കേൾക്കുമ്പോ തന്നെ വാത്സല്യത്തോടെ ചേർത്തു പിടിക്കാൻ
തോന്നുന്നൊരു വാക്കു...
തോന്നുന്നൊരു വാക്കു...
പെങ്ങൾ ചേച്ചിയായിട്ടാണേൽ അമ്മയുടെ പ്രതിരൂപമാണെന്നു തോന്നിപ്പോവും..
അധികാര ഭാവത്തിലുള്ള ശാസന...
സ്‌നേഹപൂർണമായ കരുതലോടെയുള്ള ഉപദേശ നിർദ്ദേശങ്ങൾ..
വാത്സല്യത്തോടെയുള്ള പരിഭവം പറച്ചിലുകൾ...
ആ ഓർമകൾ പോലും കണ്ണു നനയിച്ചേക്കാം ചിലപ്പോഴൊക്കേം..
ഒരേ പ്രായത്തിലുള്ളതാണേൽ എടാന്നേ വിളിക്കുള്ളൂ...
ആങ്ങളക്കൊരു കൂട്ടുകാരിയുണ്ടെന്നു അറിയുന്നത് പോലും അവളിലെ കുശുമ്പിയെ വിളിച്ചുണർത്തും...
അവളറിയാതെ ഒരു ചുവടു പോലും മുന്നോട്ടു വെക്കരുതെന്ന ഉഗ്രശാസനം നൽകും...
പരിഭവത്തേക്കാളേറെ പിണങ്ങാനാവും ഇഷ്ടം...
പിറകേ നടന്നു പിണക്കം മാറ്റുമ്പോ ആ മുഖത്തുണ്ടാവുന്ന തിളക്കം കണ്ടു നിലാവു പോലും നാണിച്ചു പോവും...
കുഞ്ഞു കാര്യങ്ങൾ പോലും വലിയ സംഭവങ്ങളായി മാറുമെന്നറിയുക സമപ്രായത്തിലൊരു പെങ്ങളുണ്ടാവുമ്പോഴാണ്..
പെങ്ങളൊരു അനിയത്തിക്കുട്ടിയായാൽ ജീവിതത്തിനൊരു
ഗമയൊക്കെ ഉണ്ടാകും...
ഗമയൊക്കെ ഉണ്ടാകും...
കരുതലിന്റെ നോട്ടങ്ങൾ കൊണ്ടവൾക്കു സംരക്ഷണ വലയമേകും..
ഒന്നു പിണങ്ങി നിക്കാന്നു വെച്ചാൽ പോലും സമ്മതിക്കുകേല..
ഏട്ടാ ന്നു വിളിച്ചു പിറകേ നടന്നു സ്വൈര്യം കെടുത്തും..
ഏട്ടാ ന്നു വിളിച്ചു പിറകേ നടന്നു സ്വൈര്യം കെടുത്തും..
എന്തേലും കാര്യമാവശ്യപ്പെടുമ്പോ ഏട്ടന്റെ അധികാര ഭാവത്തോടെ ഉപദേശ നിർദ്ദേശങ്ങൾ കൊടുക്കുമ്പോഴാണ് കുഞ്ഞു പെങ്ങളുണ്ടാവുന്നതിന്റെ സുഖമറിയുക..
തന്നോടുള്ളതിനേക്കാൾ സ്നേഹം മറ്റാരോടോ ഉണ്ടെന്നറിയുമ്പോ ആ നക്ഷത്രക്കണ്ണുകൾ നിറഞ്ഞു തുളുമ്പിയെന്നു വരും..
കുഞ്ഞു വായിലെ വലിയ വർത്തമാനം കേക്കുമ്പോ അറിയാതെ പുഞ്ചിരിക്കും...
കുപ്പിവളക്കിലുക്കം പോലുള്ള ചിരിപോലും മനസ്സിലൊരു വസന്തം തീർക്കും..
കാണാമറയത്തായാലും നേർക്കാഴ്ചകൾക്കു മുന്നിലായാലും കൂട്ടിനൊരു ആങ്ങളയുണ്ടെന്നുള്ള തോന്നൽ മതി പെങ്ങളൂട്ടിക്ക് ഏത് പ്രതിസന്ധിയെയും നേരിടാൻ..
ആങ്ങളയെന്ന വാക്കു രക്തബന്ധം കൊണ്ടുണ്ടാവുന്ന വെറുമൊരു ഓർമ്മപ്പെടുത്തലല്ല..
മറിച്ച് വലിയൊരു ഉത്തരവാദിത്വമാണ്..
മറിച്ച് വലിയൊരു ഉത്തരവാദിത്വമാണ്..
കൂടെപ്പിറക്കാതെ പോയ ഒരുപാടു പെങ്ങന്മാർക്ക് സമൂഹത്തിൽ അന്തസ്സോടെ അഭിമാനത്തോടെ തലയുയർത്തി നടക്കാൻ.
By rayan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക