Slider

പ്രണയ രക്തം

0
Image may contain: 1 person, closeup



പ്രണയ രക്തം നനഞ്ഞ നിൻ വരികളിലെ ചുവപ്പ് ഞാനാസ്വദിക്കുന്നു 
നിന്റെ മൗനങ്ങളുടെ 
നിന്റെ മന്ദസ്മിതങ്ങളുടെ 
അർത്ഥങ്ങൾ കുറിച്ചെടുക്കാൻ എനിക്കാവുന്നില്ല 
നിന്റെ മോഹങ്ങളുടെ ഗുൽമോഹർ ഒരിക്കൽക്കൂടി പൂത്തുലയണം 
ആ പൂക്കൾക്ക് നിറം പകരാൻ ആ വസന്തങ്ങൾ നീണ്ടുപോവാൻ
എന്റെ ഹൃദത്തിലെ ചൂടുചോര ഞാൻ ഒഴുക്കാം
ഇനി വരും വസന്തമെല്ലാം എനിക്കാതണലിൽ തലചായ്ച്ചു കിടക്കണം
നിന്റെ ചില്ലകളിലെ ചുവന്ന പൂക്കളെ കണ്ടുകൊണ്ട്


SreejithCHB
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo