നോട്ടം കണ്ടാൽ തോന്നും ഞാനേതോ
പീഡനക്കേസിലെ പ്രതിയാണെന്ന്..
പീഡനക്കേസിലെ പ്രതിയാണെന്ന്..
ഇതുവായിക്കുന്ന നിങ്ങൾക്കും തോന്നിക്കാണും ഞാനെന്തൂട്ടിനാ ആ സാധനം വാങ്ങിക്കാൻ പോയതു നിങ്ങളോടു പറയുന്നെന്നു..
കാരണമുണ്ട്..
കാലത്തു വണ്ടികഴുകുമ്പോ അടിയിൽ പെട്രോൾ പാസ്‌ചെയ്യുന്ന പൈപ്പ് എലികരണ്ടതുപോലിരിക്കുന്നു..
മുന്നെ ഫേസ്ബുക്കിലെവിടെയോ വായിച്ചിട്ടുണ്ട് അങ്ങിനെകണ്ടാൽ വർക്കുഷോപ്പിലെത്തിക്കുന്നതിനു മുന്നെതന്നെ ഈ ഉറ കൊണ്ടു നന്നായി പൊതിഞ്ഞാൽ പെട്രോൾ ലീക്കാവതിരിക്കുമെന്നു..
മുന്നെ ഫേസ്ബുക്കിലെവിടെയോ വായിച്ചിട്ടുണ്ട് അങ്ങിനെകണ്ടാൽ വർക്കുഷോപ്പിലെത്തിക്കുന്നതിനു മുന്നെതന്നെ ഈ ഉറ കൊണ്ടു നന്നായി പൊതിഞ്ഞാൽ പെട്രോൾ ലീക്കാവതിരിക്കുമെന്നു..
അപകടമുണ്ടാവാതിരിക്കാൻ അതൊന്നു പരീക്ഷിക്കാമെന്നു കരുതി വാങ്ങിക്കാൻ ചെന്നതാ..
അതിങ്ങനെയുമായി..
മുമ്പൊരിക്കൽ ഭാര്യക്കു വേണ്ടി പാഡ് വാങ്ങിക്കാൻ ചെന്നപ്പോൾ സെയ്ൽസ് സെക്ഷനിലുണ്ടായ ആളുടെ മുഖത്തെ ഭാവം ഒന്നു കാണേണ്ടതായിരുന്നു..
ആരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല..
അമിതമായ ദുരഭിമാന ബോധവും സദാചാരചിന്തകളും വെച്ചുപുലർത്തുന്ന നമുക്കു ഇതൊക്കെ ആരുമറിയാതെ വാങ്ങിച്ചു കൊണ്ടുപോവേണ്ട സാധനങ്ങളാണ്..
ഇവിടെയും തീരില്ല..
ഭാര്യാഭർത്താക്കന്മാർ വീട്ടിലൊരുമിച്ചിരുന്നു പ്രണയം പങ്കുവെച്ചാൽ ഭർത്താവ് അടുക്കളയിൽ കയറി പാചകം ചെയ്താലൊക്കെ പലരുടെയും വിരൽ മൂക്കത്താവും..
പെൺകോന്തനെന്ന പട്ടം ചാർത്തിക്കൊടുക്കുകയും ചെയ്യും..
പറഞ്ഞു പറഞ്ഞു വിഷയത്തിൽ നിന്നു വഴിമാറുന്നില്ല..
ചുരുക്കിപറഞ്ഞാൽ മലയാളികളിൽ ഭൂരിഭാഗം പേർക്കും മറ്റുളളവരുടെ കാര്യങ്ങൾ ചൂഴ്‌ന്നറിയാനും അതിലൂടെ ആനന്ദം കണ്ടെത്താനാണിഷ്ടം..
അതുകൊണ്ടാണു വേസ്റ്റ് ബിന്നിലേറിയേണ്ട ചവറുകൾ പോലും വാർത്തകളാവുന്നതും അറിയേണ്ട കാര്യങ്ങൾ അറിയാതെ പോവുന്നതും.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക