സീനിയർ ആയതിന്റെ ഒരു പക്വതയൊന്നും അവനെ യവലേശം തൊട്ട് തീണ്ടിയിരുന്നില്ല, എങ്കിലും പിള്ളേരെ ഒന്ന് വിരട്ടി നിർത്തണം.....എന്നാലേ അവർകൊക്കെ ഒരു ബഹുമാനം കാണത്തുള്ളൂ...... മുണ്ടും മടക്കികുത്തി ഉള്ള മീശയും പിരിച്ചു രണ്ടു മൂന്നു കൂട്ടുകാരെയും കൂട്ടി അവൻ ഫിസിക്സിലെ ജൂനിയർ പിള്ളേരുടെ അടുത്തേക്ക് കയറിചെന്നു. ഒരു തലയ്ക്കൽ നിന്നും പരിചയപെട്ടു തുടങ്ങി. ഗൗരവം ഒട്ടും കൈവിടരുത്. പക്ഷെ എന്ത് ചെയ്യാം.......പിള്ളേര് തുരു തുരാന്ന് ചിരിയ്ക്കുന്നു. പലതരക്കാർ ഉണ്ട്. ചിലർ അങ്ങേയറ്റം സൗമ്യസ്വഭാവക്കാരും ശാന്തശീലരും ആണ്. മറ്റു ചിലർ ആകട്ടെ അഹങ്കാരത്തിന് കയ്യും കാലും വച്ചവർ........ അതിനിടയിലാണവൻ അവളെ കാണുന്നത്...... ഒരു നാട്ടിൻപുറത്തുകാരികുട്ടി..... നെറ്റിയിലൊരു ചന്തനകുറിയും മുടിയിലൊരു തുളസികതിരും വച്ചു സൗമ്യയായോരു കൊച്ച് .
ആവശ്യത്തിനു വിനയം ഒക്കെയുണ്ട്. പിന്നെ അവന്റെ ഒരു പെരുമാറ്റം കാരണം വളരെ പെട്ടന്നവർ കമ്പനി ആയി. നാളെ ഒരു പാട്ട് പാടി തരാം ന്ന് വാക്ക് തന്നാണവൾ വീട്ടിൽ പോയത്. ഇന്നും പതിവ് പോലെ കോളേജിൽ ചെന്നു. ഹാ മഹാ ഭാഗ്യം ഇന്നു ചെറിയ ഒരു സമരം കാരണം ക്ലാസില്ല. ഇന്നു മൊത്തം പിള്ളേരെയും പരിചയപെട്ടു തകർക്കണം എന്ന മോഹവുമായി ചെന്നപ്പോൾ പിള്ളേർ മൊത്തത്തിൽ വീട് വച്ചു പിടിച്ചിരിക്കുന്നു. പക്ഷെ ഫിസിക്സിലേ അവന്റെ പുതിയ കമ്പനിപട അവിടെ ഉണ്ട്. അവർ ഒരു അഞ്ചാറു പേരുണ്ട്. ഓരോർത്തർക്കും സീനിയർ ചേട്ടൻമാരും ചേച്ചിമാരും എട്ടിന്റെ പണി കൊടുക്കുന്നുണ്ട്.
എന്തോ അവർക്കൊക്കെ അവന്റെ പേര് അറിയാമായിരുന്നു. നമ്മുടെ നാട്ടിൻപുറത്തുകാരി കൊച് ഇന്നവന് പാട്ടൊക്കെ പാടി കൊടുത്തു. കൊള്ളാം.... പാട്ടും അവളെ പോൽ മനോഹരം.... അല്ലറ ചില്ലറ വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തനമൊക്കെ കയ്യിലിരിക്കുന്നത് കൊണ്ട് അന്നവൻ വൈകുന്നേരം വരെ ക്യാമ്പസിൽ ഉണ്ടായിരുന്നു....ഒരു മൂന്നു മണി ആയപ്പോൾ ഒരു അപരിചിതൻ നമ്മുടെ നാട്ടിൻപുറത്തുകാരിയോട് വന്നു സംസാരിക്കുന്നത് കണ്ടു,തിരക്കുകൾക്കിടയിൽ അവനതു കാര്യമാക്കിയില്ല...... പരിപാടികൾ ഒക്കെ കഴിഞ്ഞു ക്യാമ്പസിനുപുറത്ത് ഇറങ്ങിയതും മുന്നിൽ കണ്ടത് അവളെയാണ്....എന്നെ കണ്ടതും അവൾ എന്തോ ഒളിയ്ക്കാൻ ശ്രമിച്ചു..... ആ മുഖം ആകെ ചുവന്നിരുന്നു, കണ്ണ് കരഞ്ഞു കലങ്ങിയിരുന്നു. കൂടെ ആ അപരിചിതനും ഉണ്ട്. കാര്യങ്ങളുടെ കിടപ്പിൽ ഏകദേശം ഒരു ധാരണ ഉണ്ടായത് കൊണ്ട് നേരെ മുന്നോട്ട് വച്ചു പിടിച്ചു......ബാക്കി കമ്പനിപട ആകെ അവടെ ഇരിപ്പുണ്ട്..... രണ്ടേ രണ്ടു കാര്യമേ അവരോടു അവൻ ചോതിച്ചുള്ളൂ.......
"അത് അവൾടെ ആളാണോ ??" ഉത്തരം വന്നു "അതെ".
"എന്താ അവള്ടെ കണ്ണ് നിറഞ്ഞിരിക്കുന്നത് ??",
"ഏട്ടൻ ഭയങ്കര ചൂടൻ ആണ് അവളെ വഴക്ക് പറഞ്ഞു കാണും ".
അവരോടു അല്ലറ ചില്ലറ വർത്താനം പറഞ്ഞു ബസ്സിൽ കയറി വീട് പിടിച്ചു. ബസ്സിന്റെ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ ആ കുട്ടിയുടെ നിറഞ്ഞ കണ്ണുകൾ മാത്രമായിരുന്നു അവന്റെ മനസ്സിൽ നിറയെ.കൂടെ ഏട്ടൻ ഭയങ്കര ചൂടൻ ആണ് എന്ന കൂട്ടുകാരി കുട്ടിയുടെ ആ ഉത്തരവും.....
അവന്റെ മനസ്സിൽ പിന്നീടു താനേ തെളിഞ്ഞ് വന്നത് മറ്റൊരു മുഖമായിരുന്നു....... വർഷങ്ങൾക്ക് മുന്നേ മനസ്സിൽ നിന്നും മായ്ച്ചു കളയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു മുഖം....
അന്ന് സ്കൂൾ വിട്ടു അവൾക്കൊപ്പം നടന്നു വന്നതും റോഡിൽ വച്ചു അവൻ ദേഷ്യപെട്ട സമയം നിറഞ്ഞ ആ കണ്ണുകൾ...... ഒരനിയത്തി കുട്ടിയേന്നൊണം മുന്നിൽ കണ്ട ഒരു ജൂനിയർ പെൺകുട്ടിയുടെ നിറഞ്ഞ കണ്ണുകൾ അവനെ തന്റെ ഭൂതകാലത്തിലെക്ക് ഇത്രമേൽ തിരികെ നടത്തിച്ചിരിക്കുന്നു..... ആ കുട്ടിയുടെ നിറഞ്ഞ കണ്ണുകൾ അവനെ വല്ലാതെ വേട്ടയാടി. അന്ന് അവളും അവന്റെ കുത്തുവാക്കുകൾ കാരണം നടുറോഡിൽ മിഴി നിറഞ്ഞു നിന്നത് അവനെ വല്ലാതെ നോവിച്ചു. എന്നിട്ടും ആ പാവം ഒരിക്കൽ പോലും അവനോടു അകലം കാണിച്ചിട്ടില്ല. സ്നേഹിച്ചുകൊണ്ടേയിരുന്നു.... പിന്നീട് എപ്പോഴോ അവർ ഇരു ദിക്കിലേക്ക് ഒഴുകി തുടങ്ങി...... അവളുടെ ചിന്തകൾ ഏതൊരാണിനുംമെന്നപോലെ അവനിലും വേദനയുണ്ടാക്കി....
ബിജിത്ത്.വി
അച്ഛൻ, അമ്മ, ഏട്ടൻ ഇങ്ങനെ ഒരായിരം കാരണങ്ങൾ..... അന്നവ ഓരോന്നും അവനു ബാലിശമായി തോന്നി.... എന്നാൽ ഇന്നവൻ മനസിലാക്കുന്നു അവൾ കേവലം ഒരു കാമുകി മാത്രമല്ല...... ആ അച്ഛനും അമ്മയ്ക്കും ഒരു നല്ല മകളാണ്, ഒരേട്ടന്റെ പുന്നാര അനിയത്തി ആണ്, ഒരഛമ്മയുടെ പേരകുട്ടിയാണ്......ഒരു പ്രണയബന്തത്തിനപ്പുറം ഒരുപാട് രക്തബന്തങ്ങൾ ഉണ്ടവൾക്ക്......
പ്രായത്തിന്റെ പക്വത ചിന്തിക്കാൻ പഠിപ്പിച്ചപ്പോൾ കൈവന്ന വിവേകമായിരുക്കാം....
മനസ്സിൽ മൊട്ടിട്ടു തളിർത്ത പ്രണയത്തെ ഉറ്റവരുടെ സന്തോഷങ്ങൾക്കായി മനസ്സിൽ അടക്കിവച്ച ആ സ്ത്രീത്വതോട് എന്നും ബഹുമാനം മാത്രമേയുള്ളൂ.....
ജീവിതത്തിൽ എന്നെന്നും ഓർത്തിരിക്കാൻ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചതിന് എന്നും സ്നേഹമേയുള്ളൂ........

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക