Slider

തിരസ്കാരം

0
Image may contain: 1 person, closeup


തിരസ്കാരം കൊണ്ടൊരു കൽമറ 
കെട്ടുമ്പോൾ അറിയിപ്പ് വേണ്ട
തിരിഞ്ഞു നോക്കാതെ മടിക്കാതെ
കാലത്തിലേക്ക് നടന്ന് പോവുക
ചതഞ്ഞരഞ്ഞു പോയ കിനാക്കളിൻ
രക്തവും മാംസവും നോക്കിയേക്കരുത്
നിന്റെ പ്രജ്ഞയിൽ സ്മൃതികൾ
നെയ്യാനുള്ള കലാവിരുതെനിക്കില്ല
ആകയാൽ പരദേശിയായ ഈ
പഥികയെ വഴിയിലുപേക്ഷിക്കുക
ആശകളുടെ ശവക്കോട്ടകൾക്കെന്നും
ഒരേ നിറമാണ് മരണത്തിന്റെ ചാരനിറം
എന്റെ നെഞ്ചിലെ നീ കരിച്ച
കൊടും കാടിന്റെ നിറവും അത് തന്നെ
നീ അറിയുക വലിച്ചെറിയപ്പെട്ട
ദളങ്ങൾക്ക്ഉറങ്ങാൻ മണ്ണിലൊരു
മലമടക്ക് ശേഷിക്കുന്നിപ്പോഴും


By Ammu santhu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo