തു ചുണ്ടിൽ തിരുകി തീപ്പെട്ടി നല്ല സ്റ്റൈൽ ആയിട്ടു ഉരച്ചു കത്തിക്കും.പുക ഇങ്ങനെ മൂക്കിൽ കൂടി പോകുന്ന്തു ഞാൻ അന്തം വിട്ടു നോക്കിയിരിക്കും വായിൽ കൂടി വലിക്കുമ്പോൾ എടുക്കുന്ന പുക മൂക്കിൽ കൂടി വരുന്നതിട്നെ ഗുട്ടൻസ് എനിക്ക് പിടികിട്ടിയതേയില്ല
ബീഡിയിൽ നിന്ന് സിഗരെറ്റിലേക്കു ശ്രദ്ധ പോയത് അയൽവീട്ടിലെ ഉത്തമൻ ചേട്ടൻ അവധിക്കു പേർഷ്യ യിൽ നിന്ന് അവധിക്കു വന്നപ്പോളാണ് (ഇന്നല്ലേ ഈ ദുബായ് ,അബുദാബി,കുവൈറ്റ് അന്നൊക്കെ ഒരു പേരെ ഉള്ളു പേർഷ്യ)ഉത്തമൻ ചേട്ടൻ ട്രിപ്പിൾ ഫൈവ് സിഗരറ്റ് ആണ് വലിക്കുക സിഗരറ്റിന്റെ അടിയിൽ സ്വർണ നിറമുണ്ടാവും...ചുണ്ടു കറുക്കുകയില്ല അത്തരം സിഗരറ്റ് വലിച്ചാൽ..ചേട്ടനിങ്ങനെ സിഗരറ്റ് പുക വളയങ്ങൾ ആയി ഊതി വിടുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിൽക്കും .ലോകാത്ഭുദങ്ങളെക്കാൾ വലിയ അത്ഭുതമാരുന്നു അന്ന് എനിക്കതു.
ഒരു സിഗരറ്റ് വലിച്ചേ പറ്റൂ ഞാൻ തീരുമാനിച്ചു.
"എവിടുന്നു ഒപ്പിക്കും.?
സിഗരറ്റ് വലിക്കാത്ത ഒരു അച്ഛൻ..!!! ഫീൽസ് പുച്ഛം (അന്നാണ് കേട്ടോ വിവരമില്ലല്ലോ 12 വയസ് ഉള്ളു)
കാര്യം ബെസ്ററ് ഫ്രണ്ട് അനിയനോട് അവതരിപ്പിച്ചു
"നമുക്കു പേപ്പർ ചുരുട്ടി വലിച്ചാലോ ?" "അവൻ
ആ അത് കൊള്ളാം ...അങ്ങനെ പേപ്പർ ചുരുട്ടി വലിച്ചു ..നോക്കി.ചുണ്ടു പൊള്ളിയതല്ലാതെ ഒന്നും സംഭവിച്ചില്ല.
അപ്പോളാണ് ഞങ്ങളുടെ സ്കൂളിൽ വാർഷികത്തോടനുബന്ധിച്ചു ഒരു നാടകം നടത്തുന്നതായി അറിയിപ്പ് വന്നത്.അഭിനയിക്കാൻ വലിയ മിടുക്കു ഒന്നുമില്ല.പക്ഷെ മൂക്കില്ല രാജ്യത്തെ മുറിമൂക്കൻ രാജ്ഞി നിലക്ക് എനിക്കും കിട്ടി ഇമ്മിണി വലിയ വേഷം ....ഡോക്ടർ. ലേഡി അല്ലാട്ടോ ആൺ ഡോക്ടർ
"എടാ ഡോക്ടർ സിഗരറ്റ് വലിക്കുമോ?ഞാൻ സ്ക്രിപ്റ്റ് എഴുതിയ രാജേഷിനോട് ചോദിച്ചു
"ഹേ ഞാൻ കണ്ടിട്ടില്ല"അവൻ
"ആ എന്നാൽ വലിക്കും ഞാൻ കണ്ടിട്ടുണ്ട് ..സിഗരറ്റ് വലിച്ചു കൊണ്ട് പ്രവേശിക്കുന്ന ഡോക്ടർ ...നീ എഴുതി ചേർത്തേ....
"ആ എന്നാൽ വലിക്കും ഞാൻ കണ്ടിട്ടുണ്ട് ..സിഗരറ്റ് വലിച്ചു കൊണ്ട് പ്രവേശിക്കുന്ന ഡോക്ടർ ...നീ എഴുതി ചേർത്തേ....
വേണോ?"
"ഞാൻ അഭിനയിക്കണേൽ മതി"ഞാൻ കൂസലില്ലാതെ പറഞ്ഞൂ.
പ്രധാന നടന് തിരക്കഥയിൽ കൈ വെക്കാം കുഴപ്പമില്ല...കഥയുടെ നല്ലതിന് വേണ്ടിയല്ലേ?അല്ലെ?
"അച്ഛാ ഒരു സിഗരറ്റ് വേണം"
അത്താഴ സമയത്തുഞാൻ പറഞ്ഞു
അച്ഛൻ ഞെട്ടി
അത്താഴ സമയത്തുഞാൻ പറഞ്ഞു
അച്ഛൻ ഞെട്ടി
"നാടകത്തിനു വേണ്ടീട്ടാ രണ്ടെണ്ണം വേണം ഇല്ലേ ചേച്ചി?"അനിയൻ
"ആ രംഗം വേണ്ട"അച്ഛൻ
"അയ്യോ അത് ഇമ്പോര്ടന്റ്റ് ആണ് ആരംഗം ക്ളൈമാക്സ് ആണ് അച്ഛാ പ്ളീസ് അച്ഛാ"
ഒടുവിൽ അച്ഛൻ വഴങ്ങി "ചുണ്ടിൽ വെച്ചാൽ മതി വലിക്കരുത് "കർശന നിർദേശം
ഒടുവിൽ അച്ഛൻ വഴങ്ങി "ചുണ്ടിൽ വെച്ചാൽ മതി വലിക്കരുത് "കർശന നിർദേശം
"ഹെയ്യ് ശേ ഞാൻ വലിക്കുമോ ചുണ്ടൊക്കെ കറുത്ത് പോവില്ലേ?ഞാൻ
"ചേച്ചിക്ക് പേടിയാ അച്ഛാ ...ഈ രംഗം വേണ്ടാന്ന് 100 തവണ പറഞ്ഞതാ
അനിയൻ
അനിയൻ
"ഓവർ ആക്കാതെടാ" ഞാൻ കണ്ണുരുട്ടി
എന്തായാലും സംഭവം സക്സസ് രണ്ടു സിഗരറ്റ് കിട്ടി ...ഒരു ട്രയൽ നോക്കണല്ലോ ...
വീട്ടിൽ ആരുമില്ല നല്ല സമയം ഞാനും അനിയനും അടുക്കളയിൽ കടന്നു തീപ്പെട്ടി തപ്പിയെടുത്തു...കാര്യത്തോട് അടുത്തപ്പോൾ അവനതു പേടി.
സിഗരറ്റ് കൊളുത്തി ചുണ്ടിൽ വെച്ച് വലിച്ചത് മാത്രമേ ഓര്മയുള്ളു..
ഒരു അഗ്നിപർവതം പൊട്ടിയപോലൊരു ഫീൽ
പുക മൂക്കിൽകൂടി വായിൽ കൂടിം ചെവിയിൽ കൂടിം വന്നെന്ന എന്റെ ഒരിത്
കണ്ണും കാണുന്നില്ല ശ്വസോമില്ല ചുമച്ചു ചുമച്ചു നിലത്തിരുന്നു അനിയൻ പേടിച്ചരണ്ട് നിൽപ്പാണ്..അവന്റെ കണ്ണിൽ ഇപ്പൊ ഞാൻ ചത്ത് പോകുമോ എന്ന പേടി കാണാം.
തള്ളിയ കൃഷ്ണമണിയൊക്കെ അകത്തൊട്ടാക്കി ഒരു വിധം എണീറ്റ് വെള്ളം കുടിച്ചു
"ഇത് നമുക്കു പറ്റിയ പണി അല്ല" ഞാൻ വിക്കി വിക്കി പറഞ്ഞു
"ചേച്ചി ഇപ്പൊ ചത്തേനെ"അവൻ
സിഗരറ്റ് വലിക്കുന്ന എല്ലാവരും എന്റെ കണ്ണിൽ വീരനായകന്മാരായതു അന്ന് മുതലാണ്..പരാജയപ്പെട്ട ആ ഉദ്യമത്തിന്ശേഷം സിഗരറ്റ് .ബീഡി എന്നിവയെ ആരാധനയോടെ അകന്നു നിന്ന് വീക്ഷിക്കുക മാത്രമേ ചെയ്തിട്ടുള്ളു
ഞാൻ മാത്രമല്ല അനിയനും ....അങ്ങനെ ഒരു ഗുണമുണ്ടായി.ഇനി എന്റെ കൂട്ടുകാരായ നല്ലവരായ പുരുഷകേസരികളോട് ഒരു ചോദ്യം"
ഞാൻ മാത്രമല്ല അനിയനും ....അങ്ങനെ ഒരു ഗുണമുണ്ടായി.ഇനി എന്റെ കൂട്ടുകാരായ നല്ലവരായ പുരുഷകേസരികളോട് ഒരു ചോദ്യം"
"നിങ്ങൾ എങ്ങനെയാണു ഈ പുക വലയമാക്കി വിടുന്നത്?"
ഈ ചോദ്യം വീട്ടിൽ ചോദിക്കാൻ പറ്റില്ല ..ചേട്ടൻ വലിക്കില്ല.
ആകയാൽ ഉത്തരം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം അമ്മൂസ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക