1
നമുക്കിനി ഒളിച്ചുകളിയ്ക്കാം
ഞാനെണ്ണട്ടെ
എല്ലാവരും പോയൊളിച്ചോളൂ..
1..,2....,3...,4...,5...
ഉം..
നീ ഒളിച്ചിരിക്കുന്നത് കണ്ടൂട്ടൊ ഞാന്…
"ശ്ശൊ.. വിട്."
"ഞാനമ്മയോട് പറയും.."
നമുക്കിനി ഒളിച്ചുകളിയ്ക്കാം
ഞാനെണ്ണട്ടെ
എല്ലാവരും പോയൊളിച്ചോളൂ..
1..,2....,3...,4...,5...
ഉം..
നീ ഒളിച്ചിരിക്കുന്നത് കണ്ടൂട്ടൊ ഞാന്…
"ശ്ശൊ.. വിട്."
"ഞാനമ്മയോട് പറയും.."
2
എന്താ മഴ..
ഇടവപ്പാതിയ്ക്ക് ഇത്രേം ശക്തിയോ.?
ഈ ശര്‍ക്കരമാഞ്ചോട്ടില്‍
എത്ര മാമ്പഴാ കാറ്റടിച്ച് വീഴണെ..
നീയാകെ നനഞ്ഞുപോയല്ലോ.
…………………
ശര്‍ക്കരമാങ്ങയുടെ മധുരച്ചാറ് കലര്‍ന്ന
നിന്റെ ചുണ്ടുകള്…
3
എന്താ മഴ..
ഇടവപ്പാതിയ്ക്ക് ഇത്രേം ശക്തിയോ.?
ഈ ശര്‍ക്കരമാഞ്ചോട്ടില്‍
എത്ര മാമ്പഴാ കാറ്റടിച്ച് വീഴണെ..
നീയാകെ നനഞ്ഞുപോയല്ലോ.
…………………
ശര്‍ക്കരമാങ്ങയുടെ മധുരച്ചാറ് കലര്‍ന്ന
നിന്റെ ചുണ്ടുകള്…
3
ഹാഫ് സാരിയുടുക്കുമ്പൊ
എന്തു ചന്താ നിനക്ക്..
ഈ ഉത്സവപ്പറമ്പിലെ
ആളും പൂരോമൊന്നും ഞാനറിയുന്നേയില്ല.
പൂത്താലത്തിലെ നെയ്ത്തിരിയില്
നിന്റെ കണ്ണുകള് തിളങ്ങുന്നു..
4
എന്തു ചന്താ നിനക്ക്..
ഈ ഉത്സവപ്പറമ്പിലെ
ആളും പൂരോമൊന്നും ഞാനറിയുന്നേയില്ല.
പൂത്താലത്തിലെ നെയ്ത്തിരിയില്
നിന്റെ കണ്ണുകള് തിളങ്ങുന്നു..
4
ശങ്കരന്നായരടെ കൈപ്പുണ്ണ്യം..
അടപ്രഥമന് എന്താ രുചി..
എന്നിട്ടും വിശപ്പില്ല.
കണ്ണുനിറഞ്ഞതുകാരണം
നീ പോണത് കാണാമ്പറ്റിയില്ല..
എന്നാലും പ്രാര്‌ഥിയ്ക്കാം..
"ദീര്‍ഘസുമംഗലീഭവ:."
5
അടപ്രഥമന് എന്താ രുചി..
എന്നിട്ടും വിശപ്പില്ല.
കണ്ണുനിറഞ്ഞതുകാരണം
നീ പോണത് കാണാമ്പറ്റിയില്ല..
എന്നാലും പ്രാര്‌ഥിയ്ക്കാം..
"ദീര്‍ഘസുമംഗലീഭവ:."
5
കാഴ്ച തീരെ കുറഞ്ഞു..
ഇപ്പഴിപ്പോ ചരമകോളം വായിക്കാനാ ഇഷ്ടം.
വെള്ളെഴുത്തു കണ്ണട വയ്ക്കുമ്പൊ,
അവ്യക്തമായിട്ട് നിന്റെ പടം കാണാം
താഴെ എഴുതിയതൊന്നും
വായിക്കാമ്പറ്റണില്ല..
നീ പോയി... ല്ലേ?
ഞാനിപ്പോഴും തനിച്ചാ..
ഈ തൊണ്ണൂറാം വയസ്സിലും..
ഇപ്പഴിപ്പോ ചരമകോളം വായിക്കാനാ ഇഷ്ടം.
വെള്ളെഴുത്തു കണ്ണട വയ്ക്കുമ്പൊ,
അവ്യക്തമായിട്ട് നിന്റെ പടം കാണാം
താഴെ എഴുതിയതൊന്നും
വായിക്കാമ്പറ്റണില്ല..
നീ പോയി... ല്ലേ?
ഞാനിപ്പോഴും തനിച്ചാ..
ഈ തൊണ്ണൂറാം വയസ്സിലും..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക