
കൊതുകുകൾ
അവർ എണ്ണത്തിൽ
മനുഷ്യരോളം വരില്ല എന്നാലും.....
അവർ സൊയ്ര്യക്കേടുണ്ടാക്കി മൂളിപറക്കും.
ചോര കുടിച്ച് മദിച്ച് മനുഷ്യരെ കൊല്ലാൻ...
ഒരു പാട് മരണങ്ങളിൽ അവർ ചിരിക്കുന്നുണ്ട്.
ഈ മൂളിപ്പാട്ടിൽ ശ്രദ്ധിക്കപോക്കാതെയുള്ള
ചില പനി മരണങ്ങളുണ്ട്
ഭീതിജനകമായ പകർച്ചവ്യാധികളും.
വെട്ടിയും തിരുത്തിയും കൊതുകുകൾ
ചോര കുടിച്ച് മുന്നേറുമ്പോൾ
കാണാതെ പോകരുത്.
അവർ വിതയ്ക്കുന്ന മഹാവ്യാധികൾ.
എന്നാലും മനുഷ്യർ
അസുഖത്തിനേ ചികിൽസിക്കൂ
യഥാർത്ഥ കാരണത്തിൻ്റെ
വേരു ചികഞ്ഞുള്ള അന്വേഷണത്തിന്
അവൻ മുഖം തിരിഞ്ഞിരിക്കും
വേരോടെ പിഴുതെറിയാതെ.
കൊതുകുകൾ വീണ്ടും പുതിയ പുതിയ
മുദ്രാവാക്യം വിളിയുമായ് പറന്നുയരും
നല്ല മനസ്സുകളിൽ ആശങ്ക ജനിപ്പിച്ച്
കുഞ്ഞുവൈറസുകളെ വിതച്ച്
മരണം കൊയ്ത്
ചില നികൃഷ്ടജീവികളെപ്പോലെ.
കാണാതെ പോകരുത്
ചിന്തിക്കാതിരിക്കയും അരുത്.
ഇനിയും ഇവയെ തീറ്റിപോറ്റരുത്.
അവർ എണ്ണത്തിൽ
മനുഷ്യരോളം വരില്ല എന്നാലും.....
അവർ സൊയ്ര്യക്കേടുണ്ടാക്കി മൂളിപറക്കും.
ചോര കുടിച്ച് മദിച്ച് മനുഷ്യരെ കൊല്ലാൻ...
ഒരു പാട് മരണങ്ങളിൽ അവർ ചിരിക്കുന്നുണ്ട്.
ഈ മൂളിപ്പാട്ടിൽ ശ്രദ്ധിക്കപോക്കാതെയുള്ള
ചില പനി മരണങ്ങളുണ്ട്
ഭീതിജനകമായ പകർച്ചവ്യാധികളും.
വെട്ടിയും തിരുത്തിയും കൊതുകുകൾ
ചോര കുടിച്ച് മുന്നേറുമ്പോൾ
കാണാതെ പോകരുത്.
അവർ വിതയ്ക്കുന്ന മഹാവ്യാധികൾ.
എന്നാലും മനുഷ്യർ
അസുഖത്തിനേ ചികിൽസിക്കൂ
യഥാർത്ഥ കാരണത്തിൻ്റെ
വേരു ചികഞ്ഞുള്ള അന്വേഷണത്തിന്
അവൻ മുഖം തിരിഞ്ഞിരിക്കും
വേരോടെ പിഴുതെറിയാതെ.
കൊതുകുകൾ വീണ്ടും പുതിയ പുതിയ
മുദ്രാവാക്യം വിളിയുമായ് പറന്നുയരും
നല്ല മനസ്സുകളിൽ ആശങ്ക ജനിപ്പിച്ച്
കുഞ്ഞുവൈറസുകളെ വിതച്ച്
മരണം കൊയ്ത്
ചില നികൃഷ്ടജീവികളെപ്പോലെ.
കാണാതെ പോകരുത്
ചിന്തിക്കാതിരിക്കയും അരുത്.
ഇനിയും ഇവയെ തീറ്റിപോറ്റരുത്.
Babu Thuyyam
13/07/17.
13/07/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക