Slider

റേഷൻ കാർഡ്

0
Image may contain: 1 person, smiling, selfie and closeup

"എങ്ങിനെ സഹിക്കുവേ...ഞങ്ങളോടിതു ചെയ്തല്ലോ ദൈവമേ"...!!!
അവധിക്കു നാട്ടിൽ വന്ന ഞാൻ അയൽ വീട്ടിൽ പെട്ടെന്നുയർന്ന ബഹളവും കരച്ചിലും കേട്ട് ഞെട്ടി.കാര്യം തിരക്കി പോകാനിറങ്ങിയ എന്നെ ഭാര്യ തടഞ്ഞു.
" നിങ്ങൾക്കു വേറെ പണിയില്ലേ..ഇവിടങ്ങളിൽ ഇപ്പോളിതു പതിവാ..അവർക്കിന്നു പുതുക്കിയ റേഷൻ കാർഡ് കിട്ടി..അതിന്റെ ഷോക്കാ .."
ചിരിക്കാൻ തുടങ്ങിയ എന്റെ വായ പൊത്തി അവൾ വീണ്ടും പറഞ്ഞു .
"ചിരിക്കണ്ടാ..നാളെ നമ്മൾക്കും കിട്ടും..ഒരു തെറ്റുമില്ലാതെ റേഷൻ കാർഡ് പുതുക്കി കിട്ടിയാൽ നമ്മളെല്ലാവരുടെയും പേരിൽ വെണ്ണ കൊണ്ട് കൃഷ്ണന് തുലാഭാരം നേർന്നിട്ടുണ്ട് ഞാൻ"..
അത്രയും നാളത്തെ സമ്പാദ്യം വെണ്ണ പോലെ ഉരുകി പോകുന്നതോർത്തു നെഞ്ചു പൊത്തി ഞാൻ നിലത്തേക്കൂർന്നു.
ഭാര്യയുടെയും അമ്മയുടേയുമൊക്കെ നിലവിളി ഉയർന്നു.
ആരെങ്കിലും ഓടി വന്നാലായി.!!!!!

by: Rajendra Prasad
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo