
പ്രതീക്ഷയുടെ ആ വളവു തിരിഞ്ഞ്
ബസിപ്പോൾ വന്നു നിൽക്കും ..
ഒരു കരിയില പൊലെ
കയറിയിരിക്കും ....
പിറകോട്ടോടുന്ന കാഴ്ചയിലേക്ക്
മനസ് തിരിക്കും ..
ഓർമയുടെ കടലാഴങ്ങളിലേക്ക്
മുടിയിഴകളെ പൊലെ ..
പാറിപ്പറക്കണം ...
ബസിപ്പോൾ വന്നു നിൽക്കും ..
ഒരു കരിയില പൊലെ
കയറിയിരിക്കും ....
പിറകോട്ടോടുന്ന കാഴ്ചയിലേക്ക്
മനസ് തിരിക്കും ..
ഓർമയുടെ കടലാഴങ്ങളിലേക്ക്
മുടിയിഴകളെ പൊലെ ..
പാറിപ്പറക്കണം ...
എന്റേത് മാത്രമായ സ്റ്റോപ്പിൽ
എനിക്കിറങ്ങണം ...
കൂടണയാൻ ഇത്തിരി ദൂരം
നടക്കണം ...
സന്ധ്യ മയങ്ങിയ വെളിച്ചത്തിലേക്ക് അയാൾ
വാതിൽ തുറയ്ക്കണം ...
,,എന്തേടീ.. വൈകിയോ ,, എന്ന ചോദ്യത്തിന് ...
ഒരു പുഞ്ചിരി കൊടുക്കണം ..
കെട്ടിപ്പിടിച്ചു മുഖത്തേക്ക്
നോക്കുന്ന വാത്സല്യങ്ങൾക്ക്
ഒരോ മുത്തം കൊടുക്കണം...
മിണ്ടാതെ ഇറങ്ങിപ്പോവുമ്പോൾ
പരിഭവിച്ച പാത്രങ്ങൾക്ക്
കല പിലയാൽ ഒരു സദ്യയൊരുക്കണം ...
എനിക്ക് എന്നെ തന്നെ
കിടത്തി ഉറക്കണം .....
എനിക്കിറങ്ങണം ...
കൂടണയാൻ ഇത്തിരി ദൂരം
നടക്കണം ...
സന്ധ്യ മയങ്ങിയ വെളിച്ചത്തിലേക്ക് അയാൾ
വാതിൽ തുറയ്ക്കണം ...
,,എന്തേടീ.. വൈകിയോ ,, എന്ന ചോദ്യത്തിന് ...
ഒരു പുഞ്ചിരി കൊടുക്കണം ..
കെട്ടിപ്പിടിച്ചു മുഖത്തേക്ക്
നോക്കുന്ന വാത്സല്യങ്ങൾക്ക്
ഒരോ മുത്തം കൊടുക്കണം...
മിണ്ടാതെ ഇറങ്ങിപ്പോവുമ്പോൾ
പരിഭവിച്ച പാത്രങ്ങൾക്ക്
കല പിലയാൽ ഒരു സദ്യയൊരുക്കണം ...
എനിക്ക് എന്നെ തന്നെ
കിടത്തി ഉറക്കണം .....
പ്രത്യാശയുടെ വഴിക്കണ്ണുകൾ
വെട്ടിച്ച് .. വെട്ടിച്ച് ..
വാച്ചിലെ നേരം നോക്കി
ജീവിത നേരം പോയി...
തല ചൊറിഞ്ഞ് നരച്ചിട്ടും ...
ആ ബസ് ഇനിയും വന്നില്ലല്ലോ
എന്റെ ദൈവമേ ..,,...
വെട്ടിച്ച് .. വെട്ടിച്ച് ..
വാച്ചിലെ നേരം നോക്കി
ജീവിത നേരം പോയി...
തല ചൊറിഞ്ഞ് നരച്ചിട്ടും ...
ആ ബസ് ഇനിയും വന്നില്ലല്ലോ
എന്റെ ദൈവമേ ..,,...
സിദ്ദിഖ് മച്ചിങ്ങൽ ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക