വിണ്ണിൽ നിന്നിറങ്ങി വന്ന ചന്ദ്രൻ (കഥ)
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
"Good Night..Sweet dreams അനു മോളേ.. "
"Thank you Sai...ഉറങ്ങിയില്ലേ ഇതുവരെ ?"
"ഭയങ്കരമായി ഉറക്കം വരുന്നു. നിന്നോട് Good Night പറയാതെ ഉറങ്ങുന്നത് ശരിയല്ലല്ലോ.. "
"Thank You Dear...Sai...U are really sweet.."
"OK...മോളേ എന്നാ വേഗം ഉറങ്ങിക്കോ... ഞാനും ഉറങ്ങട്ടെ.. Zzzzz Zzzz"
തുറന്നിട്ട ജനലിനരികിൽ കട്ടിലിൽ കിടന്നു കൊണ്ട് അവൻ പിന്നെയും ഒരുപാട് മെസ്സേജുകൾ അയച്ചു. പ്രണയവും മധുരവും കലർന്ന വാചകങ്ങൾ... ഹൃദയ രക്തം കൊണ്ടെഴുതിയ
കിളി മൊഴികൾ മറുപടിയായി ഒഴുകിയെത്തിക്കൊണ്ടിരുന്നു.മണിക്കൂറുകൾ
കടന്നു പോയി.
കിളി മൊഴികൾ മറുപടിയായി ഒഴുകിയെത്തിക്കൊണ്ടിരുന്നു.മണിക്കൂറുകൾ
കടന്നു പോയി.
"എടാ നീ ഉറങ്ങിയില്ലേ ഇതുവരെ... ഭയങ്കരമായി ഉറക്കം വരുന്നു... വീഴാൻ പോകുന്നു എന്നൊക്കെ പറഞ്ഞിട്ട്... "
ആദ്യം message അയച്ച അനു മോളാണ്.
ഈ ജന്തു ഇതു വരെ ഉറങ്ങിയില്ലേ. അവൻ പിറുപിറുത്തു.
ഈ ജന്തു ഇതു വരെ ഉറങ്ങിയില്ലേ. അവൻ പിറുപിറുത്തു.
"...ഓ അനൂ... ഞാൻ net off ആക്കാൻ മറന്നതാണ്. Notification ടോൺ കേട്ടു ഞെട്ടി ഉണർന്നതാണ്.. "
"എനിക്കറിഞ്ഞു കൂടേ നിന്നെ ..ആരുമായിട്ടാ സൊള്ളിക്കൊണ്ടിരിക്കുന്നത്.. . "
" കാർമേഘങ്ങൾക്കിടയിൽ നിന്ന് എത്തി നോക്കുന്ന ശശികലയെ സാക്ഷിയാക്കി ഞാൻ പറയുന്നു... എന്റെ പ്രണയം സത്യമുളളതാണ്...നിന്നോട് മാത്രമുള്ളതാണ് "
"യ്യോ... ചുമ്മാ പറഞ്ഞതാ... എനിക്കു നിന്നെ വിശ്വാസമാണ്... "
എന്നാൽ ഉറങ്ങിക്കോ...കാലത്ത് എനിക്കു നേരത്തെ എണീക്കണം..
മുറിയിൽ പെട്ടെന്നൊരു വെളിച്ചം നിറഞ്ഞു. ജനലിലൂടെ ഒരു പ്രകാശ ഗോളം ഊർന്നിറങ്ങി. ഭയന്നു വിറക്കുന്ന അവനു മുന്നിൽ ആ ഗോളം വന്നു നിന്നു. അതിനുള്ളിൽ രണ്ടു ദേവരൂപങ്ങൾ തെളിഞ്ഞു വന്നു.
"ആ... രാ... "
തൊണ്ടയിൽ നിന്നു ശബ്ദം പുറത്തു വരുന്നില്ല. വല്ലാത്ത ദാഹം.
"നാം ചന്ദ്ര ദേവനാണ്... "
"ച ന്ദ്ര ദേവ... നോ.. ഈ വാളും പിടിച്ചു നിൽക്കുന്നതാരാണ് ചന്ദ്ര ദേവാ.. "
"ഇതു നമ്മുടെ അംഗ രക്ഷകനാണ്.ചന്ദ്ര കാന്തൻ "
"ഇവിടെ... എ...എന്തിനാ... വ..വന്ന..ത്... "
"ചോദ്യങ്ങൾ നാം ചോദിക്കാം... നീ മറുപടി പറഞ്ഞാൽ മതി "
അംഗ രക്ഷകൻ വാൾ ഒന്നുലച്ചു. അതിന്റെ മൂർച്ചയേറിയ വായ്ത്തലപ്പ് മിന്നിത്തിളങ്ങി.
"നിനക്ക് എത്ര id ഉണ്ട് facebook ൽ "
"അത്.. ര.. രണ്ടു എണ്ണം "
"ഉം... സത്യമാണോ "
'രണ്ട് അല്ല...ന.. നാ.. ല്.. "
"ഉം... user name കൾ സ്വന്തം പേരാണോ ?"
"അല്ല... "
"ഫോട്ടോ.. യോ "
"ഹിന്ദി... തമിഴ് നടൻ മാരുടെയാണ്... "
"Net കണക്ഷൻ ഏതാണ് "
"അയൽപ്പക്കത്തെ വീട്ടിലെ wifi മോഷ്ടിക്കുകയാണ് "
"എത്ര friends ഉണ്ട് "
"അയ്യായിരം... "
"എത്ര പേരെ പ്രണയിക്കുന്നുണ്ട് ?"
"അനുവിനെ മാത്രം "
"അംഗ രക്ഷകാ... ആ വാൾ ഇങ്ങു തരൂ... "
" അയ്യോ... വേണ്ട ദേവാ... ആറ്.... ആറു പേരെ പ്രണയിക്കുന്നുണ്ട്.. "
"ഇതിൽ ആരെയെങ്കിലും നീ വിവാഹം ചെയ്യുമോ "
"ഇല്ല... "
" ങും... ഹും ... ഇല്ലേ... ?"
"അത് വീട്ടുകാർ.... "
"അപ്പോൾ നീ നമ്മുടെ പേരിൽ സത്യം ചെയ്തതോ.. "
"അത്..വെറുതെ..അവളെ വിശ്വസിപ്പിക്കാൻ.."
"ആരാണ് ഈ ശശികല "
"അങ്ങയുടെ പേരിന്റെ പര്യായം ആണ് "
"ഭൂമിയിൽ ആ പേരിൽ പ്രശസ്തരായവർ
ആരാണ് "
ആരാണ് "
"തമിൾ നാട്ടിലെ ഒരു രാഷ്ട്രീയ നേതാവ്.. "
""ഛെ...പാവപ്പെട്ട പെൺകുട്ടികളെ വഴിതെറ്റിക്കുന്ന
കള്ളനും ചതിയനുമാണിവൻ..
കൂടാതെ വൃത്തികെട്ട
രാഷ്ട്രീയക്കാരുടെ പേര് വിളിച്ചു ..അതും തമിൾ നാട്ടിലെ... നമ്മെ അപമാനിക്കുകയും ചെയ്തിരിക്കുന്നു..
ഇവനൊന്നും ഭൂമിയിൽ ജീവിക്കാൻ അർഹനല്ല..
അംഗ രക്ഷകാ ഇവന്റെ തല വെട്ടിക്കളയൂ... "
കള്ളനും ചതിയനുമാണിവൻ..
കൂടാതെ വൃത്തികെട്ട
രാഷ്ട്രീയക്കാരുടെ പേര് വിളിച്ചു ..അതും തമിൾ നാട്ടിലെ... നമ്മെ അപമാനിക്കുകയും ചെയ്തിരിക്കുന്നു..
ഇവനൊന്നും ഭൂമിയിൽ ജീവിക്കാൻ അർഹനല്ല..
അംഗ രക്ഷകാ ഇവന്റെ തല വെട്ടിക്കളയൂ... "
അംഗ രക്ഷകൻ വാളൂരി... വാൾ ഉയർന്നു താഴ്ന്നു.
--അയ്യോ.... അമ്മേ...
--മോനേ... സായീ... എന്താടാ... വാതിൽ തുറക്കെടാ... മോനേ...
വാതിലിൽ ചവിട്ടുന്ന ശബ്ദം... അവൻ കണ്ണു തുറന്നു... കഴുത്തിൽ വിരലുകളോടിച്ചു...
ങ്ങേ... കഴുത്ത് അവിടെ തന്നെ ഉണ്ടല്ലോ...
ങ്ങേ... കഴുത്ത് അവിടെ തന്നെ ഉണ്ടല്ലോ...
--എന്നെ ആരോ വാളുകൊണ്ട് വെട്ടാൻ നോക്കി അമ്മേ..
--ഇവിടെ വേറെ ആരു വരാൻ... മുറി പൂട്ടിയിരിക്കുകയല്ലേ... നീ സ്വപ്നം കണ്ടതാവും...
മേശപ്പുറത്തു കിടന്നിരുന്ന ബാഹു ബാഹു ബലിയുടെ DVD നോക്കിക്കൊണ്ട് അമ്മ പറഞ്ഞു.
--ഇതു പോലുള്ള സിനിമകൾ കണ്ടാൽ പേടി സ്വപ്നം കാണാണ്ടിരിക്ക്യോ...
--ഇതു പോലുള്ള സിനിമകൾ കണ്ടാൽ പേടി സ്വപ്നം കാണാണ്ടിരിക്ക്യോ...
അവൻ ചമ്മൽ മറയ്ക്കുവാനായി മുഖം തിരിച്ചു ജനലിലൂടെ പുറത്തേക്ക് നോക്കി. ആകാശത്തിൽ അപ്പോഴും
ചന്ദ്രബിംബം തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
--അയ്യോ...
ഭയന്നു കൊണ്ടവൻ കണ്ണുകൾ ഇറുകെയടച്ചു.
ചന്ദ്രബിംബം തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
--അയ്യോ...
ഭയന്നു കൊണ്ടവൻ കണ്ണുകൾ ഇറുകെയടച്ചു.
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
Sai Sankar
സായ് ശങ്കർ,തൃശൂർ
********=====*******=====*******
Sai Sankar
സായ് ശങ്കർ,തൃശൂർ
********=====*******=====*******

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക