
ദൈവം എന്നൊരു വാക്ക് ഞാൻ കേട്ടു.....
ദൈവമെന്നൊരു പേരുകാരനെ എവിടെയും കണ്ടില്ല......
ദൈവമെന്നൊരു പേരുകാരനെ എവിടെയും കണ്ടില്ല......
വിജയൻ എന്നൊരു പേരുകാരനെ ഞാനറിഞ്ഞു.....
സ്വപത്നിയുടെ ഉടുവസ്ത്രം ഭ്രാതൃ തുല്ല്യനൊരുവനാൽ പൊതുസഭയിൽ ഉരിയുന്ന മാത്രയിൽ കുമ്പിട്ടിരിക്കുന്ന ശിരസ്സുകളിലൊന്നായി വില്ലാളിവീരനെന്ന പരാജയനെ........
അവിടെ തുടങ്ങിയിരിക്കാം..... അർത്ഥമില്ലാ...പേരുകളുടെ ശിരസ്സുകൾ താഴുവാൻ......
കണ്ടു ഞാൻ അമരൻ എന്നൊരു നാമധാരിയെ.... ശവമഞ്ചത്തിലേറിയവൻ പോകുന്ന പാതയിൽ....
സീത എന്നൊരു പേരുകാരിയെ കണ്ടു....
തൻ മാംസക്കച്ചവടവിലപേശലിനിടയിൽ....
തൻ മാംസക്കച്ചവടവിലപേശലിനിടയിൽ....
കണ്ടു ദാസനെന്നൊരു നാമമുള്ളവനെ..... ഭരണചക്രത്തിൻ തലപ്പത്തൊരു രാജാവിനെ പോലെ....
ധനലക്ഷ്മിയെ കണ്ടു.....
പട്ടിണിക്കൂടാര കുടിലിനുള്ളിൽ....
പട്ടിണിക്കൂടാര കുടിലിനുള്ളിൽ....
ധർമ്മനെന്നൊരു പേരുകാരനെ കണ്ടു....
യാചകനു നേരെയുയർത്തിയ തൻ കാലുമായി....
യാചകനു നേരെയുയർത്തിയ തൻ കാലുമായി....
കണ്ടു....ശ്രീരാമനെ.....
കള്ളുഷാപ്പിലും....വ്യഭിചാരശാലയിലും.....
കള്ളുഷാപ്പിലും....വ്യഭിചാരശാലയിലും.....
സത്യവാൻ എന്ന പേരുകാരനെ കണ്ടു....
ഇരുമ്പഴികൾക്കുള്ളിലൊരു മോഷ്ടാവിന്റെ കണ്ണുകളുമായി.......
ഇരുമ്പഴികൾക്കുള്ളിലൊരു മോഷ്ടാവിന്റെ കണ്ണുകളുമായി.......
ശക്തിധരനെ കണ്ടു....
ഒരു തുള്ളി വെള്ളത്തിനായി അന്യന്റെ കാരുണ്യത്തിനായി തുറന്ന വായുമായൊരു കിടക്കയിൽ....
ഒരു തുള്ളി വെള്ളത്തിനായി അന്യന്റെ കാരുണ്യത്തിനായി തുറന്ന വായുമായൊരു കിടക്കയിൽ....
മാർക്കണ്ഠേയൻ എന്നൊരു നാമധാരിയെ കണ്ടു രണ്ടടി നീളമുള്ളൊരാ ശവപ്പെട്ടിക്കുള്ളിലായി....
കണ്ടു.. സാവിത്രിയെയും ശിലാവതിമാരെയും....
പതിയെ കൊന്നതിനാൽ പല പല പ്രതിക്കൂടുകളിലായി.....
പതിയെ കൊന്നതിനാൽ പല പല പ്രതിക്കൂടുകളിലായി.....
ദിനംതോറും ഇനിയുമിങ്ങനെ എത്ര പേരുകൾ കേൾക്കുന്നു നാം.....
എത്ര രൂപങ്ങൾ കാണണം നാം....
കണ്ടു ഞാൻ ദൈവമെന്ന് വിളിക്കാനുള്ള രൂപങ്ങളെ പലയിടങ്ങളിലും....
കേട്ടില്ല....ഞാൻ അവരുടെയൊന്നും പേരുകൾ ദൈവമെന്ന്.....
കേട്ടു ഞാൻ അവിടെയൊക്കെ....
ഭ്രാന്തനെന്നും....വിഡ്ഢിയെന്നുമുള്ള....വാക്കുകൾ....
ഭ്രാന്തനെന്നും....വിഡ്ഢിയെന്നുമുള്ള....വാക്കുകൾ....
ജെ......
ഇനിയുമുണ്ടൊരുപാട്........പേരുകാർ......
വായിച്ചല്ലോ... അല്ലേ....
താങ്കളുടെ പേരെന്താണ്.......?
താങ്കളുടെ പേരെന്താണ്.......?
By: Jayachandran NT
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക