Slider

കതിർമണ്ഢപത്തിലേക്ക്

0

നാളെ കതിർമണ്ഢപത്തിലേക്ക് കാലെടുത്തു വെക്കാൻ തയ്യാറെടുക്കുന്ന എന്റെ റോൾ മോഡൽ എന്റെ അമ്മയാണ്...
പത്തിരുപത് വർഷക്കാലം സ്വന്തം വീട്ടിലെ റാണിയായി ജീവിച്ച് പെട്ടെന്നൊരു നാൾ മറ്റൊരു വീട്ടിലേക്ക് പറിച്ചു നടേണ്ടി വരുമ്പോഴുള്ള മാനസികാവസ്ഥയെ എന്ത് പേരിട്ട് വിളിക്കണം എന്നറിയില്ല...
എങ്കിലും ആ വീടും വീട്ടിലുള്ള അംഗങ്ങളേയും പെട്ടെന്ന് തന്നെ പൊരുത്തപ്പെടാൻ ഏതൊരു പെണ്ണിനും കഴിയും...
വലതു കാൽ വെച്ച് കയറിച്ചെല്ലുന്ന വീട്ടിലെ മഹാലക്ഷ്മിയാവണം എന്റെ മോളെന്ന് അമ്മ എപ്പോഴും പറയും....
എങ്ങനെ ഒരു ഭാര്യയാവണം,
എങ്ങനെ ഒരു നല്ല മരുമകളാവണം,
എങ്ങനെ ഒരമ്മയാവണം എന്ന് ഞാൻ പഠിച്ചത് എന്റെ അമ്മയിൽ നിന്നാണ്...
അച്ഛന്റെ കാര്യങ്ങൾ അച്ഛൻ ആവശ്യപ്പെടുന്നതിന് മുന്നേ അമ്മ ചെയ്തു കൊടുക്കുന്നത് കാണുമ്പോൾ അച്ഛനും അമ്മയോടുള്ള സ്നേഹത്തിന്റെ ആഴം കൂടുന്നത് ഒളിഞ്ഞു നിന്ന് ഞാൻ എത്രയോ തവണ കണ്ടിട്ടുണ്ട്...
ഒരു കാരണവുമില്ലാതെ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും കണ്ടെത്തി അച്ഛമ്മ അമ്മയെ വഴക്കുമ്പോൾ മറുത്തൊന്നും പറയാതെ ക്ഷമയോടെ എല്ലാം കേട്ടു നിന്ന എന്റെ അമ്മയെ ആണ് ഒാർമ്മ വെച്ച കാലം മുതൽ ഞാൻ കാണാൻ തുടങ്ങിയത്...
അച്ഛമ്മ എന്തിനാ അമ്മയെ എപ്പോഴും ഇങ്ങനെ വഴക്കു പറയുന്നേ എന്ന് ചോദിക്കുമ്പോൾ അമ്മ പറയും വന്ന് കയറിയ പെണ്ണുങ്ങൾ എപ്പോഴും ഒരു പടി താഴ്ന്നു കൊടുക്കലാണ് ഒരു കുടുംബ ജീവിതത്തിന്റെ വിജയമെന്നും നമ്മളെ അന്യരായി കാണാൻ ശ്രമിക്കുന്നവരെ നമ്മൾ സ്വന്തമായി കാണണമെന്നും
ഒരു സ്ത്രീക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത കാര്യമാണ് ഭാര്യയാവുക, മരുമകളാവുക, അമ്മാവുക എന്നുള്ളത്....
ആ പദവിയലങ്കരിക്കുമ്പോൾ ഒരു പെണ്ണിന് ആദ്യം വേണ്ടത് ഭൂമിയോളം ക്ഷമിക്കാനുള്ള കഴിവാണ്...
ആ കഴിവുണ്ടെങ്കിൽ ഏത് നരക ജീവിതവും സ്വർഗ്ഗതുല്യമാക്കാൻ നമുക്ക് കഴിയും മോളേ എന്നൊക്കെ ഒരുപദേശമായി അമ്മ എന്നോട് പറയുമ്പോൾ ആ അമ്മയുടെ മോളായി ജനിച്ചതിൽ അഭിമാനമാണ് എനിക്ക്....
അച്ഛനും എന്നെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞു വിടുന്നതിൽ ഒട്ടും ഭയമില്ല... കാരണം ഒരു വീട് എങ്ങനെ വീടാക്കണമെന്നും ദാമ്പത്യ ജീവിതത്തിലെ ശരിയും തെറ്റും മനസ്സിലാക്കാനും എങ്ങനെ മറ്റുള്ളവരുമായി നല്ല നിലയിൽ ഇടപെഴകണമെന്നും അറിയാവുന്ന ആ അമ്മയുടെ മോളല്ലേ ഞാൻ...
ഞാനൊരു പെണ്ണായിത്തുടങ്ങിയ കാലം മുതൽക്ക് വാത്സല്യത്തോടെ അമ്മ നൽകുന്ന ഉപദേശങ്ങളാണ് എനിക്കുള്ള വിജയം...
നാളെ എന്റെ കഴുത്തിൽ താലി കെട്ടി നെറുകിൽ സിന്ദൂരം ചാർത്തി തരുന്ന നല്ല പാതിയുടെ ഉത്തമ ഭാര്യയാവാനും,,,,
ആ വീട്ടിലെ പ്രകാശിക്കുന്ന ഒരു നിലവിളക്കാവാനും,,,,
എന്റെ അമ്മയെ പോലെ ഉത്തമ കുടുംബിനിയാവാനും ദെെവം അനുഗ്രഹിക്കട്ടേ എന്ന പ്രാർത്ഥനയോടെ...!!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo