Slider

വഴിത്താരകൾ

0

Image may contain: 1 person, beard and closeup

ക്ഷേത്രമൈതാനത്ത്
കിഴക്ക് ദർശനമായി
ഇരുട്ടിൽ ആകാശം നോക്കി നിന്നത്
എന്തിനെന്നറിയത്തില്ല
എവിടെ നിന്നോ
ഒരു ഉൽക്ക ആകാശത്തു പ്രത്യക്ഷപ്പെട്ടു
വലിയ പ്രകാശമായി അത് നേരേ മുന്നിലായി ഭൂമിയിൽ വീണ് ചിതറി
അപ്രത്യക്ഷമായി
ഇതിനായിരുന്നോ ഉലകം തിരിഞ്ഞ് ഈ രാത്രി ഇവിടെ എത്തിയത്
നരച്ച നീണ്ട താടിയിലേക്ക് വിരലുകൾ
കോർത്ത് ഊർന്നു വീണു
ആ മനുഷ്യൻ ചിന്തകളിൽ
പിന്നോട്ടു സഞ്ചരിച്ചു
യുവാവായ താൻ എങ്ങിനെയാണ് ആ ദേവീ ക്ഷേത്ര നടയിലെത്തിയത്
അങ്ങോട്ടൊരു യാത്ര ചിന്തിച്ചതേയില്ല .
മാറി മാറി എങ്ങോട്ടെന്നില്ലാതെ
തിരക്കില്ലാത്ത ബസുകളുടെ ജാലക
കാഴ്ചകളിൽ അലിഞ്ഞിരുന്നത്
മണിക്കൂറുകൾ ഒരു സ്ഥലത്ത്
ബസ് നിറുത്തിയതും
അറിയാതെ നോക്കിയതും
അറിയാതിറങ്ങിയതും
എങ്ങനെയോ........
ശരീരത്തിൽ എന്തോ പടരുന്നതറിഞ്ഞു
അസ്വസ്ഥതയോടെ പടിയിറങ്ങി.......
ആ രാത്രി അത്യപൂർവ്വ
ദർശന വിസ്ഫോടനം
മനോശരീരങ്ങൾ ഒന്നാകെ
പ്രകമ്പനം കൊണ്ടു
ഉണരുമ്പോഴേക്കും ഈ ലോക ബന്ധത്തിന്റ്റെ കണ്ണികളെ
ആരോ ദുർബ്ബലപ്പെടുത്തുന്നതറിഞ്ഞു
അതേ ആ രാത്രി അയാൾ
ഓർമ്മകൾക്കുള്ളിലേക്ക്
ചുരുങ്ങിപ്പോയി അതൊരു സഞ്ചാരത്തിന്റ്റെ പെരുവഴി വെട്ടലായി
പ്രപഞ്ചം അയാളെ നയിക്കാനും
അയാളൊരു അനുഗാമിയുമായി.......
ഞാൻ പതിയെ വീട്ടിൽ നിന്നും അമ്മ കാണാതെ വഴിയിലേക്ക് ഇറങ്ങി
തനിയെ എവിടേം പോകാൻ ഈ
അമ്മ സമ്മതിക്കില്ല എപ്പോഴും അമ്മേടെ ചുറ്റും നടന്നോണം എനിക്കത് ഇഷ്ടമാണ്
അഞ്ചാം ക്ളാസിൽ കയറുമ്പോൾ എല്ലായിടത്തും തനിയെ വിടാം എന്ന്
അമ്മ പറഞ്ഞിട്ടുണ്ട്
അമ്മ എപ്പഴും പറയും
അമ്മയ്ക്കു കുട്ടൻ മാത്രേ ഉള്ളൂ
എനിക്കിപ്പോൾ വെള്ളരിപ്പാടം
കാണണം അമ്മയോടു പറയാൻ പറ്റില്ല
നല്ല നുള്ളു വച്ചു തരും
പശു മാമേടെ കൂടെ പറമ്പിൽ നടന്നു കളിച്ചോണം വേറൊന്നും പറ്റില്ല
എനിക്കു വെള്ളരിപ്പാടം കാണണം
അമ്പല മൈതാനത്തുകൂടി ഞാൻ പതി
പുറകിലെ കുളത്തിനരികിലേക്കു നടന്നു
നല്ല രസം കുളം വെയിലുകൊണ്ട് തിളങ്ങി കളിക്കുന്നു
അരികിലൊരു ചെറിയ മലപോലെ
മണ്ണുമല പണ്ട് പണ്ട്
ഈ വല്യ കുളം ഉണ്ടാക്കിയവര്
മണ്ണ് കോരിയിട്ടതാണത്രേ
എന്തോരം വലുതാ....എന്നിട്ട്
പുല്ലാന്നീം കൊങ്ങിണിപ്പുവും നിറഞ്ഞ
പൊന്തക്കാട് ഞാനാദ്യം കാണുവാ
ഇങ്ങോട്ട് എന്നെ വിടത്തേയില്ല
ഈ മണ്ണ്മലയുടെ അപ്പുറത്താണ്
വെള്ളരിപ്പാടം
അമ്മേടെ കൂടെ ബസിൽ പോകുമ്പം
അക്കരെ കറങ്ങി വരുമ്പം ഞാൻ നോക്കി നിൽക്കും ചിലപ്പോൾ കാണാം
എന്തൊരു ഭംഗിയാ വെള്ളരിപ്പാടത്തിന്
പക്ഷേ അതിലേ പോകാനേ പറ്റില്ല
വഴിയിലിറങ്ങിയ കണ്ടാലേ എല്ലാരും
വഴക്കു പറയും
ഇന്നു ഉച്ച സമയായത് കൊണ്ട്
ഇവിടെങ്ങും ആരുമില്ല
മണ്ണുമല അരിഞ്ഞിറക്കി ഉണ്ടാക്കിയതാന്നാ പറയുന്നെ
ഇവിടുത്തെ ഗുഹ തൊണ്ട്
ഞാൻ പതിയെ ഗുഹ തോണ്ടിലേക്ക് എത്തി നോക്കി കുഞ്ഞു വെട്ടം മാത്രം
സന്ധ്യ ആകാറായപോലെ
കുറച്ചു നടന്നുകയറിക്കഴിഞ്ഞപ്പോഴേ
എന്നെ വിറയ്ക്കാൻ തുടങ്ങി
മുന്നോട്ടു നോക്കി അപ്പുറം കാണത്തില്ല
പുറകോട്ടു നോക്കി അവിടോം കാണത്തില്ല പേടിയോടെ
ഞാൻ മുകളിലേക്ക് നോക്കി
ആകാശം ഒരു വരപോലെ വെള്ള നിറത്തിൽ
ഗള് ഗള് ഗള് ഗള് ....... വെള്ളത്തിന്റ്റെ
ഒച്ച കേൾക്കാം ഞാൻ ചെവിയോർത്തു
അടിയിൽ അള്ളത്തോട് ഉണ്ടത്രേ
കാല് ഇറങ്ങിപ്പോകുന്ന കുഴികൾ
ഞാൻ സൂക്ഷിച്ചു നോക്കി
ഇഷ്ടം പോലെ കുഞ്ഞുമീനുകൾ ഓരോ
കുഴിയിലും തുള്ളി തുള്ളി നിൽക്കുന്നു
എന്തോ ചെറിയൊരു ശബ്ദം
മീനുകളിൽ നിന്നും ഞാൻ നോട്ടം മാറ്റി
എന്റ്റെ പേടി കുറഞ്ഞു വന്നു
വലിയൊരു പൊത്ത്
എന്തോ അനങ്ങുന്നു
സ്വർണ്ണ നിറം .....ചന്ദന നിറം
ചന്ദനവും സ്വർണ്ണവും ചേർന്നപോലെ
തിളങ്ങുന്നു
ഞാനവിടെ കുന്തൻ കാലിലിരുന്നു സൂക്ഷിച്ചു നോക്കിയപ്പോൾ
അത് പതിയെ എണീറ്റു വന്നു
ചെറിയൊരു പാമ്പ്
അത് മുഖം എന്റ്റെ നേരേ
വിരിച്ചുപിടിച്ചു
എന്നെ നോക്കുന്ന പോലെ
ഞാനും അത്ഭുതത്തോടെ
അങ്ങനെ നോക്കിയിരുന്നു.....
പിന്നെ അത് പതിയെ വട്ടം ചുറ്റി
താണ് തല എന്റ്റെ നേരേ വച്ച് കിടന്നു
നോക്കി നോക്കിയിരിക്കെ
എനിക്കു ഭയങ്കര പേടി വന്നു
ഞാൻ വേഗം നടന്നു
വയലിലെത്തി
ഹായ് ....വെള്ളരി പ്പാടം
അപ്പോഴാണ് ഞാൻ കണ്ടത്
പാടത്ത് പണിതുകൊണ്ടിരുന്ന
ചേച്ചിമാരെല്ലാം
കുഞ്ഞേ......എന്ന് നിലവിളിച്ചു
കരഞ്ഞുകൊണ്ട് എന്റ്റെ അടുത്തേക്ക്
ഓടിവരുന്നു അവര് വന്നപാടെ
എന്നെ എടുത്ത് എന്തൊക്കെയോ
ചെയ്തു ഞാൻ എന്താന്നറിയാതെ
നോക്കിയിരിക്കെ
എന്നെയും എടുത്ത് എല്ലാരും കൂടി
വീട്ടിൽ കൊണ്ടാക്കി
വഴിയിലൂടെ വന്ന അമ്മച്ചിമാരും
എന്റ്റെ പിന്നാലെ കുടി
എല്ലാർക്കും എന്തു പറ്റി
ഞാനോർത്തുനോക്കി
ഒന്നും മനസ്സിലായില്ല
വീട്ടിലെത്തിയതും ഞാൻ
അമ്മേടെ ദേഹത്തു പോയി ചുറ്റിനിന്നു
ആരോ അമ്മയുടെ ചെവിയിൽ
എന്തോ പറഞ്ഞതും
അമ്മ പോട്ടിക്കരഞ്ഞ് എന്നെ
എടുത്ത് നിലവിളിച്ച്
ഉമ്മ വയ്ക്കാൻ തുടങ്ങി
എനിക്കു വല്ലാതെ ചൂടെടുക്കാനും
വിറയ്ക്കാനും തുടങ്ങുന്നത്
ഞാനറിഞ്ഞു
പതിയെ പതിയെ
ആളുകൾ മാഞ്ഞുപോയി
........................കുട്ടാ.. ...കുട്ടാ
ഞാൻ കണ്ണ് തുറന്ന്
അമ്മയെ നോക്കി
ചുറ്റും അമ്മാവന്മാരും
മലബാറിലെ ചിറ്റേം എല്ലാരും
മുമ്പേ മാഞ്ഞുപോയ ചേച്ചിമാരെവിടെ
ഞാൻ....ചുറ്റും നോക്കി
എന്റ്റെ..വെള്ളരിപ്പാടം .
VG .വാസ്സൻ .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo