
മോഷണത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭീകര വേർഷൻസ് കാണുന്നതിപ്പഴാ.....
ഗ്രൂപ്പുകളിൽ വ്യാപകമായ പോസ്റ്റ് മോഷണങ്ങൾ.. .. ഞാൻ കണ്ട ചില അനുഭവങ്ങൾ...
ഓൺലൈനിൽ ഉള്ളപ്പോൾ വരുന്ന എല്ലാ കഥകളും കവിതകളും ഒരുവിധം നന്നായി വായിക്കും.. ഇഷ്ടപ്പെട്ടവക്ക് കമന്റും ലൈക്കും കൊടുക്കും.. അവരുടെ പേരും ഓർത്തുവെക്കാറുണ്ട്... കുറച്ചു കഴിയുമ്പോഴേക്കും കാണാം അതിന്റെ ഇരട്ടസഹോദരി / സഹോദരൻ... ദോഷം പറയരുതല്ലോ... കഥയുടെ പേരൊക്കെ എഡിറ്റ് ചെയ്ത്, മായ്ച്ചിട്ടുണ്ടാവും ഫോട്ടോ ഉണ്ടെങ്കിൽ അത് എടുക്കില്ല text മാത്രം എടുക്കും... ഒന്ന് രൂപം മാറ്റണമല്ലോ ( ഒരു സിനിമയിൽ ഇന്നസെന്റ് പശുക്കച്ചവടക്കാരൻ റൊക്കി ആയി, മോഷ്ടിച്ച പശുവിന്റെ ദേഹത്തു കരി പുരട്ടിയ പോലെ ) ഒന്ന് മാറ്റിയിട്ടുണ്ടാവും....
ഇനി ഞാൻ കണ്ട ഒരു തമാശ...
ഒരു പോസ്റ്റ്... എഴുതിയിരിക്കുന്നത് ഒരു പുരുഷകേസരി... നല്ല മീശവെച്ച ഒരു ആറടിക്കാരൻ...
പോസ്റ്റ് : വിവാഹം കഴിഞ്ഞ നാൾ മുതൽ എനിക്കൊരു മോഹമുണ്ട്... എനിക്കൊരു പെൺകുഞ്ഞിനെ ഗർഭം ധരിക്കണം.. ഒമ്പതുമാസം അവളുടെ വരവിനായ് കാത്തിരിക്കണം.. അവളെ മുലപ്പാലൂട്ടി എനിക്ക് ഒരമ്മയുടെ നിർവൃതി അറിയണം..... ഞാൻ ഞെട്ടിപ്പോയി താഴെ വരെ സ്ക്രോൾ ചെയ്തു പോയി.... വല്ല കടപ്പാട് പോസ്റ്റ് ആണോ എന്നറിയാൻ.. നോക്കുമ്പോ അവസാനവരി സ്വപ്‌നങ്ങൾ സത്യമാവണേ എന്നാശിച്ചുകൊണ്ട്, മോഹിച്ചുകൊണ്ട്.... പ്രേമൻ കൊയിലാണ്ടി ( പേര് സാങ്കല്പികം.. അദ്ദേഹത്തിന്റെ പേര് ആണ് അവിടെ )
അപ്പഴേക്കും ഒരു കമന്റ്.. "ഇത് താങ്കളുടെ രചനയാണോ "? അതെ എന്ന് മറുപടി...
അപ്പഴേക്കും ഒരു കമന്റ്.. "ഇത് താങ്കളുടെ രചനയാണോ "? അതെ എന്ന് മറുപടി...
"ചേട്ടാ... പോസ്റ്റ് നന്നായി വായിച്ചു നോക്കിട്ട് കോപ്പി അടിക്കൂ... "
ചേട്ടനെങ്ങനെ ഗർഭം ധരിക്കാനും.. മുലയൂട്ടാനും കഴിയും ?
ഉടൻ പോസ്റ്റ് delete ചെയ്തു മുങ്ങിയ പുള്ളി പിന്നെ പൊങ്ങിയത് അടുത്ത ഗ്രൂപ്പിൽ...
മറ്റൊന്ന് :
ഒരു കഥ ഞാൻ വായിച്ചു കുറച്ചു കഴിഞ്ഞപ്പോൾ.. അതാ അടുത്ത കവലയിൽ അവന്റെ സയാമീസ് ഇരട്ട നിൽക്കുന്നു... സെയിം പോസ്റ്റ്... താഴെ സ്വന്തം പേര് വെച്ചിട്ടുണ്ട്... " കോപ്പി പേസ്റ്റ് ആണല്ലേ" എന്ന് കമന്റിട്ടു മുകളിലേക്ക് നോക്കിയ ഞാൻ കണ്ടത്....
ഒരു കഥ ഞാൻ വായിച്ചു കുറച്ചു കഴിഞ്ഞപ്പോൾ.. അതാ അടുത്ത കവലയിൽ അവന്റെ സയാമീസ് ഇരട്ട നിൽക്കുന്നു... സെയിം പോസ്റ്റ്... താഴെ സ്വന്തം പേര് വെച്ചിട്ടുണ്ട്... " കോപ്പി പേസ്റ്റ് ആണല്ലേ" എന്ന് കമന്റിട്ടു മുകളിലേക്ക് നോക്കിയ ഞാൻ കണ്ടത്....
ഭക്തിസീരിയലുകളിൽ ദൈവം പ്രത്യക്ഷപ്പെടുന്നത് പോലെ പെട്ടെന്നൊരു വരി പ്രത്യക്ഷപ്പെട്ടു...
"കടപ്പാട് : വാട്സാപ്പിന് "
ഞാൻ എനിക്ക് തോന്നിയതാവും എന്ന് വിചാരിച്ചപ്പോ മറ്റൊരാള് രംഗത്തു വന്നു.. ഈ കടപ്പാട് ഇപ്പൊ പെട്ടെന്ന് വന്നതാണല്ലോ എന്ന്... അത് സെയിം ഗ്രൂപ്പിൽ ഉള്ള പോസ്റ്റ് ആണെന്നൊക്കെ പറഞ്ഞു... അവരു ഫ്രണ്ട്സനെയൊക്കെ വിളിച്ചു കൂട്ടി എല്ലാരും കൂടി അവിടെ പൊങ്കാല... ഞാൻ പതുക്കെ മുങ്ങി...കുറച്ചു കഴിഞ്ഞപ്പോ അവന്റെ പോസ്റ്റും പോയി...
ഒരു ചേട്ടൻ ഒരു 28 വരി കവിത പോസ്റ്റിയിരിക്കുന്നു...എല്ലാവരുടേം അഭിനന്ദനത്തിനു നന്ദിയും ആശംസകളും.. ഞാനാണെഴുതിയതെന്ന എളിയ മറുപടിയും... പ്രൊഫൈൽ പിക് കണ്ടാൽ അറിയാം കവിതയുമായി ഒരു ബന്ധോമില്ല എന്ന്... ഞാൻ ഒരു കവിതയിലെ കടുകട്ടി വാക്കിന്റെ അർഥം ചോദിച്ചു... അപ്പൊ പറയാ വാട്സാപ്പ് ആണ് എന്ന്... ഉടൻ പോസ്റ്റ് delete ചെയ്ത് മുങ്ങി
അതിന്റെ ക്ഷീണം ഒന്ന് മാറിയപ്പോ ആള് ഒരു നീണ്ടകഥയുമായി വന്നു 15 Part.... 10 മിനിറ്റു കൂടുമ്പോ അടുത്ത പാർട്ട്.. കഥയുടെ പേര് വെറുതെ serch ചെയ്തപ്പോ വേറെ ഗ്രൂപ്പിൽ സെയിം സാധനം 15 ഭാഗം... ഒരു കൊല്ലം മുന്നേ വേറെ ആമ്പിള്ളേരെഴുതിയതാ...
മറ്റൊരു രസം... ഒരു ഗ്രൂപ്പിന്റെ കഥാമത്സരം ചൂടുപിടിച്ചു നടക്കുന്നു.. നാലഞ്ചു ഹിൻറ് വാചകങ്ങൾ തരും.. അതൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു കഥ എഴുതി പോസ്റ്റ് ചെയ്യണം.. സമയപരിധി ഉണ്ട്...ഓരോരുത്തരെ നമ്മൾ ചലഞ്ജ് ചെയ്യുകയാണ്.. നോക്കുമ്പോ എല്ലാരും വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് വെറൈറ്റി കഥകൾ പോസ്റ്റുന്നു... രസമായി തോന്നിയൊണ്ട് എല്ലാ കഥയും വായിച്ചു...
രണ്ടുദിവസം മുൻപ് ഒരു മാന്യ ദേഹം ഇതിലൊരു കഥ അടിച്ചു കൊണ്ടുപോയി കഥയുടെ tittle കളഞ്ഞിട്ട് സ്വന്തം വാളിലും ഗ്രൂപ്പിലും കൊണ്ടുപോയി പോസ്റ്റി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നു....ഒരു ജാഡയുമില്ല... ശരിക്കും അതാണ് ചാലഞ്ചു്...അതായത് അദ്ദേഹത്തിന് കൊടുക്കണം ആ മത്സരത്തിന്റെ സമ്മാനം എന്ന് തോന്നിപ്പോവും..
പിന്നെ രസകരമായ വസ്തുത എന്തെന്നാൽ ഇതൊക്കെ എഴുതി പോസ്റ്റുചെയ്യുന്ന ആൾക്ക് കിട്ടുന്നതിനേക്കാൾ അഭിനന്ദന വർഷം എന്തുകൊണ്ടോ ഈ പോസ്റ്റ് മോഷ്ടാവിനാണ് എന്നതാണ്.... ഒട്ടും അഹങ്കാരമില്ലാതെ എല്ലാ അഭിനന്ദനങ്ങളും ഏറ്റുവാങ്ങി വിനയകുനിയനായി നിൽക്കുന്നുണ്ടാവും കഥാ നായകൻ...
അഥവാ ആരെങ്കിലും കയ്യോടെ പിടിച്ചാൽ ഒരു പത്തൊമ്പതാം അടവിറക്കും... ഇത് വാട്സാപ്പിൽ വന്നതാ എന്ന്... വെറും പുളു... വാട്സാപ്പിൽ വന്നത് പിന്നെ എന്തും ആവാലോ എന്ന് ധ്വനി..
വാട്സാപ്പിന് എത്ര കടപ്പാട് കൊടുത്താലും എഴുതിയ ആൾക്ക് കൊടുക്കില്ല എന്ന് വാശി... വാട്ട്സാപ്പ് ഈ കടപ്പാടൊക്കെ എവിടെക്കോണ്ടോയ് സൂക്ഷിക്കുന്നോ എന്തോ ??
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക