Slider

വഴിപിരിഞ്ഞുപോയ ഓർമ്മകൾ...

0
വഴിപിരിഞ്ഞുപോയ ഓർമ്മകൾ...
മഴയുതിര്‍ന്ന നാളുകള്‍,
മതിമറന്ന രാവുകള്‍.!
കൊതിപെരുത്തൊരോര്‍മ്മകള്‍,
ഇനിവരില്ലൊരിയ്ക്കലും!
വിജനവീഥി താണ്ടി ഞാന്‍
ചകിതനായിയന്നു നിന്‍
അരികിലായണഞ്ഞതും
തെരുതെരെ പുണര്‍ന്നതും
ഇരുളുവീണ തിണ്ണയില്‍
പതിയെ നമ്മള്‍ ചാഞ്ഞതും
പെരുകിവന്ന വേര്‍പ്പില്‍ നിന്‍
ഉടലു വെന്തുലഞ്ഞതും
അധരമൊത്തു ചേര്‍ത്തു നാം
അരണിയായ് കടഞ്ഞതും
അതിലുയര്‍ന്നൊരഗ്നിയില്‍
ഹൃദയമറ്റു പോയപോല്‍
ഉരുകി നമ്മള്‍ ചേര്‍ന്നതും
ഉയിരലിഞ്ഞു തീര്‍ന്നതും..
ഒടുവിലിറ്റു കണ്ണുനീര്‍
കവിളിലൂടൊലിയ്ക്കവേ,
തിരികെ നമ്മള്‍ ഭൂമിയില്‍
കുതറിമാറിയന്യരായ്.!
ഇനി വരില്ലൊരിയ്ക്കലും.!
ഇനി വരില്ലൊരിയ്ക്കലും!!!
വഴി പിരിഞ്ഞു പോയി നാം
വഴി മറന്നു പോയി നാം.!!

HariMenon, 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo