ഓർമ്മ വ്യാപാരി
___________________
___________________
അന്നോരുന്നാൾ ഗ്രാമത്തിന്റെ വിജനതയിൽ ഒരു പുതിയ വ്യാപാരി പ്രത്യക്ഷപ്പെട്ടു.
തലയിൽ വലിയ ഭാണ്ഡവും ചുമന്നു ഗ്രാമവീഥിയിലൂടെ അയ്യാൾ നടന്നു. അയ്യാളുടെ വേഷവും രീതികളും കാണുമ്പോൾ അയ്യാളൊരു പരമ്പരാഗത കച്ചവടക്കാരൻ അല്ലെന്നു പെട്ടന്ന് മനസ്സിലാകും.
ഏകദേശം അമ്പതു വയസ്സ് പ്രായം കാണും.
അയ്യാളുടെ വില്പന ചരക്ക് അരിയോ വസ്ത്രമോ അല്ല..! ഓർമ്മകൾ..തുടിക്കുന്ന ഓർമ്മകൾ.
അതിൽ സിംഹഭാഗവും കറുത്തതും നിറം കെട്ടതുമായിരുന്നു.
പ്രണയത്തിന്റെ , കാമത്തിന്റെ, നിഷേധത്തിന്റെ , പ്രതിഷേധത്തിന്റെ , ഒറ്റപ്പെടലിന്റെ ഇരുളടഞ്ഞ ഓർമ്മകൾ.
തിരക്കില്ലാത്ത ഗ്രാമവീഥിയിലൂടെ അയ്യാൾ നടന്നു.
തന്റെ തൊണ്ടപൊട്ടുമാറുറക്കെ അയ്യാൾ വിളിക്കുന്നുണ്ടായിരുന്നു.
"ഓർമ്മകൾ വേണോ ഓർമ്മകൾ...!"
"ഓർമ്മകൾ വേണോ ഓർമ്മകൾ...!"
പ്രതീക്ഷയോടെ അയ്യാൾ ഓരോ മുഖത്തേക്കും നോക്കി. ആരും അയ്യാളെ തിരിഞ്ഞു നോക്കിയില്ല.
"പ്രേമം എടുത്താൽ കാമം സൗജന്യം.
നിഷേധം എടുത്താൽ ഒറ്റപ്പെടൽ സൗജന്യം
വമ്പിച്ച ആദായ വില്പ്പന..വരുവിൻ വാങ്ങുവിൻ."
നിഷേധം എടുത്താൽ ഒറ്റപ്പെടൽ സൗജന്യം
വമ്പിച്ച ആദായ വില്പ്പന..വരുവിൻ വാങ്ങുവിൻ."
ദുഃഖത്തിന്റെ ദുർഗന്ധം വമിക്കുന്ന തന്റെ ഓർമ്മകൾക്ക് മുകളിൽ സന്തോഷത്തിന്റെ ലേപനം പുരട്ടാൻ അയ്യാൾ ഒരു വിഫല ശ്രമം നടത്തി. പക്ഷെ അയ്യാൾ ദയനീയമായി തോറ്റു പിന്മാറി.
ആരും അയ്യാളിൽ നിന്നും ഒന്നും വാങ്ങിയില്ല.
കിട്ടുന്ന വിലയ്ക്ക് ഓർമ്മകൾ വിൽക്കാൻ അയ്യാൾ കിണഞ്ഞു ശ്രമിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.
കിട്ടുന്ന വിലയ്ക്ക് ഓർമ്മകൾ വിൽക്കാൻ അയ്യാൾ കിണഞ്ഞു ശ്രമിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.
മുകളിൽ കത്തിജ്വലിക്കുന്ന സൂര്യനും
അകത്തു കത്തികയറുന്ന വിശപ്പും
ഒരടി നടക്കാൻ കഴിയാതെ അയ്യാൾ
പുഴയോരത്തെ മണൽത്തിട്ടയിൽ മലർന്നു വീണു.
അകത്തു കത്തികയറുന്ന വിശപ്പും
ഒരടി നടക്കാൻ കഴിയാതെ അയ്യാൾ
പുഴയോരത്തെ മണൽത്തിട്ടയിൽ മലർന്നു വീണു.
തൻറെ പക്കലുള്ള ഓർമ്മകളുടെ ഭാരമേറിയ ഭാണ്ഡക്കെട്ട് അയ്യാൾ പുഴയിലേക്ക് വലിച്ചെറിഞ്ഞു.
അയ്യാളുടെ വരണ്ട് ഉണങ്ങിയ ചുണ്ടുകൾ ഒരുതുള്ളി ദാഹജലത്തിനായ് കേണു.
വിശപ്പും ദാഹവും അയ്യാളുടെ ബോധത്തിന്റെ അവസാന വാതിലും കൊട്ടിയടയ്ക്കും മുൻപേ അയ്യാളുടെ കഴ്ച്ചപടലത്തിൽ ഒരു രൂപം കടന്നു വന്നു
താൻ ആ രൂപത്തിന്റെ മടിയിലാണെന്നയാൾ തിരിച്ചറിഞ്ഞു.
താൻ ആ രൂപത്തിന്റെ മടിയിലാണെന്നയാൾ തിരിച്ചറിഞ്ഞു.
" ആരാ...?"
അയ്യാൾ ഇടറിയ ശബ്ദത്തിൽ ചോദിച്ചു.
മറുപടി ഒരു പുഞ്ചിരിയിലൊതുക്കി ആ രൂപം അയ്യാളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. അയ്യാളുടെ വരണ്ടു പൊട്ടിയ ചുണ്ടിൽ മൂന്നു തുള്ളി മധുര തുള്ളികൾ വന്നു വീണു .
ആ തണുത്ത തുള്ളികൾ അയ്യാളുടെ തൊണ്ടക്കുഴിയിൽ ഇറങ്ങവേ അണയാറായ കണ്ണുകൾ തുറന്നയ്യാൾ ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കി.
തന്നിൽ നിന്നാ രൂപം ദൂരേക്ക്
നടന്നു പോകുന്നയാൾ കണ്ടൂ.
തന്നിൽ നിന്നാ രൂപം ദൂരേക്ക്
നടന്നു പോകുന്നയാൾ കണ്ടൂ.
പുഴയിൽ വലിച്ചെറിഞ്ഞ ഭാണ്ഡക്കെട്ടിൽ അയ്യാളുടെ അമ്മയുടെ ഓർമ്മകളും ഉണ്ടായിരുന്നു.
---------------------------------------------------------------
Vishnu.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക