Slider

കുട്ടപ്പൻ ചേട്ടൻ

0


നാട്ടുകാരുടെ കണ്ണിലുണ്ണി..
സർവോപരി പരോപകാരി..
ആരെന്തു സഹായത്തിനു വിളിച്ചാലും അപ്പൊത്തന്നെ ഓടിയെത്തി വേണ്ടതു ചെയ്തു കൊടുക്കും..
അതുകൊണ്ടു തന്നെ കുട്ടപ്പൻ ചേട്ടനെപ്പറ്റി പറയുമ്പൊ എല്ലാവർക്കും നൂറു നാവായിരുന്നു ..
എവിടെയുണ്ടാവുമല്ലോ പാഷണത്തിൽ കൃമികളെന്ന പോലെ കുറെപ്പേർ..
കുട്ടപ്പൻ ചേട്ടനുമുണ്ടാരുന്നു ശത്രുക്കൾ..
തരം കിട്ടിയാൽ ചേട്ടനെ ഒതുക്കാനായാവർ തക്കംപാർത്തു നടന്നു..
ആയിടെയാണ് നാട്ടിലെ പണംപലിശക്കു കൊടുക്കുന്ന രാജമ്മ ചേച്ചിയുമായി നാട്ടുകാരിലാരോ ഉടക്കുണ്ടാക്കുന്നതും അതു പരിഹരിക്കാൻ കുട്ടപ്പൻ ചേട്ടനെത്തുന്നതും..
അന്നു രാത്രിതന്നെ രാജമ്മ ചേച്ചിയുടെ വീടാരോ ആക്രമിച്ചു സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയും രാജമ്മചേച്ചിയെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു..
അതോടേ സംശയത്തിന്റെ കണ്ണുകൾ കുട്ടപ്പൻ ചേട്ടന് നേരേ തിരിഞു..
ഉണ്ടാക്കിയെടുത്ത തെളിവുകളാണോ അതോ ദൗർഭാഗ്യമോ തെളിവുകളെല്ലാം കുട്ടപ്പൻ ചേട്ടനെതിരായിരുന്നു..
പൊലീസ് ചേട്ടനെ അറസ്റ്റ് ചെയ്തു..
പിന്നീടാണ് തമാശ..
അതുവരെ ഒതുങ്ങിക്കൂടിയിരുന്ന നപുംസകങ്ങളും ശകുനിമാരും മാളത്തിൽനിന്നു പുറത്തിറങ്ങിത്തുടങ്ങി..
കുട്ടപ്പൻ ചെറുപ്പം തൊട്ടെ മഹാ ചെറ്റയായിരുന്നുവെന്നും ഒരുവയസ്സുള്ളപ്പോ അച്ഛന്റെ താടിപിടിച്ചു വലിക്കാറുണ്ടായിരുന്നുവെന്നും കണ്ടുപിടിച്ചു ചിലർ..
കുളിക്കുമ്പോ ഒളിഞ് നോക്കിയതിനു കുട്ടപ്പനെ കൈകാര്യം ചെയ്തുവെന്നു പറഞ്ഞു വെറൊരുത്തൻ വന്നു..
വേറൊരു മഹാൻ പറഞ്ഞതു കുട്ടപ്പന് സ്കൂളിൽ പഠിക്കുന്നത് തൊട്ടെ മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ്..
കണ്ടില്ലേ കാലത്തിന്റെ പോക്കു..
ഇന്നലെവരെ എല്ലാവർക്കും മുന്നിലൂടെ നെഞ്ചുവിരിച്ചു നടന്നിരുന്ന സമയത്തു ഈ പറയുന്നവന്മാരുടെ അണ്ണാക്കിലെന്താ പഴമാരുന്നോ..
ഒരാൾവീണു കിടക്കുമ്പോ നെഞ്ചത്തു കേറിചവുട്ടാൻ ആർക്കും പറ്റും..
നേരെനിന്നു ചോദ്യം ചെയ്യുമ്പോഴാണ് ആണെന്ന വാക്കിനർത്ഥം ഉണ്ടാവുന്നത്.
○●
ഞാനുൾപ്പെടെയുള്ള മലയാളികളുടെ സ്വഭാവം പ്രത്യേകിച്ചു പറയേണ്ടതില്ല..
ഒരാളെ ആകാശത്തോളം ഉയർത്താനും അതിനെക്കാൾ വേഗത്തിൽ താഴേക്കു വലിച്ചിട്ടു അപമാനിക്കാനും നമ്മളെക്കഴിച്ചെ ലോകത്തു മറ്റാരുമുണ്ടാവുള്ളൂ..
ഇപ്പോഴത്തെ ചില കോലാഹലങ്ങൾ കാണുമ്പൊൾ തോന്നും നമ്മുടെ നാട്ടിൽ എല്ലാവരും സൽസ്വഭാവികളും ഒരു തെറ്റും ചെയ്യാത്തവരുമാണെന്നു..
ആരെയും ന്യായീകരിക്കാനോ വെള്ളപൂശാനോ ഒന്നുമല്ല ഇത്രയും പറഞ്ഞതു..
ചിലകാര്യങ്ങളിൽ നമുക്കുള്ള ഇരട്ടത്താപ്പും ഓന്തിനെപ്പോലെ നിറം മാറുന്ന സ്വഭാവവും കാണുമ്പൊൾ പറഞ്ഞു പോവുന്നതാണു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo