രാത്രി.
നീ രാത്രി ഞാൻ വെളിച്ചം.
മോഹിച്ചു പോയൊരെൻ
സൂര്യകാന്തിപ്പൂക്കൾ
നിന്റെയിരുട്ടിനെ
വാരിപ്പുണരുന്നു
എപ്പോഴൊക്കെയോ
വന്നുചേരുന്നു പറയാതെ
പോകുന്നു.
പരിഭവമില്ലാതെ
ഏറ്റുവാങ്ങുന്നു നിന്റെ
ഇരുട്ടിന്റെ നിത്യ സൗന്ദര്യം.
എന്റേതല്ലാത്ത എന്റേതായ
നിന്റെ ചാരുത .
എങ്കിലും നീയും പുലരിയിൽ
എന്നോടൊത്ത് ..വേണ്ട
നിന്റെ കറുപ്പിനും
ഭംഗിയുണ്ട്.
മനംമയക്കുന്ന ഏഴഴക്.
പകലിലിരുന്നു നോക്കുമ്പോൾ
നീ നിലാചന്തം ഏറ്റുവാങ്ങി
മനോഹരമായി ചിരിക്കുന്നപോലെ.
ഇവിടെ ഞാനും.
നമുക്ക് അന്യോന്യം
നോക്കിയിരിക്കാം.
എന്നുമിങ്ങനെ.
മോഹിച്ചു പോയൊരെൻ
സൂര്യകാന്തിപ്പൂക്കൾ
നിന്റെയിരുട്ടിനെ
വാരിപ്പുണരുന്നു
എപ്പോഴൊക്കെയോ
വന്നുചേരുന്നു പറയാതെ
പോകുന്നു.
പരിഭവമില്ലാതെ
ഏറ്റുവാങ്ങുന്നു നിന്റെ
ഇരുട്ടിന്റെ നിത്യ സൗന്ദര്യം.
എന്റേതല്ലാത്ത എന്റേതായ
നിന്റെ ചാരുത .
എങ്കിലും നീയും പുലരിയിൽ
എന്നോടൊത്ത് ..വേണ്ട
നിന്റെ കറുപ്പിനും
ഭംഗിയുണ്ട്.
മനംമയക്കുന്ന ഏഴഴക്.
പകലിലിരുന്നു നോക്കുമ്പോൾ
നീ നിലാചന്തം ഏറ്റുവാങ്ങി
മനോഹരമായി ചിരിക്കുന്നപോലെ.
ഇവിടെ ഞാനും.
നമുക്ക് അന്യോന്യം
നോക്കിയിരിക്കാം.
എന്നുമിങ്ങനെ.
ലിൻസി അരുൺ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക