പ്ലാസിബോ
💉
____________________
____________________
മനുഷ്യമനസ്സിനേക്കാൾ വലിയ മാന്ത്രികൻ പ്രപഞ്ചത്തിൽ വേറെയെവിടെയെങ്കിലുമുണ്ടോ ? കണ്ടെത്താൻ ബുദ്ധിമുട്ടാണ്. .. മനുഷ്യന്റെ ചിന്തകൾക്ക് സൃഷ്ടിക്കാനും സംഹരിക്കാനുമുള്ള കഴിവുണ്ടെന്ന് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടത് എന്റെ ജോലിക്കിടയിലാണ്..
വേദന എന്നത് തികച്ചും വ്യക്തിപരമായ ഒരു അനുഭവമായിരിക്കെ ഒരു രോഗിക്ക് എത്ര വേദനയുണ്ട് എന്ന് അസ്സെസ്സ് ചെയ്യുക ബുദ്ധിമുട്ടേറിയ ഒരു വിഷയമാണ്.. ചില ആളുകൾ വളരെ ചെറിയ വേദനയ്ക്ക് പോലും ഉച്ചത്തിൽ നിലവിളിച്ചു ബഹളം കൂട്ടുമ്പോൾ മറ്റുചിലർ കഠിനവേദനകൾ പോലും കടിച്ചുപിടിച്ചു സഹിക്കുന്നതിനു അത്ഭുതത്തോടെ ഞാൻ സാക്ഷിയായിട്ടുണ്ട്..
ഓപ്പറേഷൻ കഴിഞ്ഞു വരുന്ന രോഗികൾക്ക് ആദ്യത്തെ കുറച്ചു മണിക്കൂറുകളിൽ വേദനസംഹാരികൾ അത്യാവശ്യമാണ്... എന്നാൽ ചില രോഗികൾ രണ്ടും മൂന്നും ദിവസങ്ങൾക്കു ശേഷവും വേദന... വേദനയെന്നും പറഞ്ഞു അനങ്ങാതെയിരിക്കും... അങ്ങനെയുള്ള രോഗികൾക്ക് ഡോക്ടർമാരുടെ അനുവാദത്തോടെ നല്കുന്നതാണ് 'പ്ലാസിബോ'.. പ്ലാസിബോ എന്നാൽ ശരീരത്തിൽ യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടാക്കാത്ത നിരുപദ്രവകരമായ ഒന്ന് എന്നാണർത്ഥം.. എനിക്കു വേദനിച്ചിട്ടുവയ്യെന്നുപറഞ്ഞു നിലവിളിക്കുന്ന രോഗിക്ക് ഒരു പരിധിയിൽകൂടുതൽ വേദനസംഹാരികൾ നൽകിയാൽ അത് പല പ്രത്യാഘാതങ്ങളും ഉണ്ടാക്കും.. അതൊഴിവാക്കുന്നതിന് ഇൻജെക്ഷൻ കൊടുക്കുന്നപോലെ സിറിഞ്ചിലാക്കിയ ഗ്ലൂക്കോസോ സ്‌റ്ററയിൽ വാട്ടറോ നൽകും... മരുന്നു കുത്തിവച്ചു എന്നുകരുതുന്ന രോഗി സമാധാനിച്ചു സുഖമായി ഉറങ്ങും അല്ലെങ്കിൽ മറ്റു കാര്യങ്ങളിലേർപ്പെടും...
ദിവസേനയെന്നോണം ഇത് കണ്ട് ഞാൻ അതിശയിക്കാറുണ്ട്.. ഇത് മനസ്സിന്റെ കളിയാണ്.. മരുന്നു കുത്തിവച്ചാൽ വേദന കുറയുമെന്ന സാധാരണ ലോജിക്കിനെ ഉപയോഗിച്ച് രോഗിയെ ശാന്തനാക്കുന്നതോടൊപ്പം വേദന സംഹാരികളുടെ പാർശ്വഫലങ്ങളിൽനിന്ന് രക്ഷിക്കുകയും ചെയ്യുന്നു... (ഓവർ തിങ്കിങ്ങ് മൂലമുണ്ടാകുന്ന വേദന 'തോന്നലുകൾ 'ക്കാണ് പ്ലാസിബോ ഗുണം ചെയ്യുക.. മറ്റു വേദനകൾക്കും കാൻസർ പെയിനിനും അനസ്തേഷ്യക്കും മറ്റും ശക്തിയേറിയ വേദനസംഹാരികൾ കൂടിയേ തീരൂ എന്നുകൂടി ഓർമ്മിപ്പിക്കട്ടെ ...)
ഈ "പ്ലാസിബോ എഫക്ടിന് " ഒരു വിരുദ്ധവശം കൂടിയുണ്ട്... ശരീരത്തിൽ ഒരു പ്രതികരണവും ഉണ്ടാക്കാൻ സാധിക്കാത്ത ഒരു ദ്രാവകം കുത്തിവയ്ക്കുമ്പോ വേദന കുറഞ്ഞു എന്ന് രോഗിക്ക് തോന്നുന്നപോലെ തന്നെ വാസ്തവത്തിൽ ഇല്ലാത്ത ഒരു രോഗം ഉണ്ട് തോന്നൽ ഒരാളെ രോഗിയാക്കി മാറ്റുന്നതും ഒരു അനുഭവമാണ്...
ചെറിയ ചെറിയ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഗൂഗിളിലും മറ്റും തിരഞ്ഞു അതിന്റെ കാര്യകാരണങ്ങൾ ആരായുക എന്നത് ഇന്നത്തെ കാലത്ത് കണ്ടുവരുന്ന ഒരു പ്രവണതയാണ്... ഒരു പരിധിവരെ ഇത്തരം ഗവേഷണങ്ങൾ ഉപകാരപ്രദവുമാണ്.. എന്നാൽ വായിച്ചുകൂട്ടുന്നതത്രയും സ്വന്തം കാര്യത്തിൽ താരതമ്യം ചെയ്തു അനാവശ്യമായി ടെൻഷനടിച്ചു ബി പി കൂട്ടുന്നത് ചികിത്സ വേണ്ട രോഗം തന്നെയാണ്...ഇതേ അനുഭവം തന്നെയാണ് പല പാരമ്പര്യരോഗങ്ങളിലും കാണാൻ കഴിയുക... കുടുംബത്തിലൊരാൾക്കുള്ള രോഗം മറ്റുള്ളവർക്കും ഉറപ്പാണെന്ന മട്ടിലുള്ള മനോഭാവം സ്വയം രോഗമാരോപിക്കലായി മാറുന്നിടത്തു വൈദ്യശാസ്ത്രം പോലും നിസ്സഹായമായിപ്പോകുന്നു...
മനസ്സു വിശ്വസിക്കുന്ന കാര്യങ്ങൾ മാത്രമേ ബുദ്ധി തിരിച്ചറിയൂ.. ഒരുവന്റെ മനസ്സിന്റെ വിശ്വാസങ്ങൾ ആണ് അവന്റെ വര്ത്തമാനകാല യാഥാർത്ഥ്യങ്ങളായി പരിണമിക്കുക (Rondha Byrne ) എന്നിരിക്കെ 'പ്ലാസിബോ എഫക്ട് ' എന്ന പ്രവർത്തനനിരതമായ യാഥാർഥ്യം വൈദ്യശാസ്ത്രത്തിലും രോഗചികിത്സയിലും മാത്രം ഒതുങ്ങിനിൽക്കേണ്ടയൊന്നല്ല..
ദൈനംദിന ജീവിതത്തിൽ വളരെയേറെ പ്രയോജനകരമായി നമുക്കിതിനെ ഉപയോഗിക്കാം... വളരെ പ്രസാദാത്മകമായ കാര്യങ്ങളിൽ ചിന്തകളെ ഫോക്കസ് ചെയ്യുമ്പോൾ മനസികാരോഗ്യത്തോടൊപ്പം ശരീരവും ഊര്ജ്ജസ്വലമാകുന്നു.. സംഗീതവും വ്യായാമവും യോഗയുമൊക്ക ഇതിനുദാഹരണങ്ങളാണ്.. അതേ സമയം രോഗം, സാമ്പത്തിക ഞെരുക്കം, പരാജയം തുടങ്ങിയ നിഷേധാത്മക വിഷയങ്ങളിൽ ചിന്തകൾ തളയ്ക്കപ്പെടുമ്പോൾ നഷ്ടപ്പെടുന്നത് മനസ്സമാധാനതോടൊപ്പം ശരീരത്തിന്റെ സ്വാസ്ഥ്യവുംകൂടിയാണ്.. തലവേദന, അമിതക്ഷീണം തുടങ്ങിയ അസ്വസ്ഥതകളായി അവ പുറത്തു വരാറുമുണ്ട്..
പറഞ്ഞുവന്നത്.. ശരീരത്തെയും അതിന്റെ പ്രവണതകളെയുമൊക്ക അതിലംഘിക്കുന്ന ഒരു ആജ്ഞാശക്തി നമ്മുടെയോരോരുത്തരുടേയും മനസ്സിൽ നിഷിപ്തമാണെന്നത് ഒരു യാഥാർഥ്യമാണെന്നാണ്.. നമ്മുടെ ചിന്തകളെ നേർവഴിക്കു തിരിച്ചുവിടുന്നതിലൂടെ, ജീവിതത്തിൽ പോസിറ്റീവ് ആയ കാര്യങ്ങൾക്ക് ഊന്നൽ നൽകുന്നതിലൂടെ, വെല്ലുവിളികളെ ഭയപ്പെടാതെ നേരിടുന്നതിലൂടെ കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിതം സാധ്യമാണ്.. കാരണം നമ്മുടെ ചിന്തകൾക്ക് സൃഷ്ടിക്കാനും സംഹരിക്കാനും ഒരു പോലെ കഴിവുണ്ട്.. ! ഏത് വേണമെന്നത് തീരുമാനിക്കേണ്ടത് നാമാണ്.. നമ്മുടെ ജീവിതം നമ്മുടെ തന്നെ ചോയ്സ് ആണ്.. സ്വന്തം മനസ്സിനെ ജയിച്ചവനാണ് ലോകജേതാവ്..

AnjuAnthony

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക