
രാവിലെ കട തുറന്ന് പതിവുപോലെ പത്രത്തിൽ വെറുതെയൊന്നു കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പയ്യൻ കടയിൽ വന്നു.
മോന് എന്താണ് വേണ്ടത്?
ചേട്ടാ കൈനീട്ടം കിട്ടിയോന്ന് ആദ്യം അമ്മ ചോദിക്കാൻ പറഞ്ഞു. അവൻ പറഞ്ഞു.
നിനക്ക് എന്താ വേണ്ടത് മോനേ?
എനിക്ക് ഒരു നോട്ട് ബുക്ക് വാങ്ങാനാ. മഴ കാരണം അമ്മയ്ക്ക് കുറച്ച് ദിവസമായി പണിയൊന്നുമില്ലാന്ന് പറഞ്ഞു. അത് കാരണം പൈസാ പിന്നെ തരാം . ഞാൻ കുറച്ചു നേരം ഇവിടെ നിൽക്കാം. കൈനീട്ടം കിട്ടിയിട്ട് മതി. അവൻ വിക്കി വിക്കി ഒരു കണക്കിനു പറഞ്ഞു തീർത്തു.
അവൻ എന്നെ നോക്കി ചിരിച്ചു.വെറും ചിരിയല്ല. ആത്മാർത്ഥതയുള്ള ചിരി. കളങ്കമില്ലാത്ത ചിരി. വെറും മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന നാട്ടിൻ പുറത്തെ പല വീടുകളുടേയും പ്രതിനിധിയായിരുന്നു അവൻ.
ഞാൻ അവന് ഒരു നോട്ടുബുക്ക് എടുത്തു കൊടുത്തു.
അവൻ ചിരിച്ചു കൊണ്ട് ഓടി.
ഒരു ഒന്ന് ഒന്നൊര ഓട്ടം.
ഒലിച്ചിറങ്ങുന്ന മൂക്കും വലിഞ്ഞിറങ്ങുന്ന നിക്കറുമായി പിൻതിരിഞ്ഞ് ചിരിച്ചോണ്ട് ഓടുമ്പോൾ
അവന്റെ മുഖത്തെ സന്തോഷത്തിനു പകരം വയ്ക്കാൻ ഞാൻ വേറൊന്നും കണ്ടില്ല.
അവൻ ചിരിച്ചു കൊണ്ട് ഓടി.
ഒരു ഒന്ന് ഒന്നൊര ഓട്ടം.
ഒലിച്ചിറങ്ങുന്ന മൂക്കും വലിഞ്ഞിറങ്ങുന്ന നിക്കറുമായി പിൻതിരിഞ്ഞ് ചിരിച്ചോണ്ട് ഓടുമ്പോൾ
അവന്റെ മുഖത്തെ സന്തോഷത്തിനു പകരം വയ്ക്കാൻ ഞാൻ വേറൊന്നും കണ്ടില്ല.
ഇതാണ് അർഹത പെട്ടവന് സഹായം ലഭിക്കുമ്പോൾ ഉള്ള സന്തോഷം. സമൃദ്ധിയുടെ നിറവിൽ നിൽകുന്നവർക്ക് ഇന്ന് എന്ത് ലഭിച്ചാലും മുഖത്ത് ഒരു സന്തോഷവും ഇല്ല.വെറും ഒരു നിർവികാരത അത്ര മാത്രം.........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക